ബിഗ് ബോസ് റിയാലിറ്റി ഷോയിലെ എല്ലാ മത്സരാര്‍ഥികളില്‍ നിന്നും വിത്യസ്തരായ ചിന്താഗതി സൂക്ഷിക്കുന്നവര്‍ ആണ് പേളിയും ശ്രീനിഷും. പേളി ആര്‍മ്മിക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ ചോദ്യോത്തര വേളയില്‍ ഇരുവരും നല്‍കിയ മറുപടി ശ്രദ്ധേയമായി. ഇവരുടെ പ്രണയം ടാസ്‌ക് ആണ് എന്ന് പറഞ്ഞ വര്‍ക്കു മറുപടി നല്‍ക്കുന്നതായിരുന്നു ഫോര്‍ട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടി. പൊതുവെ എല്ലാ വിഷയങ്ങളെയും പോസിറ്റിവായി മാത്രം കാണുന്ന പേളിയും ശ്രീനിഷും ഒരോ ചോദ്യത്തിനും അത്തരത്തിലുള്ള ഉത്തരം തന്നെയാണ് നല്‍കിയത്.
പേളി എല്ലാവരുടെ സ്‌നേഹത്തിനു നന്ദി പറഞ്ഞപ്പോള്‍ താന്‍ തമിഴില്‍ സംസാരിച്ചോട്ടെ എന്ന ചോദ്യത്തോടെയാണ് ശ്രീനിഷ് തുടങ്ങിയത്. ബിഗ് ബോസ് ഹൗസിലെ വിശേഷങ്ങളെക്കൂടാതെ ഇരുവരുടെ പ്രണയത്തെക്കുറിച്ചും ഷിയാസുമായുള്ള സൗഹൃദത്തെക്കുറിച്ചും ശ്രീനിഷ് സംസാരിച്ചു. ബിഗ് ബോസിലെ ഏറ്റവും മധുരമുള്ള ഓര്‍മ്മ എന്തായിരുന്നു എന്ന ചോദ്യത്തിനു ബലൂണ്‍ ചവിട്ടിപൊട്ടിക്കുന്ന ടാസ്‌ക്ക് ആയിരുന്നു എന്നു
പറഞ്ഞ ശ്രീനിഷ് അന്ന് ഉണ്ടായ രസകരമായ മുഹൂര്‍ത്തങ്ങളും പങ്കുവെച്ചു.
വീട്ടിലെത്തി മമ്മിയോട് സംസാരിച്ചപ്പോള്‍ പ്രത്യേകിച്ചു ഒന്നും പറയേണ്ടി വന്നില്ല എല്ലാം അവര്‍ക്ക് അറിയുമായിരുന്നു. എന്റെ ആരോഗ്യത്തെക്കുറിച്ചാണ് ആദ്യം സംസാരിച്ചത് പിന്നീട് രണ്ട് കുടുംബങ്ങളും പോസിറ്റീവ് ആയി കാര്യങ്ങളെ സമീപിച്ചു എന്നും പേളി പറഞ്ഞു.
ബിഗ്‌ബോസിലെ ചുവന്ന ചെയര്‍ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നെന്നും അത് പോലെ ഒരെണ്ണം പണിയിപ്പിക്കണമെന്നും പേളി പറഞ്ഞു. രാത്രി സംസാരിക്കാന്‍ സമയം തെരെഞ്ഞെടുത്തത് ക്യാമറ എല്ലാം വീട്ടിപ്പോകും എന്ന് വിചാരിച്ചായിരുന്നു, പക്ഷേ പുറത്ത് വന്നപ്പോള്‍ മനസ്സിലായി അത് മാത്രമേ കാണിച്ചു ഒള്ളു എന്നും പേളി ചിരിയോടെ പറഞ്ഞു. ഗുഡ്‌നൈറ്റ് പറഞ്ഞിട്ടും ഉറങ്ങാത്ത ദിവസങ്ങളില്‍ തമ്മില്‍ വഴക്കുകൂടിയതിനെക്കുറിച്ചും പേളി സംസാരിച്ചു.
ഇത്രയും പാവം ആയി ഇരിക്കാനും പോസിറ്റിവായി ഇരിക്കാനും സാധിക്കുന്നതെങ്ങനെ എന്ന ശ്രീനിഷിനോടുള്ള ചോദ്യത്തിനു താന്‍ ചെറുപ്പം മുതല്‍ ഇങ്ങനെയാണ് ഒരു വഴക്കിനും പോക്കില്ല എന്നായിരുന്നു മറുപടി. മമ്മിയെ ശരിക്കും മിസ്സ് ചെയ്തു എന്നതുമാത്രമല്ല വീട്ടില്‍ ചെയ്യുന്ന ജോലികളും ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടു പിന്നെ കഴിക്കാം എന്നു പറയുന്നതിന്റെ ബുദ്ധിമുട്ടും ശരിക്കും അപ്പോഴാണ് മനസ്സിലായതെന്നും പേളി പറഞ്ഞു.
ഭാവി കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനും വിശേഷങ്ങള്‍ പങ്ക്വെക്കാനും ഇരുവരും മറന്നില്ല. ഷോയില്‍ കാണിച്ച കോഡ് ഭാഷ ഒരിക്കല്‍ക്കുടി ഇരുവരും അവരതരിപ്പിച്ചു. ശേഷം സിനിമ പേരുകള്‍ നല്‍കി പരസ്പരം അഭിനയിച്ചു കാണിക്കുകയും ഒരുമിച്ച് നൃത്തംചെയ്യുകയും ചെയ്തു. എന്തായാലും എല്ലാം ടാസ്‌ക് ആണ് എന്ന് പറഞ്ഞ പേളിഷ് ഹേറ്റേഴ്സിന് പേളി ആര്‍മിയുടെ ഒത്തുചേരല്‍ അത്ര രസിച്ചിട്ടില്ല.