Latest News

ഒരു കൊച്ച് കുട്ടിയെ പോലെ ഞാന്‍ അലറി;  നോക്കണ്ണാ, ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമില്‍; അത് പറയുമ്പോള്‍ എന്റെ ശബ്ദമിടറി, ഉറപ്പായും കണ്ണ് നിറഞ്ഞു; പത്ത് വര്‍ഷത്തെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമൊടുവില്‍ സ്വപ്നസാക്ഷാത്കാരം; സന്തോഷം പങ്കുവച്ച് ആനന്ദ് മന്മഥന്‍ 

Malayalilife
ഒരു കൊച്ച് കുട്ടിയെ പോലെ ഞാന്‍ അലറി;  നോക്കണ്ണാ, ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമില്‍; അത് പറയുമ്പോള്‍ എന്റെ ശബ്ദമിടറി, ഉറപ്പായും കണ്ണ് നിറഞ്ഞു; പത്ത് വര്‍ഷത്തെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമൊടുവില്‍ സ്വപ്നസാക്ഷാത്കാരം; സന്തോഷം പങ്കുവച്ച് ആനന്ദ് മന്മഥന്‍ 

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്കൊപ്പം ബിഗ് സ്‌ക്രീനില്‍ എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ആനന്ദ് മന്മഥന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത 'ലോ ആന്‍ഡ് ഓര്‍ഡര്‍' എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച രംഗം തിയറ്റര്‍ സ്‌ക്രീനില്‍ കണ്ടപ്പോഴുണ്ടായ അപൂര്‍വ്വ നിമിഷമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പത്ത് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനു മൊടുവിലാണ് തന്റെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ഥ്യമായതെന്ന് ആനന്ദ് കുറിക്കുന്നു. 

ആനന്ദ് മന്മഥന്റെ കുറിപ്പ്: ഞാന്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ചു കഴിഞ്ഞതാണ് എന്ന് എനിക്കറിയാം..ഇതാ ആ സീന്‍ സ്‌ക്രീനില്‍ വരാന്‍ പോകുകയാണ്. അത് കാണാന്‍ തയ്യാറായി ഞാന്‍ ഇരുന്നു. പക്ഷേ ഒരു ഒറ്റ ഫ്രെയിമില്‍ അദ്ദേഹത്തിന്റെ ഒപ്പം ഞാന്‍ എന്നെ കണ്ട മൊമെന്റില്‍ എന്റെ മനസ്സില്‍ പെട്ടെന്ന് പത്ത് വര്‍ഷങ്ങളായി എനിക്കുണ്ടായ ഒരു ലോഡ് ഓര്‍മ്മക്കളുടെയും, ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും, നിരാശയുടെയും കാത്തിരിപ്പിന്റെയും, പണിയെടുത്തതിന്റെയും ഒക്കെ ഒരു ആകെത്തുക ഒരൊറ്റ ബിന്ദുവില്‍ വന്ന് നിറഞ്ഞു....കവിഞ്ഞു'.- ആനന്ദ് മന്മഥന്‍ പറഞ്ഞു. 

അത് ഞാന്‍ പോലും അറിയാതെ എന്നെ കൊണ്ട് അടുത്ത സീറ്റിലിരുന്ന കണ്ണന്‍ ചേട്ടന്റെ കൈ പിടിച്ചു മുറുക്കി. ഒരു കൊച്ച് കുട്ടിയെ പോലെ ഞാന്‍ അലറി ' നോക്കണ്ണാ, ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമില്‍! ' അത് പറയുമ്പോള്‍ എന്റെ ശബ്ദമിടറി, ഉറപ്പായും കണ്ണ് നിറഞ്ഞു. പെട്ടെന്നൊരു ചിന്ത മനസ്സില്‍ കൂടി കടന്ന് പോയി. ഞാന്‍ ഇപ്പൊ പറഞ്ഞ വാചകത്തിന്റെ ഒരു ഗ്രാവിറ്റി എന്താണെന്ന് - ഞാനും സിനിമയുടെ മമ്മൂട്ടിയും ഒറ്റ ഫ്രെയിമില്‍. അതൊരു മനോഹരമായ നിമിഷമായിരുന്നു. ഞാന്‍ എന്റെ സ്വപ്നത്തിലാണ് ജീവിക്കുന്നത്. ജീവിതം നല്ലതാണ്. ഒത്തിരി നന്ദി രഞ്ജിത്ത് സര്‍, ഉദയേട്ടന്‍, കൂടെ നിന്ന എല്ലാവര്‍ക്കും..
 

anand manmadhan with mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES