Latest News

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവം എനിക്ക് അയച്ചുതന്ന അനുഗ്രഹത്തെ തന്നെ ഞാന്‍  മിന്നുകെട്ടി കൂടെക്കൂട്ടി;നടി നിലീന്‍ സാന്ദ്രയെ താലിചാര്‍ത്തി സംവിധായകന്‍ ശ്യാമിന്‍ ഗിരീഷ്

Malayalilife
 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവം എനിക്ക് അയച്ചുതന്ന അനുഗ്രഹത്തെ തന്നെ ഞാന്‍  മിന്നുകെട്ടി കൂടെക്കൂട്ടി;നടി നിലീന്‍ സാന്ദ്രയെ താലിചാര്‍ത്തി സംവിധായകന്‍ ശ്യാമിന്‍ ഗിരീഷ്

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീന്‍ സാന്ദ്ര വിവാഹിതയായി. യുവ സംവിധായകന്‍ ശ്യാമിന്‍ ഗിരീഷ് ആണ് വരന്‍.  2017 മുതല്‍ നിലീന്റെ സുഹൃത്താണ് ശ്യാമിന്‍. വിവാഹചിത്രങ്ങള്‍ നിലീന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട് ഇരുവരും സന്തോഷം പങ്കിട്ടു.

'എന്റെ ബാക്കി ജീവിതം മുഴുവന്‍ ഇദ്ദേഹത്തോടൊപ്പം ജീവിക്കാന്‍ കഴിയുന്നതില്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷമുണ്ട്. ഇപ്പോഴും ഇതൊരു സ്വപ്നം പോലെ തോന്നുന്നു. ഇപ്പോഴും ഒരു കിറുക്കിയെപ്പോലെ ചിരിച്ചു കൊണ്ടിരിക്കുകയാണ്.,' എന്നാണ് നിലീന്‍ കുറിച്ചത്. 

'ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍' എന്ന സിനിമയുടെ സംവിധായകനാണ് ശ്യാമിന്‍ ഗിരീഷ്. നിലീന്‍ സാന്ദ്രയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും നിലീന്‍ സാന്ദ്രയാണ്.  

'ദൈവം ഒരു സ്ത്രീയെ അനുഗ്രഹിക്കാന്‍ തീരുമാനിക്കുമ്പോള്‍, അവളുടെ ആത്മാവിനെ സ്‌നേഹിക്കാനും അവളെ ബഹുമാനിക്കാനും അറിയാവുന്ന ഒരാളെ അവളുടെ അടുത്തേക്ക് അയക്കുമെന്ന് പറയാറുണ്ട്.

2017-ല്‍, ദൈവം എനിക്കും ഒരാളെ നല്‍കി-ഒരു കാമുകനായല്ല, മറിച്ച് എന്റെ ഏറ്റവും അടുത്ത സുഹൃത്തായി. വര്‍ഷങ്ങള്‍ക്കിപ്പുറം, അന്ന് എന്റെ ചങ്ങാതിയായി കൂടെ നടന്ന അതേ വ്യക്തിക്കൊപ്പം ഞാനിന്ന് ജീവിതകാലം മുഴുവന്‍ ഒന്നിച്ചു നടക്കാന്‍ ഒരുങ്ങുകയാണ്.

ഞാന്‍ വെറുതെ വിവാഹിതയാവുകയല്ല... വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവം എനിക്ക് അയച്ചുതന്ന ആ അനുഗ്രഹത്തെ തന്നെയാണ് ഞാന്‍ ഇന്ന് മിന്നുകെട്ടി കൂടെക്കൂട്ടുന്നത്,' കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹവാര്‍ത്ത പങ്കുവച്ചുകൊണ്ട് നിലീന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതിങ്ങനെയാണ്

nileen sandra marries director shyamin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES