Latest News

വല്ലാതെ തടിവെച്ചല്ലോ, ആളെ മനസ്സിലാകുന്നില്ല': ഇത് ലക്ഷ്മി മേനോനാണോ ? വിശ്വസിക്കാന്‍ കഴിയുന്നില്ല: നീണ്ട ഇടവേളക്ക് ശേഷം നടി ലക്ഷ്മി മേനോന്റെ ചിത്രം പുറത്ത്; ശരീരഭാരം കൂട്ടിയ താരത്തിനെതിരെ ബോഡി ഷെയ്മിങ്

Malayalilife
 വല്ലാതെ തടിവെച്ചല്ലോ, ആളെ മനസ്സിലാകുന്നില്ല': ഇത് ലക്ഷ്മി മേനോനാണോ ? വിശ്വസിക്കാന്‍ കഴിയുന്നില്ല: നീണ്ട ഇടവേളക്ക് ശേഷം നടി ലക്ഷ്മി മേനോന്റെ ചിത്രം പുറത്ത്; ശരീരഭാരം കൂട്ടിയ താരത്തിനെതിരെ ബോഡി ഷെയ്മിങ്

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലെത്തുകയും താരമാവുകയും ചെയ്ത നടിയാണ് ലക്ഷ്മി മേനോന്‍. മലയാളത്തിലും തമിഴിലുമല്ലൊം നിറഞ്ഞു നിന്നിരുന്ന നായിക. കുറച്ച് നാളുകളായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ലക്ഷ്മി മേനോന്‍. ഇപ്പോഴിതാ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

തമിഴ് നടന്‍ ഇമനും കുടുംബത്തിനുമൊപ്പമുള്ള വിഡിയോയാണ് പുറത്ത് വന്നത്. ഇതില്‍ ലക്ഷ്മിയുടെ ലുക്ക് ആണ് ചര്‍ച്ചയാകുന്നത്. ശരീരഭാരം കൂടിയ ലുക്കിലാണ് ലക്ഷ്മി. ഇതോടെ ലക്ഷ്മിക്കെതിരെ വലിയ തോതില്‍ ബോഡിഷെയിമിങ്ങ് ഉണ്ടാകുന്നുണ്ട്.

'തിരിച്ചറിയാന്‍ സാധിക്കുന്നില്ല, മനസിലാകുന്നില്ല, വല്ലാതെ വണ്ണം വച്ചു, ഇത് ലക്ഷ്മി മേനോന്‍ തന്നെയാണോ? വിശ്വസിക്കാന്‍ സാധിക്കുന്നില്ല'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയ ലക്ഷ്മിയ്ക്കെതിരെ ബോഡി ഷെയ്മിങ് നടത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനാല്‍ ബോഡി ഷെയ്മിങിനോട് ലക്ഷ്മി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

മലയാളത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ കരിയര്‍ ആരംഭിക്കുന്നത്. രഘുവിന്റെ സ്വന്തം റസിയ ആയിരുന്നു ആദ്യ സിനിമ. സുന്ദരാപണ്ഡ്യനിലൂടെ തമിഴിലെത്തി. പിന്നീട് വിക്രം പ്രഭുവിനൊപ്പം അഭിനയിച്ച കുംകി വലിയ ഹിറ്റായതോടെ തിരക്കുള്ള നടിയായി മാറുകയായിരുന്നു. ജിഗര്‍തണ്ട, വേതാളം, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Lakshmi Menon Recen look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES