ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് ഷോയിലെ ഇണക്കുരുവികളായ പേളിയുടെയും ശ്രീനിഷിന്റെയും നിശ്ചയചിത്രങ്ങളും വീഡിയോകളുമെല്ലാം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാണ്. ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്ന ചടങ്ങ് അരെയും അറിയിക്കാതെയാണ് നടത്തിയതെങ്കിലും അതിന്റെ പരിഭവമൊന്നുമില്ലാതെയാണ് ആരാധകര്‍ തങ്ങളുടെ പ്രിയ ജോഡികളുടെ നിശ്ചയം ഏറ്റെടുത്തത്. അതേസമയം ചടങ്ങ് കഴിഞ്ഞ് നാലു ദിവസം പിന്നിടുമ്പോള്‍ ചടങ്ങിന്റെ പ്രത്യേകതകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ച് പേളിയും ശ്രീനിയും എന്‍ഗേജ്ഡ് ആയത്. അത്താണിയിലെ ഡയാന ഹൈറ്റ്‌സ് ഹോട്ടലിലെ ഹാളിലാണ് ചടങ്ങ് നടന്നത്. വൈറ്റ് ലൈന്‍ ഫോട്ടോഗ്രഫി പകര്‍ത്തിയ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കയാണ്. കടും പച്ച നിറത്തിലെ ലെഹങ്ക അണിഞ്ഞ് മുടി മെടഞ്ഞിട്ട് കൈയില്‍ പച്ച വളകളും അണിഞ്ഞ് നടി നാടന്‍ പെണ്‍കുട്ടിയായിട്ടാണ് ചടങ്ങിന് പേളി എത്തിയത്. സ്വര്‍ണവര്‍ണത്തിലെ കുര്‍ത്തയായിരുന്നു ശ്രീനിയുടെ വേഷം. ഹിന്ദു ആചാരപ്രകാരം നിറപ്പറയും നിലവിളക്കുമായിട്ടാണ് ചടങ്ങുകള്‍ നടന്നത്. ശ്രീനിയുടെയും പേളിയുടെയും അച്ഛനമ്മമാര്‍ ചേര്‍ന്ന് നിലവിളക്കില്‍ തിരി തെളിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ നിശ്ചയ ഉടമ്പടിയായി താലം കൈമാറി. തുടര്‍ന്ന് ശ്രീനി പേളിക്കും തിരിച്ചും മോതിരം മാറല്‍ നടന്നു. ശ്രീനിയുടെ അമ്മ പേളിക്ക് കൈയില്‍ വളയിട്ടപ്പോള്‍ ശ്രീനിയുടെ സഹോദരിമാര്‍ തങ്ങളുടെ ഭാവി നാത്തൂന് തലയില്‍ പൂ ചൂടി നല്‍കുകയും പേളിക്ക് നെറ്റില്‍ കുങ്കുമം ചാര്‍ത്തുകയും ചെയ്തു. പിന്നീട് മധുരം നല്‍കലും നടന്നു. ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ പേളിയും ശ്രീനിയും റൗഡി ബേബിക്ക് ചുവടു വച്ച് കാണികളെ ഞെട്ടിച്ചു. ഇടയ്്ക് നാണം കൊണ്ട് പേളി മുഖവും പൊത്തിയിരുന്നു. അടിപൊളിയായി നിശ്ചയം നടന്നതില്‍ ആരാധകരും ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്. നിശ്ചയം ഇങ്ങനെയാണെങ്കില്‍ കല്യാണം എങ്ങനെയായിരിക്കും എന്ന ആകാംക്ഷ പങ്കുവയ്ക്കുന്നതിനൊപ്പം പേളിക്കും ശ്രീനിയും ആശംസകള്‍ നേരാനും ആരാധകര്‍ മറക്കുന്നില്ല.