സ്വന്തം വീട്ടിലെ കുട്ടികളെപ്പോലെ പ്രേക്ഷകര്‍ ഏറ്റെടുത്ത താര സഹോദരിമാരാണ് ശാലിനിയും അനിയത്തി ശാമിലിയും.ഈ താര സഹോദരിമാര്‍ ഒന്നിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുന്നത്. സാരിയുടുത്തുള്ള ഇരുവരുടെയും ചിത്രം കണ്ടതോടെ ഇരട്ടകളെ പോലെ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി ഏവരുടെയും മനസ്സ് കീഴടക്കുവായിരുന്നു ബേബി ശാലിനി .പിന്നീട് പിന്നീട് അനിയത്തിപ്രാവ്, നിറം, അലൈപായുതേ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തി . അഞ്ജലി, മാളൂട്ടി എന്നീ ചിത്രങ്ങളില്‍ ബാലതാരമായ എത്തി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ബേബി ശാമിലിയോട് ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഒരു കൊച്ചു കുട്ടിയോടുള്ള വാത്സല്യമാണ്. ദേശീയ പുരസ്‌കാരങ്ങള്‍ താരം നേടിയിട്ടുണ്ട്.തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് ശാലിനി. എന്നാല്‍ ശാമിലി സിനിമയില്‍ സജീവമാകുകയായിരുന്നു. കുഞ്ചോക്കോ ബോബന്റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനമയാണ് ശാമിലിയുടെ ആദ്യ മലയാള ചിത്രം.