Latest News

പൂത്തു തളിര്‍ത്ത് പേളി ശ്രീനി പ്രണയം വിവാഹ നിശ്ചയത്തിലേക്ക്...! അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്ന് ശ്രീനീഷ്

Malayalilife
പൂത്തു തളിര്‍ത്ത് പേളി ശ്രീനി പ്രണയം വിവാഹ നിശ്ചയത്തിലേക്ക്...! അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്ന് ശ്രീനീഷ്

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ പ്രണയം പൂത്തു തളിര്‍ത്ത് വിവാഹ നിശ്ചയത്തിലേക്ക്.  ബിഗ് ബോസ് ആരാധകരില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായ ഒന്നായിരുന്നു പേര്‍ളി ശ്രീനിഷ് പ്രണയം. എന്നാല്‍ അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷിന്റെ പുതിയ വെളിപ്പെടുത്തല്‍. അവധിക്കാലമായതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറയുന്നു. ജനുവരിയോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും ശ്രീനിഷ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നും ബിഗ് ബോസില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ പേളി പറഞ്ഞിരുന്നു. പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതായും പേളി അറിയിച്ചിരുന്നു. എന്നാല്‍ അതില്‍ അത്ര വേഗം തീരുമാനം എടുക്കാന്‍ ആവുന്ന കാര്യമല്ലായിരുന്നുവെന്നും ശ്രീനീഷ് വെളിപ്പെടുത്തുന്നുണ്ട്. ഇതോടെ ഇരുവരുടേയും വിവാഹത്തില്‍ സ്ഥിരീകരണം എത്തുകയാണ്. 

ബിഗ്ബോസിനുശേഷം മലയാളികള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് പേളി - ശ്രീനിഷ് ജോഡികളുടെ പ്രണയെത്തെ ക്കുറിച്ചായിരുന്നു. അവരുടെ ഓരോ ചിത്രത്തിനും ഗംഭീര വരവേല്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. പ്രണയത്തിന്റെ മൂന്നാംമാസം ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങളും ചര്‍ച്ചയായി. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്. അതില്‍ ഒരാരാധകന്‍ ചോദിച്ചതിങ്ങനെ, ''പ്രണയം എവിടെവരെ ആയി ? കല്യാണമൊന്നുമില്ലേ?'. 'ഞങ്ങള്‍ കുറച്ചു പ്രണയിച്ചു നടക്കട്ടെ, കല്യാണം ഉടന്‍ ഉണ്ടാകും' എന്നായിരുന്നു ശ്രീനിഷ് ഇതിന് മറുപടിയായി പറഞ്ഞത്. പേളി-ശ്രീനിഷ് പ്രണയത്തെ ബിഗ്ബോസ് ജയിക്കാനുള്ള തന്ത്രമായി കണ്ടിരുന്നവരൊക്കെ ഇപ്പോള്‍ ഇവരുടെ വിവാഹവാര്‍ത്തയ്ക്കായാണ് കാത്തിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അനിശ്ചിതത്വം മാറ്റി ശ്രീനീഷ് തന്നെ എല്ലാം തുറന്ന് സമ്മതിക്കുകയാണ്.

കൊച്ചിയിലാകും വിവാഹമെന്ന സൂചനയാണ് ശ്രീനീഷിന്റെ അടുത്ത സുഹൃത്തുക്കള്‍ നല്‍കുന്ന സൂചന.ഏതായാലും വിവാഹം ഉറപ്പായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പൊതു അഭിപ്രായം.


 

Read more topics: # pearly,# srinish,# engagement
pearly,srinish,engagement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES