സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ശ്രീകല ശശിധരന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സീരിയലിലെ പാവം സോഫിയായാണ് ഇപ്പോഴും ആരാധകര്‍ ശ്രീകലയെ സ്നേഹിക്കുന്നത്. ശ്രീകലയും ഭര്‍ത്താവും നല്കിയ അഭിമുഖത്തിലെ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇരുവരുടയും പ്രണയകഥയാണ് ഇരുവരും പങ്ക് വച്ചത്.
'ഞങ്ങള്‍ രണ്ടുപേരും ഒരേ സ്ഥലത്ത് നിന്നുള്ളവരാണ്. വീടുകള്‍ തമ്മില്‍ വലിയ ദൂരമില്ല. എനിക്കാണ് ചേട്ടനോട് ആദ്യം ഇഷ്ടം തോന്നിയത്. ഞാന്‍ അത് പറഞ്ഞു. ഏട്ടന്‍ ഓണം, വിഷു, ക്രിസ്മസ് തുടങ്ങി എല്ലാ ആഘോഷങ്ങള്‍ക്കും എന്നെ വിളിച്ച് വിഷ് ചെയ്യുമായിരുന്നു. അങ്ങനെ എനിക്ക് ഇഷ്ടം തോന്നി തുടങ്ങി. ഏട്ടന് ഒരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹത്തിനായിരുന്നു എന്നെ ഇഷ്ടം. പക്ഷേ, എനിക്ക് നേരെ ഓപ്പോസിറ്റായിരുന്നു. ഏട്ടനോടാണ് ഇഷ്ടം തോന്നിയത്. അയാള്‍ പ്രണയം പറയാന്‍ വന്നപ്പോള്‍ ഞാന്‍ അത് തുറന്ന് പറഞ്ഞു. ആലോചിച്ച് തീരുമാനിക്കാനും പറഞ്ഞു. എന്നാല്‍, ഏട്ടന് സുഹൃത്തിനെ വെറുപ്പിക്കാന്‍ കഴിയില്ലായിരുന്നു. പെട്ടന്ന് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും ഏട്ടന്‍ പറഞ്ഞു. ആലോചിച്ചിട്ട് പറയാമെന്നാണ് അന്ന് പറഞ്ഞത്. വല്യ പുള്ളിയാണ്''
എന്ന്് ശ്രീകല പറയുന്നത്.
'ശ്രീകല ഇഷ്ടം പറഞ്ഞപ്പോള്‍ ഞാന്‍ കണ്‍ഫ്യൂഷനിലായി. എന്റെ സുഹൃത്ത് ഒരു കാലത്ത് സ്‌നേഹിച്ച പെണ്‍കുട്ടിയല്ലേ. അതുകൊണ്ട് തന്നെ ചങ്ക് ബ്രോയെ എനിക്ക് ചതിക്കാന്‍ പറ്റുമായിരുന്നില്ല. എന്താണ് ഞാന്‍ ചെയ്യേണ്ടതെന്ന് അവനോട് ആദ്യം ഞാന്‍ ചോദിച്ചു. അവനുമായി സംസാരിച്ചപ്പോള്‍ അവനും പ്രശ്‌നമുണ്ടായിരുന്നില്ല. അവനുമായി സംസാരിച്ചശേഷമാണ് ഞാന്‍ ശ്രീകലയുടെ പ്രണയം സ്വീകരിച്ചതും ഓക്കെ പറഞ്ഞതും. പിന്നീട് ഒരുപാട് നാള്‍ കഴിഞ്ഞാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. വീട്ടില്‍ നിന്നും വലിയ പിന്തുണയുണ്ടായിരുന്നില്ല. ഞങ്ങള്‍ ബന്ധുക്കള്‍ കൂടിയാണ്. ഞങ്ങളുടെ ഫീല്‍ഡുകള്‍ വ്യത്യസ്തമാണ്'', എന്നായിരുന്നു ഭര്‍ത്താവ് വിപിന്റെ പ്രതികരണം.
സ്‌ക്രീനില്‍ കാണുന്ന ശ്രീകലയും വീട്ടിലെ ശ്രീകലയും വ്യത്യസ്തമാണെന്ന് പറയുകയാണ് താരത്തിന്റെ കുടുംബം.ഭാര്യയുടെ മൂഡ്‌സ്വിങ്‌സിനെയാണ് ഭയമെന്ന് ശ്രീകലയുടെ ഭര്‍ത്താവ് വിപിന്‍ പറയുന്നു. സ്‌ക്രീനില്‍ ഒരാളും വീട്ടില്‍ വേറൊരാളുമാണ് ശ്രീകല. ഒച്ചയും ബഹളവുമെല്ലാം ഉണ്ടാക്കും. സ്‌ക്രീനില്‍ കാണുന്ന സെയിം ആളായിരിക്കില്ല. ശ്രീകലയുടെ എല്ലാ ക്യാരക്ടറും ഞാന്‍ കണ്ടിട്ടുണ്ട്.
അവളുടെ മൂഡ് സ്വിങ്‌സിനെയാണ് ഞാന്‍ പേടിക്കുന്നത് വിപിന്‍ പറഞ്ഞു. ഞാന്‍ ആവശ്യത്തിന് സംസാരിക്കുന്നയാളാണ്. പാവമായിട്ട് നിന്നാല്‍ നമുക്ക് ആര്‍ക്കെങ്കിലും ജീവിക്കാന്‍ പറ്റുമോ?. ഒത്തിരി പാവമായാല്‍ നിലനിന്ന് പോകാന്‍ പറ്റില്ല. അമ്മ മനസ് എന്ന സീരിയലില്‍ മാത്രമാണ് ഞാന്‍ വില്ലത്തി വേഷം ചെയ്തിട്ടുള്ളത്. ചിലപ്പോള്‍ എനിക്ക് ഡിപ്രഷന്‍ അടിക്കാറുണ്ട്. അച്ഛനും അമ്മയും മരിച്ചശേഷം കൂടുതലാണ്. അമ്മ പോയശേഷം ഭയങ്കര പ്രശ്‌നമാണ്.
രാത്രികളില്‍ ഉറങ്ങാന്‍ പോലും കഴിയാറില്ല. ചില ഓര്‍മകളൊക്കെ വരുമ്പോള്‍ ഇവരില്‍ ആരെങ്കിലും എന്നോട് എന്തെങ്കിലും ചോദിക്കാന്‍ വന്നാല്‍ എനിക്ക് ദേഷ്യം വരും ശ്രീകല കൂട്ടിച്ചേര്‍ത്തു. അഭിമുഖങ്ങള്‍ ഞാന്‍ അധികം കൊടുക്കാറില്ല. വിരളമായി മാത്രമെ നല്‍കാറുള്ളു. പേടിയുണ്ട്. ഞാന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളയും.
പിന്നെ അത് വേറെ ആരെങ്കിലും ശ്രീകല പറഞ്ഞുവെന്ന തരത്തില്‍ കൊടുത്താലോയെന്ന് ഭയമുണ്ട്. കമന്റ്‌സ് വായിക്കുമ്പോള്‍ തന്നെ ഞാന്‍ ഡൗണാകും. ഞാന്‍ കമന്റ്‌സ് വായിക്കുമ്പോള്‍ അത് വേണ്ട വേറെ എന്തെങ്കിലും വായിക്കൂവെന്ന് ഭര്‍ത്താവ് പറയും നടി പറഞ്ഞു.
ണ് എന്നതായിരുന്നു പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മുഖഛായയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും പുറത്തും നിരന്തരം നേരിടേണ്ടി വരുന്ന രസകരവും ചിലപ്പോഴൊക്കെ അലോസരപ്പെടുത്തുന്നതുമായ അനുഭവങ്ങളെക്കുറിച്ചും നടി തുറന്നുപറഞ്ഞു,
'എന്നെ കണ്ടാല്‍ ആരെയെങ്കിലും പോലെയുണ്ടോ? ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ ഇട്ടാല്‍ മതി, അപ്പോള്‍ വരും 'ഗൗതം ഗംഭീറിന്റെ പെങ്ങളാണോ' എന്ന് ചോദിച്ചുള്ള കമന്റുകള്‍. സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പോലും പങ്കുവെക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ആദ്യമൊക്കെ കേട്ടപ്പോള്‍ വലിയ തമാശയായി തോന്നിയിരുന്നു. എന്നാല്‍ എപ്പോഴും ഇതേ ചോദ്യം ആവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ ഇറിറ്റേഷന്‍ തോന്നാറുണ്ട്. അടുത്തിടെ ഒരു ക്രിക്കറ്റ് മത്സരം കാണാന്‍ പോയപ്പോള്‍ അവിടെ വെച്ച് ഒരു പെണ്‍കുട്ടി നേരിട്ടു വന്ന് പറഞ്ഞു, 'നിങ്ങളെ കണ്ടാല്‍ ഗൗതം ഗംഭീറിനെ പോലെയുണ്ട്' എന്ന്!'