Latest News

അനുമോള്‍ക്ക് ഗുരുവായൂര്‍ കണ്ണന് മുന്നില്‍ താലികെട്ട്; വരന്‍ തമിഴ് നടനും മോഡലുമായ ഭുവനേശ്;  കൈപിടിച്ച് അനുഗ്രഹിക്കാനെത്തി സുരേഷ് ഗോപി; താരദമ്പതികള്‍ക്ക് ആശംസയുമായി സോഷ്യല്‍മീഡിയയും

Malayalilife
അനുമോള്‍ക്ക് ഗുരുവായൂര്‍ കണ്ണന് മുന്നില്‍ താലികെട്ട്; വരന്‍ തമിഴ് നടനും മോഡലുമായ ഭുവനേശ്;  കൈപിടിച്ച് അനുഗ്രഹിക്കാനെത്തി സുരേഷ് ഗോപി; താരദമ്പതികള്‍ക്ക് ആശംസയുമായി സോഷ്യല്‍മീഡിയയും

കാത്തിരിപ്പുകള്‍ക്കൊടുവില്‍ അനുമോള്‍ വിവാഹിതയായി.ഇന്ന്,രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു അനുമോളുടെ വിവാഹം.തമിഴ്നാട്ടു സ്വദേശിയായ ഭുവനേശ് ആണ് വരന്‍ എന്നതിനപ്പുറം കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി വിവാഹത്തിനെത്തി.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അനുമോളുടെ വിവാഹമാണെന്ന് സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചില ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.വിവാഹവാര്‍ത്തകള്‍ കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിവാഹതീയതി അനുമോള്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച മാത്രമാണ്, 'ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം' എന്ന അടിക്കുറിപ്പോടെ അനുമോള്‍ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

ടെലിവിഷന്‍ ഷോകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ അനുമോള്‍ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 7 ജേതാവായതും ജീവിതത്തില്‍ വഴിത്തിരിവായി.

തിങ്കള്‍ മുതല്‍ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും പാടാത്ത പൈങ്കിളിയടക്കമുള്ള സീരിയലുകളില്‍ വേഷമിട്ട താരം മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. തിരുവന്തപുരം സ്വദേശിയാണ് മുപ്പതുകാരിയായ അനുമോള്‍. ആര്യനാട് ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഠന ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് സംസ്‌കൃത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.

 

Read more topics: # അനുമോള്‍
actress anumol gets married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES