Latest News

'അന്ന് എന്നോട് അദ്ദേഹം നന്ദി പറഞ്ഞു, അത്രയും സ്നേഹവും ദയയുമുള്ള മനുഷ്യന്‍, യാതൊരുവിധ താരജാടകളുമില്ല'; ബിഗ് ബോസ് വിവാദങ്ങള്‍ക്കിടെ നടന്‍ വിജയ്യെ പ്രശംസിച്ച് വിജയ് സേതുപതി 

Malayalilife
'അന്ന് എന്നോട് അദ്ദേഹം നന്ദി പറഞ്ഞു, അത്രയും സ്നേഹവും ദയയുമുള്ള മനുഷ്യന്‍, യാതൊരുവിധ താരജാടകളുമില്ല'; ബിഗ് ബോസ് വിവാദങ്ങള്‍ക്കിടെ നടന്‍ വിജയ്യെ പ്രശംസിച്ച് വിജയ് സേതുപതി 

 റിയാലിറ്റി ഷോയായ ബിഗ് ബോസിനിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെ, തമിഴകത്തെ സൂപ്പര്‍ താരം വിജയ്യെ പ്രശംസകള്‍ കൊണ്ട് മൂടി നടന്‍ വിജയ് സേതുപതി. വിജയ് സേതുപതിയുടെ പുതിയ ചിത്രമായ 'ബത്ത'യുടെ ഓഡിയോ ലോഞ്ചിനിടെയാണ് താരത്തെക്കുറിച്ചുള്ള ഹൃദ്യമായ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചത്. വിജയ് യാതൊരുവിധ താരജാടകളുമില്ലാത്ത വ്യക്തിത്വമാണെന്നും തന്നോടുള്ള അദ്ദേഹത്തിന്റെ സമീപനം എപ്പോഴും സ്‌നേഹം നിറഞ്ഞതാണെന്നും വിജയ് സേതുപതി വ്യക്തമാക്കി. 

 'വിജയ്?യുടെ മകന്‍ സഞ്ജയുടെ ജന്മദിനത്തിന് ഞാന്‍ ആശംസകള്‍ അറിയിച്ചിരുന്നു. ഇത് അറിഞ്ഞ് അദ്ദേഹം (വിജയ്) എന്നേ ഫോണ്‍ ചെയ്തു. സഞ്ജയ്ക്ക് വലിയ സന്തോഷമായി,നന്ദി എന്നു പറഞ്ഞു. അത് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. കാരണം അത്രയും വലിയ സൂപ്പര്‍ സ്റ്റാണ് എന്നോട് ഇങ്ങനെ പറയുന്നത്. സഞ്ജയ്ക്ക് എന്നെ വലിയ ഇഷ്ടമാണ്. ഇത് ഞാന്‍ അവനോട് തന്നെ ചോദിച്ചിട്ടുണ്ട്. വീട്ടില്‍ തന്നെ വലിയ നടന്‍ ഉണ്ടായിട്ട് നിനക്ക് എന്താണ് എന്നെ ഇഷ്ടം എന്ന്?. അങ്ങനെ ഞാന്‍ കണ്ട കുട്ടിയാണ് സഞ്ജയ്. 

അവന്റെ സിനിമയും വരുന്നുണ്ട്. 'ബത്ത' റിലീസിനുതന്നെയാണ് ഓഡിയോ ലോഞ്ച്. സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ ഞാന്‍ സെറ്റില്‍ പോയിരുന്നു. എനിക്ക് അവനെ ഒരുപാട് ഇഷ്ടമാണ്. ഏകദേശം ഒരുമണിക്കൂറോളം ഞാന്‍ സെറ്റില്‍ ചിലവഴിച്ചു. അപ്പോള്‍ സെറ്റില്‍ എന്റെ കൂടെ നടന്‍ രോഹന്‍ ഉണ്ടായിരുന്നു. അവന്‍ 'ജനനായകന്‍' സിനിമയിലും അഭിനയിക്കുന്നുണ്ടായിരുന്നു. പിന്നീട് ഇത് അറിഞ്ഞ അദ്ദേഹം രോഹനെ കെട്ടിപ്പിടിച്ച് ഇത് വിജയ്ക്ക് കൊടുക്കണമെന്നു പറഞ്ഞു. 

അത്രയും സ്‌നേഹവും ദയയുമുള്ള മനുഷ്യനാണ് അദ്ദേഹം'- വിജയ് സേതുപതി പറഞ്ഞു. ബിഗ് ബോസ് ഷോയുടെ അവതാരകനായ വിജയ് സേതുപതി, ഷോയ്ക്കിടെ 'നേതൃത്വത്തെ' കുറിച്ച് നടത്തിയ ചില പ്രസ്താവനകള്‍ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയ വിജയ്യെ ലക്ഷ്യമിട്ടാണെന്ന രീതിയില്‍ തമിഴ്നാട്ടില്‍ വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കളയുന്നതായിരുന്നു ഓഡിയോ ലോഞ്ചിലെ വിജയ് സേതുപതിയുടെ വാക്കുകള്‍.

vijay sethupathi About vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES