ആരാധകര്‍ കാത്തിരുന്ന ആ ദിവസം എന്നെന്ന് സൂചന; പേളിഷ് വിവാഹം മെയ് അഞ്ചിന് കൊച്ചിയില്‍ വച്ചെന്ന് റിപ്പോര്‍ട്ടുകള്‍

Malayalilife
topbanner
ആരാധകര്‍ കാത്തിരുന്ന ആ ദിവസം എന്നെന്ന് സൂചന; പേളിഷ് വിവാഹം മെയ് അഞ്ചിന് കൊച്ചിയില്‍ വച്ചെന്ന് റിപ്പോര്‍ട്ടുകള്‍

ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികളായി എത്തി പ്രേക്ഷകരുടെ പ്രിയ ജോഡികളായി മാറിയ താരങ്ങളാണ് പേളിയും ശ്രീനിഷും. ബിഗ്‌ബോസില്‍ പങ്കെടുക്കവേ പ്രണയിച്ച ഇരുവരുടെയും വിവാഹനിശ്ചയം വീട്ടുകാരുടെ സമ്മതതോടെ ജനുവരിയില്‍ നടന്നിരുന്നു. നിശ്ചയം കഴിഞ്ഞെങ്കിലും ഇവരുടെ വിവാഹം എന്നണെന്ന് കാത്തിരിക്കുകായിരുന്നു് ആരാധകര്‍. എന്നാല്‍ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബിഗ്‌ബോസിന് അകത്തും പുറത്തും ഏറെ കൊട്ടിഘോഷിച്ച പ്രണയമായിരുന്നു അവതാരകയും നടിയുമായ പേളി മാണിയുടെയും നടന്‍ ശ്രീനിഷ് അരവിന്ദിന്റെയും. ബിഗ്‌ബോസിന് അകത്തുവച്ച് പ്രണയത്തിലായ ഇവരുടെ സ്‌നേഹത്തില്‍ ബിഗ്‌ബോസിലെ മത്സരാര്‍ഥികള്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു എങ്കിലും പുറത്തിറങ്ങിയ ശേഷവും ഇവരുവരും മനോഹരമായി തന്നെ അവരുടെ പ്രണയം തുടരുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. ആലുവയിലെ ഒരു ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും മോതിരം മാറിയത്.  

ബിഗ്‌ബോസിലെ ഇവരുടെ സഹമത്സരാര്‍ഥികള്‍ പോലും ഇവരുടെ നിശ്ചച ചടങ്ങ് അറിഞ്ഞിരുന്നില്ല. എന്നാല്‍ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിവാഹനിശ്ചയത്തിനു ശേഷം ഇരുവരുടേയും വിവാഹം എപ്പോഴാണെന്ന് അറിയാനുളള ആകാംഷയിലാണ് ആരാധകര്‍. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. അതേസമയം മെയ് അഞ്ചിന് വിവാഹം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. വിവാഹം മെയ് 5ന് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്നും സിയാലില്‍ തന്നെ അതേദിവസം വൈകീട്ട് 7 മുതല്‍ 10 വരെ വിവാഹാഘോഷങ്ങളും സത്കാരവും നടക്കുമെന്നുമാണ് വിവരം. ക്ഷണക്കത്ത് മാധ്യമസുഹൃത്തുക്കള്‍ക്ക് ഇരുവരും അയച്ചുനല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അതേസമയം വാര്‍ത്തയോട് ശ്രീനിഷും പേളിയും പ്രതികരിച്ചിട്ടില്ല. വാര്‍ത്ത സത്യമാണോ എന്നു വ്യക്തമല്ലെങ്കില്‍ കൂടി പേളിഷ് ആരാധകര്‍ ഇരുവരുടേയും വിവാഹവാര്‍ത്ത ഏറ്റെടുത്തിരിക്കയാണ്. 

ആരുമറിയാതെയാണ് ഇവരുടെ നിശ്ചയം നടന്നത്. അതിനാല്‍ വിവാഹവും അങ്ങനെയായിരിക്കുമോ എന്ന ആശങ്ക പേളിഷ് ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. ശ്രീനിയുടെയും പേളിയുടെയും സോഷ്യല്‍മീഡിയ പേജുകളില്‍ ഇരുവരും തങ്ങളുടെ നിശ്ചയമോതിരമണിഞ്ഞ കൈകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെയാണ് നിശ്ചയ വിവരം ആരാധകര്‍ അറിഞ്ഞത്. ശ്രീനിയുടെ കൈയില്‍മേല്‍ തന്റെ കൈ വച്ചിരിക്കുന്ന പേളിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിവാഹ നിശ്ചയത്തിനു പിന്നാലെ ഇരുവരുടേയും വെബ് സീരീസും പുറത്തിറങ്ങിയ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 

pearly srinish marriage date reports

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES