Latest News

സുരേഷ് ഗോപി തോളില്‍ തട്ടിയിട്ടും മൈഡ് ചെയ്യാതെ മമ്മൂക്ക; പിണക്കം മാറിയത് മേനകയുടെയും സുരേഷ്‌കുമാറിന്റെയും മകളുടെ വിവാഹത്തില്‍; സിനിമയിലെ അറിയാക്കഥ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

Malayalilife
സുരേഷ് ഗോപി തോളില്‍ തട്ടിയിട്ടും മൈഡ് ചെയ്യാതെ മമ്മൂക്ക; പിണക്കം മാറിയത് മേനകയുടെയും സുരേഷ്‌കുമാറിന്റെയും മകളുടെ വിവാഹത്തില്‍; സിനിമയിലെ അറിയാക്കഥ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

മോഹന്‍ലാലും മമ്മൂക്കയും ഉള്‍പ്പെടെ നിരവധി താരങ്ങളാണ് ഇന്നലെ 61ാം പിറന്നാള്‍ ആഘോഷിച്ച സുരേഷ്‌ഗോപിക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്. സിനിമയിലെ പല താരങ്ങളും ആരാധകരും സുരേഷ്‌ഗോപിയുമായുളള അനുഭവങ്ങളും തങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സുരേഷ്‌ഗോപിയിലെ മനുഷ്യ സ്‌നേഹിയെക്കുറിച്ചും പങ്കുവച്ചിരുന്നു. നടന് പിറന്നാള്‍ ആശംസിച്ച് മമ്മൂക്കയും എത്തിയിരുന്നു. എന്നാല്‍ ഇതിനിടയിലാണ് ഇപ്പോള്‍ ഇവര്‍ തമ്മിലെ പിണക്കത്തിന്റെ കഥ ചര്‍ച്ചയാകുന്നത്.

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള ചേര്‍ച്ചക്കുറവ് വലിയ ചര്‍ച്ചയായി മാറിയ സന്ദര്‍ഭങ്ങളിലൊന്നായിരുന്നു രതീഷിന്റെ മകളുടെ വിവാഹവേള. സുരേഷ് ഗോപിയായിരുന്നു മുന്നില്‍ നിന്ന് വിവാഹം നടത്തിയത്. രതീഷിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും സഹായിക്കാനും താരം മുന്നിലുണ്ടായിരുന്നു. എന്നാല്‍ വിവാഹവേദിയിലിരുന്ന മമ്മൂട്ടിയുടെ തോളില്‍ സുരേഷ് ഗോപി വന്ന് തട്ടിയിട്ടും മമ്മൂട്ടി ഗൗനിച്ചില്ല. ആ വീഡിയോയാകട്ടെ വൈറലായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടിസുരേഷ് ഗോപി പിണക്കത്തെക്കുറിച്ച് പറയുന്നവര്‍ പപ്പയുടെ സ്വന്തം അപ്പൂസ് ഷൂട്ടിംഗിനിടയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും പറഞ്ഞിരുന്നു. സിനിമയ്ക്കിടയില്‍ സുരേഷ് ഗോപിക്ക് വീട്ടിലേക്ക് പോവേണ്ടി വന്നിരുന്നു. മദ്രാസിലേക്ക് പോവുന്ന മമ്മൂട്ടി അദ്ദേഹത്തെ വീട്ടില്‍ ഇറക്കാമെന്ന് ഏറ്റിരുന്നു. ഇതിനാല്‍ പ്രൊഡക്ഷനില്‍ നിന്നും വേറെ അറേഞ്ച്‌മെന്‍സൊന്നും ചെയ്തിരുന്നില്ല. കാറില്‍ പോവുന്നതിനിടയില്‍ സുരേഷ് ഗോപിക്ക് മമ്മൂട്ടിയുടെ അമിത വേഗത ഇഷ്ടമായില്ലെന്നും ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ പാതിവഴിയില്‍ ഇറക്കിവിടുകയും ചെയ്തുവെന്നാണ് കഥ. മമ്മൂക്കയ്ക്ക് വാഹനങ്ങളോടുളള പ്രിയം ആരാധകര്‍ക്ക് അറിയാമെങ്കിലും ഈ കഥയില്‍ എത്രത്തോളം സത്യമുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. മമ്മൂട്ടിയും സുരേഷ് ഗോപിയും സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്നവരാണെന്നുള്ള ചര്‍ച്ചകളുമുണ്ട്. സുരേഷിന്റെ എല്ലാ കാര്യങ്ങളിലും മമ്മൂട്ടി ജേഷ്ഠനെ പോലെ ഇടപെട്ടിരുന്നു. താരത്തിനും അത് ഇഷ്ടമായിരുന്നു ശാസ്തമംഗലത്തെ വീട് പണിക്കിടയില്‍ പല കാര്യങ്ങളെക്കുറിച്ചും മമ്മൂട്ടി തന്റെ നിര്‍ദേശം പറഞ്ഞിരുന്നു. അതനുസരിച്ച് സുരേഷ് ഗോപി മാറ്റങ്ങളും വരുത്തിയിരുന്നുവന്നൊണ് പറയപ്പെടുന്നത്.

മമ്മൂട്ടിയും സുരേഷ് ഗോപിയും ദേശീയ പുരസ്‌കാരത്തിനായി ഒരുമിച്ച് മത്സരിച്ചതും അന്ന് ജേതാവായത് സുരേഷ് ഗോപിയായിരുന്നു. ആ സമയത്തും ഇരുവരും പിണക്കത്തിലായിരുന്നുവത്രേ. ഭൂതക്കണ്ണാടിയും കളിയാട്ടവും മത്സരിച്ചപ്പോള്‍ മികച്ച നടനായത് സുരേഷ് ഗോപിയായിരുന്നു. ഇത് നേരിട്ട് പറയാനായി മമ്മൂട്ടിക്ക് അരികിലേക്ക് താരമെത്തിയെങ്കിലും അദ്ദേഹത്തെ മൈന്‍ഡ് ചെയ്തിരുന്നില്ലത്രേ. ഇത് താരത്തെ വല്ലാതെ വേദനിപ്പിച്ച സംഭവമാണെന്നായിരുന്നു അടുത്ത സുഹൃത്തുക്കള്‍ മുന്‍പ് പറഞ്ഞത്. സുരേഷ് കുമാറിന്റെയും മേനകയുടേയും മകളായ രേവതിയുടെ വിവാഹത്തിനിടയിലായിരുന്നു ഇരുവരും വീണ്ടും പിണക്കം മറന്നത. രാഷ്ട്രീയ ചിന്താഗതികളുമായി ബന്ധപ്പെട്ടാണ് ഇരുവരും ഇടഞ്ഞതെന്ന റിപ്പോര്‍ട്ടുകളും അന്ന് പ്രചരിച്ചിരുന്നു. രേവതിയുടെ വിവാഹത്തിനായെത്തിയ ഇരുവരും കെട്ടിപ്പിടിച്ച് ഞങ്ങളുടെ പിണക്കങ്ങള്‍ അവസാനിച്ചുവെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഇവര്‍ ഊഷ്മളമായ ബന്ധമാണ് നിലനിര്‍ത്തുന്നതെന്നും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. നടി ഭാമയുടെ വിവാഹത്തിന് എത്തിയ ഇവര്‍ ചിരിച്ചതും സൗഹൃദം പങ്കിട്ടതുമാണ് ഇതിന് ആധാരം.




 

Read more topics: # mamootty,# and,# sureshgopi
mamootty and sureshgopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES