ഏഷ്യാനെറ്റില്‍ ഏറെ ജനശ്രദ്ധ നേടിയ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയയാകുന്നത്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലെ വ്യത്യസ്തമായ അവതാര ശൈലിയിലൂടെ പേളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയായിരുന്നു. പിന്നീട് നായികാ നായകന്‍ എന്ന ഷോയില്‍ അവതാരകയായി എത്തിയ പേളി മോഹന്‍ലാല്‍ അവതാരകനായ ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥിയായിരുന്നു. ബിഗ്‌ബോസിലെ കരുത്തുറ്റ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു പേളി. മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. വലിയ ആരാധക പിന്തുണയാണ് ഷോയില്‍ പേളിക്കു ലഭിച്ചത്. പേളിക്കു വേണ്ടി പേളി ആര്‍മിക്കാരും ഫാന്‍സുകാരുമൊക്ക സോഷ്യല്‍ മീഡിയിയില്‍ സപ്പോര്‍ട്ടുമായി സജീവമായിരുന്നു. ബിഗ്‌ബോസില്‍ 100 ദിവസം കടക്കുന്നതിനടെ തന്റെ ഭാവി വരനെയും പേളി കണ്ടെത്തിയിരുന്നു. സെല്‍ബ്രിറ്റികളും ബിസിനസ്സുകാരും അടങ്ങുന്ന 16 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഷോയില്‍ സീരിയല്‍ നടന്‍ ശ്രീനിഷിനെയാണ് പേളി തന്റെ ജീവിത പങ്കാളിയായി കണ്ടെത്തിയത്. ആദ്യം സൗഹൃദത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. ആദ്യം പ്രേക്ഷകര്‍ അവഗണിച്ച ഷോയുടെ റേറ്റിങ്ങ് കൂട്ടാന്‍ ഇത് സഹായിച്ചു.
എന്നാല്‍ ഇവരുടെ പ്രണയം വ്യാജമാണെന്നും മത്സരത്തില്‍ ജയിക്കാനുളള കളിയാണെന്നുമൊക്കെ വി്മര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഷോ അവസാനിക്കുന്നതോടെ പ്രണയവും അവസാനിക്കുംമെന്ന ബിഗ്‌ബോസ് അംഗങ്ങള്‍ ഉള്‍പ്പെടെയുളളവരുടെ വാദങ്ങള്‍ പൊളിച്ചു കൊണ്ട് ബിഗ്‌ബോസിനു പുറത്തും അവര്‍ പ്രണയത്തില്‍ തുടര്‍ന്നു. ഒന്നിച്ചു ജീവിക്കാന്‍ ഇരുവരുടേയും വീട്ടുകാരുടെ സമ്മതവും ഇരുവരും വാങ്ങി. താരവിവാഹത്തിനുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും ടിക്ടോക്കുകളുമൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോള്‍ തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് പേളി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് മറുപടി നല്‍കുന്നതിനിടെ ശ്രീനിയുടെ നല്ല ഗുണങ്ങളെപ്പറ്റി ചോദ്യം വന്നു.
അതിന് പേര്‍ളിയുടെ കൈയില്‍ കിടിലന്‍ ഉത്തരങ്ങളുണ്ടായിരുന്നു. ശ്രീനി എന്നോട് സംസാരിക്കുമ്പോള്‍ എന്റെ കണ്ണുകളിലേക്ക് നോക്കിയാണ് സംസാരിക്കുക. എനിക്ക് തോന്നുന്നു അത് നല്ലൊരു കാര്യമാണെന്ന്. അടുത്ത ചോദ്യം 2019 ല്‍ സാക്ഷാത്കരിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യമെന്താണ് എന്നതായിരുന്നു. ശ്രീനിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ശ്രീനിയെ എന്റേതാക്കണമെന്നായിരുന്നു പേര്‍ളി മറുപടി പറഞ്ഞത്.ശ്രീനിപേര്‍ളി വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളിയതോടെ വിവാഹമെന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അധികം വൈകാതെ വിവാഹമുണ്ടാവുമെന്ന് പലപ്പോഴായി ഇരുവരും തുറന്ന് പറഞ്ഞെങ്കിലും കൃത്യമായൊരു ദിവസം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ ജനുവരിയില്‍ വിവാഹനിശ്ചയം കഴിയാന്‍ സാധ്യതയുള്ളതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഔദ്യോഗികമായൊരു പ്രഖ്യാപനമാണ് ഇനി വേണ്ടത്..!!