Latest News

ആദ്യം കണ്ടുമുട്ടിയത് കോയമ്പത്തൂരില്‍; പ്രപ്പോസ് ചെയ്തത് ഭുവനേഷ്; വിവാഹത്തിന് വേണ്ടി 15 ദിവസത്തെ അവധി മാത്രമുള്ളതിനാല്‍ ഹണിമൂണ്‍ പ്ലാന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അനുമോള്‍ 

Malayalilife
ആദ്യം കണ്ടുമുട്ടിയത് കോയമ്പത്തൂരില്‍; പ്രപ്പോസ് ചെയ്തത് ഭുവനേഷ്; വിവാഹത്തിന് വേണ്ടി 15 ദിവസത്തെ അവധി മാത്രമുള്ളതിനാല്‍ ഹണിമൂണ്‍ പ്ലാന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അനുമോള്‍ 

ആദ്യം പ്രപ്പോസ് ചെയ്തത് ഭുവനേഷാണെന്നും റിയാലിറ്റി ഷോയിലൂടെയും മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി അനുമോള്‍. ബിഗ് ബോസ് വിജയം കൂടി സ്വന്തമാക്കിയതോടെ ആരാധകരുടെ പ്രിയമേറിയ 'അനുക്കുട്ടി', അടുത്തിടെയാണ് തമിഴ്നാട് സ്വദേശിയായ ഭുവനേഷുമായി വിവാഹിതയായത്. ഇരുവരുടെയും പ്രണയത്തെക്കുറിച്ചും ഹണിമൂണ്‍ പ്ലാനുകളെക്കുറിച്ചും ചോദിച്ച ആരാധകര്‍ക്ക് ഉത്തരവുമായെത്തിയിരിക്കുകയാണ് ദമ്പതികള്‍. 

കോയമ്പത്തൂരില്‍ വെച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്ന് ഇരുവരും പറഞ്ഞു. നിലവില്‍ ഹണിമൂണ്‍ പ്ലാനുകളൊന്നുമില്ലെന്ന് പറഞ്ഞ അനുമോള്‍ അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്: 'ഭുവന്റെ ജോലി അത്തരത്തിലുള്ളതാണ്. ജോലിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ സാധിക്കില്ല, അതിന് നിയന്ത്രണങ്ങളുണ്ട്. മുംബൈ ബേസ്ഡ് ഐടി ജോലിയാണ് എന്ന് മാത്രമേ പറയാന്‍ സാധിക്കൂ. വിവാഹത്തിന് വേണ്ടി ഭുവന് 15 ദിവസത്തെ അവധി മാത്രമേയുണ്ടായിരുന്നുള്ളൂ, അത് കഴിഞ്ഞു. അതുകൊണ്ട് ഹണിമൂണ്‍ പ്ലാന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല. ചിലപ്പോള്‍ ഞങ്ങള്‍ ഒക്ടോബറില്‍ ദുബൈയില്‍ ചേട്ടന്റെ അടുത്തേക്ക് പോകുമായിരിക്കും. 

യുഎസ് പോലുള്ള മറ്റ് വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ വിസ കിട്ടാന്‍ വൈകും, അതുകൊണ്ട് അത്തരം പ്ലാനുകള്‍ നിലവിലില്ല.' കൂടുതല്‍ കണ്ടെത്തുക കായിക വാര്‍ത്തകള്‍ പരിഭാഷാ സോഫ്റ്റ്വെയര്‍ ഉപയോഗിക്കൂ ട്രാവല്‍ ഗൈഡുകള്‍ വായിക്കൂ അനുമോളിലെ ഏറ്റവും വലിയ പ്രത്യേകതയായി ഭുവനേഷ് ചൂണ്ടിക്കാണിക്കുന്നത് താരത്തിന്റെ നിലപാടുകളെയാണ്. 'അനുമോളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അവളുടെ ബോള്‍ഡ്നെസ് തന്നെയാണ്. അനു നിര്‍ത്താതെ സംസാരിക്കും, എന്തിനോടും പ്രതികരിക്കും. ഞാന്‍ പൊതുവേ ഇന്‍ട്രോവേര്‍ട്ട് ആണ്, എനിക്ക് കംഫര്‍ട്ടബിള്‍ ആയാല്‍ മാത്രമാണ് അത്രയധികം സംസാരിക്കുന്നത്' - ഭുവനേഷ് കൂട്ടിച്ചേര്‍ത്തു.
 

Read more topics: # അനുമോള്‍
anumol and bhuvanesh answers questions

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES