Latest News

'11മണിക്ക് പോകുന്നു.. 11.27ന് വരുന്നു... പിന്നേം 11.30ന് പോകുന്നു' ചെറിയ കുഞ്ഞുങ്ങളുടെ അവസ്ഥയെങ്കിലും പരിഗണിക്കണം, സന്ധ്യയ്ക്ക് മാത്രം കട്ട് ആക്കിക്കൂടേ?'; കുറിപ്പുമായി നടി സ്‌നേഹ ശ്രീകുമാര്‍ 

Malayalilife
 '11മണിക്ക് പോകുന്നു.. 11.27ന് വരുന്നു... പിന്നേം 11.30ന് പോകുന്നു' ചെറിയ കുഞ്ഞുങ്ങളുടെ അവസ്ഥയെങ്കിലും പരിഗണിക്കണം, സന്ധ്യയ്ക്ക് മാത്രം കട്ട് ആക്കിക്കൂടേ?'; കുറിപ്പുമായി നടി സ്‌നേഹ ശ്രീകുമാര്‍ 

വൈദ്യുതി കട്ട് ചെയ്യേണ്ടതുണ്ടെങ്കില്‍ അത് സന്ധ്യയ്ക്ക് മാത്രം ആക്കാന്‍ കഴിയില്ലേ എന്നും, കുഞ്ഞുങ്ങളുടെ അവസ്ഥയെങ്കിലും പരിഗണിച്ചുകൂടേ എന്നും നടിയും മിനിസ്‌ക്രീന്‍ താരവുമായ സ്‌നേഹ ശ്രീകുമാര്‍. സംസ്ഥാനത്തെ അപ്രതീക്ഷിതമായ രാത്രികാല പവര്‍കട്ടില്‍ കെഎസ്ഇബിക്കെതിരെ കടുത്ത അമര്‍ഷം രേഖപ്പെടുത്തി ഫെയ്‌സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 'മറിമായം' അടക്കം നിരവധി ഹിറ്റ് പരമ്പരകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സ്‌നേഹ, പല സാമൂഹ്യ വിഷയങ്ങളിലും കൃത്യമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന വ്യക്തികൂടിയാണ്. നടന്‍ എസ്.പി. ശ്രീകുമാറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. 

സ്‌നേഹ ശ്രീകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: ''പ്രിയപ്പെട്ട കെഎസ്ഇബിയോട്... നിങ്ങള്‍ക്ക് കറന്റ് കട്ട് വേണമെന്ന് പറഞ്ഞ് ഇമ്മാതിരി ചതി കാണിക്കരുത്.. സന്ധ്യയ്ക്കുള്ള കട്ട് കഴിഞ്ഞു രാത്രി 11മണിക്ക് പോകുന്നു, 11.27ന് വരുന്നു... പിന്നേം 11.30ന് പോകുന്നു ഇത് വരെ വന്നിട്ടുമില്ല .... ചെറിയ കുഞ്ഞുങ്ങള്‍ ഉള്ള ഞങ്ങളുടെ അവസ്ഥ കൂടി കണക്കില്‍ എടുക്കണം. 

അത്യാവശ്യം ചൂടുള്ള കാലാവസ്ഥയാണ് ഇപ്പോള്‍, ഒരു വിധത്തില്‍ ഉറങ്ങി കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി തരാനുള്ള മനസ് കെഎസ്ഇബി കാണിക്കണം... സന്ധ്യക്ക് മാത്രം കട്ട് ആക്കാന്‍ പറ്റുമോ??'' അതേസമയം, എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുള്ള മഴക്കുറവും വര്‍ധിച്ച അന്തരീക്ഷ താപനിലയും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തിലാണ് പവര്‍കട്ട് നടപ്പിലാക്കുന്നത് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. 

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയര്‍ന്നതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചുകള്‍ വഴി ലഭ്യമായിരുന്ന വൈദ്യുതിയില്‍ വലിയ കുറവുണ്ടായെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. കൂടാതെ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.

sneha sreekumar about kseb power cut

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES