Latest News

18+ സിനിമയ്ക്ക് 4 വയസ്സുകാരന്റെ കൈയും പിടിച്ച് ഒന്നാം നിരയില്‍; എന്റെ കൊച്ച്, എന്റെ ടിക്കറ്റ്.. അവനെ ഞാന്‍ വെട്ടും കൊലയും കാണിച്ചേ വളര്‍ത്തൂ എന്ന അഹങ്കാരം' ; ' ടോക്സിക്' കാണാന്‍ കുട്ടികളുമായി എത്തുന്ന മാതാപിതാക്കളെ വിമര്‍ശിച്ച് നടി സരിത ബാലകൃഷ്ണന്‍

Malayalilife
 18+ സിനിമയ്ക്ക് 4 വയസ്സുകാരന്റെ കൈയും പിടിച്ച് ഒന്നാം നിരയില്‍; എന്റെ കൊച്ച്, എന്റെ ടിക്കറ്റ്.. അവനെ ഞാന്‍ വെട്ടും കൊലയും കാണിച്ചേ വളര്‍ത്തൂ എന്ന അഹങ്കാരം' ; ' ടോക്സിക്' കാണാന്‍ കുട്ടികളുമായി എത്തുന്ന മാതാപിതാക്കളെ വിമര്‍ശിച്ച് നടി സരിത ബാലകൃഷ്ണന്‍

ഗീതു മോഹന്‍ദാസ്-യഷ് ടീമിന്റെ ഏറ്റവും പുതിയ സിനിമ ടോക്‌സിക് കാണാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി തിയേറ്ററുകളില്‍ എത്തുന്ന മാതാപിതാക്കളെ വിമര്‍ശിച്ച് സീരിയല്‍ താരം സരിത ബാലകൃഷ്ണന്‍. വയലന്‍സും ന്യൂഡിറ്റിയും ഉള്ളതിനാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സിനിമ കാണാന്‍ കുട്ടികളെ തിയേറ്ററില്‍ കൊണ്ടുപോകരുതെന്ന് നായകന്‍ യഷും പ്രമോഷനിടെ ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇത് അവഗണിച്ച് നിരവധി മാതാപിതാക്കള്‍ കുട്ടികളുമായി തിയേറ്ററുകളിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് സരിത ബാലകൃഷ്ണന്റെ പ്രതികരണം.

സരിത ബാലകൃഷ്ണന്റെ കുറിപ്പ്:

'സിനിമയുടെ പേര് മാത്രമല്ല 'Toxic', അതിലും മാരകമായ ടോക്‌സിസിറ്റി ആ തിയേറ്ററിലെ മുന്‍നിരയില്‍ സ്വന്തം കുഞ്ഞുങ്ങളുടെ കൈയും പിടിച്ച് ഇരിപ്പുറപ്പിച്ചിട്ടുണ്ട്!' കുഞ്ഞിന് പാലു കൊടുക്കാന്‍ മറന്നാലും കുഴപ്പമില്ല, 'A' സര്‍ട്ടിഫിക്കറ്റ് പടത്തിലെ വെടിവപ്പ് സീന്‍ മിസ്സാക്കരുത്!'
?നഴ്‌സറി സ്‌കൂളില്‍ ചേര്‍ക്കാന്‍ പ്രായം തികഞ്ഞില്ലെന്ന് പറഞ്ഞ് കരയുന്ന മാതാപിതാക്കള്‍, 18+ സിനിമയ്ക്ക് 4 വയസ്സുകാരന്റെ കൈയും പിടിച്ച് ഒന്നാം നിരയില്‍ തന്നെ ടിക്കറ്റെടുത്ത് ഇരിപ്പുറപ്പിക്കും. ഭാവിയില്‍ കുട്ടി ഒരു 'അധോലോക നായകനായി' സമൂഹത്തിന് ഉപകാരപ്പെടണ്ടേ!

സ്‌ക്രീനില്‍ കാണിക്കുന്ന അക്രമവും വെട്ടും കൊലയും സ്ത്രീവിരുദ്ധതയുമൊക്കെ ഫിക്ഷനാണ്, ഒരു സിനിമയാണ്. അത് മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതാണെന്ന്‌സിനിമയിലെ നായകന്‍ തന്നെ കൈകൂപ്പി പറഞ്ഞു-'ഇത് കുട്ടികള്‍ക്കുള്ളതല്ല, അവരെയും കൊണ്ട് തീയേറ്ററിലേക്ക് വരരുത്' എന്ന്. പക്ഷേ നമ്മുടെ ചില 'വിവേകശാലികളായ' മാതാപിതാക്കള്‍ വിടുമോ? 'എന്റെ കൊച്ച്, എന്റെ ടിക്കറ്റ്... അവനെ ഞാന്‍ വെട്ടും കൊലയും പച്ചത്തെറിയും കാണിച്ചേ വളര്‍ത്തൂ' എന്ന അന്ധമായ അഹങ്കാരം!

കാര്‍ട്ടൂണും കളികളും കണ്ട് ചിരിച്ചുല്ലസിക്കേണ്ട പ്രായത്തിലാണ്, സ്‌ക്രീനില്‍ ചോര ചീറ്റുന്നതും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കണ്ട് ഇവര്‍ പോപ്‌കോണ്‍ ചവച്ചിരിക്കുന്നത്. ശരിയും തെറ്റും തിരിച്ചറിയാന്‍ പ്രായമാകാത്ത തലച്ചോറുകളിലേക്ക് ഈ അക്രമവാസന കുത്തിവെച്ചു കൊടുത്തിട്ട്, നാളെ അവന്‍ സ്വന്തം അച്ഛന്റെയും അമ്മയുടെയും നെഞ്ചത്തോട്ട് കത്തിയും തോക്കുമെടുക്കുമ്പോള്‍ 'അയ്യോ, എന്റെ കൊച്ച് പാവമായിരുന്നു... കൂട്ടുകെട്ട് ചീത്തയായതാ' എന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയാന്‍ ഇപ്പോഴേ പ്രാക്ടീസ് ചെയ്തു വെച്ചോളൂ.

ഇതിലൊക്കെ വലിയ തമാശ തിയേറ്ററുകാരുടെയും സര്‍ക്കാരിന്റെയുമാണ്. സെന്‍സര്‍ ബോര്‍ഡ് നല്‍കുന്ന 'Adults Only' സര്‍ട്ടിഫിക്കറ്റ് വെറുമൊരു അലങ്കാര ബോര്‍ഡാണോ? ടിക്കറ്റ് വിറ്റുകിട്ടുന്ന കാശും സര്‍ക്കാരിന് കിട്ടുന്ന നികുതിയും മാത്രമാണ് ലക്ഷ്യമെങ്കില്‍, കുട്ടി കുറ്റവാളികളെ വാര്‍ത്തെടുക്കുന്ന ഈ പ്രക്രിയയില്‍ നിങ്ങളും ഒന്നാം പ്രതികളാണ്. തിയേറ്ററുകളില്‍ കൃത്യമായ പ്രായപരിശോധന നടത്താന്‍ എന്തിനാണ് ഇത്ര മടി?
?നിങ്ങള്‍ ടിക്കറ്റെടുത്ത് കൊണ്ടുപോകുന്നത് നിങ്ങളുടെ വീട്ടിലെ നാല് ചുവരിനുള്ളില്‍ മാത്രം ഒതുങ്ങേണ്ട വസ്തുക്കളെയല്ല, നാളെ ഞങ്ങള്‍ കൂടി ജീവിക്കുന്ന സമൂഹത്തിലേക്ക് ഇറങ്ങേണ്ട തലമുറയെയാണ്.

വകതിരിവും ഉത്തരവാദിത്തവുമില്ലാതെ വളര്‍ത്താന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ ദയവുചെയ്ത് പേരന്റിംഗ് എന്ന വാക്കിനെ അപമാനിക്കരുത്. നല്ലൊരു മനുഷ്യനായി കുട്ടികളെ വളര്‍ത്താന്‍ ശേഷിയില്ലെങ്കില്‍, സമൂഹത്തിന് തലവേദനയാകുന്ന ക്രിമിനലുകളെ സമ്മാനിക്കാതിരിക്കുക!
?തിയേറ്ററിലെ സ്‌ക്രീന്‍ ഓഫായാല്‍ സിനിമയിലെ 'Toxic' കഴിയും. പക്ഷേ ഈ അപ്പനും അമ്മയും കൂടി പിഞ്ചുമനസ്സുകളിലേക്ക് കുത്തിവെക്കുന്ന 'ടോക്‌സിസിറ്റി'ക്ക് കാലം കഴിഞ്ഞാലും ഒരു ആന്റിഡോട്ടും ഉണ്ടാവില്ല!

saritha balakrishnan Movie toxic watch children

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES