ബിഗ് ബോസിലൂടെ പ്രണയിതാക്കളായ മാറിയ പേളിയും ശ്രീനിയും ഇന്ന് കൊച്ചിയില്‍ വച്ച് കണ്ടുമുട്ടിയിരിക്കുകയാണ്. പേളിഷ് ആര്മിക്കാര് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇരുവരും കൊച്ചിയിലെത്തിയത്. പേളി കൊച്ചിയില്‍ തന്നെയാണ് താമസമെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനും പേളിയെ കാണാന്‍ വേണ്ടിയും ഇന്ന് ശ്രീനിഷ് ചെന്നൈയില്‍നിന്നും കൊച്ചിയില്‍ പറന്നിറങ്ങിയതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
ബിഗ്ബോസില്‍ എത്തിയ ആദ്യ നാളുകളില്‍ സൗഹൃദം മാത്രമായിരുന്നെങ്കിലും പേളിയും ശ്രീനിയും പിന്നീട് പ്രണയത്തിലാകുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ഇത് ഗെയിം പ്ലാന്‍ ആണെന്നും ജയിക്കാനായുള്ള അഭിനയമാണെന്നും ഷോയിലെ മത്സരാര്ഥികളും ബിഗ്ബോസ് പ്രേക്ഷകരില്‍ ഒരു വിഭാഗവും വിമര്‍ശനം ഉന്നയിച്ചെങ്കിലും പേളിഷ് ആര്മിക്കാര് ഇരുവര്‍ക്കും ശക്തമായ പിന്തുണയാണ് നല്‍കിയത്. പുറത്തിറങ്ങുമ്പോഴേക്കും ഇവരുടെ ബന്ധം അവസാനിക്കുമെന്ന് വിമര്‍ശകര്‍ കരുതിയെങ്കിലും ഇവര്‍ വിവാഹിതരാകാന്‍ പോകുന്നതിന്റെ സൂചനകള്‍ പേളി തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ഡാഡി ശ്രീനിയോട് സംസാരിച്ചെന്നും മമ്മി കല്യാണത്തിന് സമ്മതിച്ചെന്നും പേളി തന്നെ ഇന്നലെ വ്യക്തമാക്കുകയായിരുന്നു.
ഇന്ന് പേളിഷ് ആര്മിക്കാര് ഫോര്‍ട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച സംഗമത്തില്‍ പേളി എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ശ്രീനിയെ ആരും പ്രതീക്ഷിച്ചിരുന്നില്ല. ശ്രീനിയെ കൂടി കണ്ടതോടെ ആരാധകര്‍ക്ക് ഏറെ സന്തോഷമായി. ഒരുമിച്ചാണ് പേളിയും ശ്രീനിയും വേദിയിലെത്തിയത്. ബിഗ് ബോസിന്റെ ടൈറ്റില്‍ ഗാനത്തിന്റെ അകമ്പടിയോടെയാണ് ഇരുവരേയും വേദിയിലേക്കാനയിച്ചത്. പരിപാടിയില്‍ ആരാധകന് ഗാനം ആലപിച്ചപ്പോള്‍ പേളിയും ശ്രീനിയും ഒരുമിച്ച് ചുവട് വെച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ പേളിയും ഈ സന്തോഷം പങ്കുവെച്ചിരുന്നു. ചെന്നൈയിലായിരുന്ന ശ്രീനി പേളിയെ കാണാന്‍ വേണ്ടി മാത്രം ചെന്നൈയിലെത്തിയതും പേളിഷ് ആരാധകര്‍ക്ക് ആവേശമായിരിക്കുകയാണ്.