Latest News

മലയാളിയാണെങ്കിലും ജനിച്ചതും വളര്‍ന്നതും ഗുജറാത്തില്‍; അച്ഛനെക്കാള്‍ കര്‍ക്കശക്കാരി അമ്മ; തന്റെ സങ്കല്‍പ്പത്തിലെ വീടിനെക്കുറിച്ച് പറഞ്ഞ് ഉണ്ണിമുകുന്ദന്‍

Malayalilife
 മലയാളിയാണെങ്കിലും ജനിച്ചതും വളര്‍ന്നതും ഗുജറാത്തില്‍; അച്ഛനെക്കാള്‍ കര്‍ക്കശക്കാരി അമ്മ; തന്റെ സങ്കല്‍പ്പത്തിലെ വീടിനെക്കുറിച്ച് പറഞ്ഞ് ഉണ്ണിമുകുന്ദന്‍

ലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് അറിയപ്പെടുന്ന ഉണ്ണിക്ക് ആരാധികമാരും ഏറെയാണ്. ഹിറ്റ് ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രമായി തിളങ്ങിയ ഉണ്ണിയിപ്പോള്‍ മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ താരത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാത്ത ചിലകാര്യങ്ങള്‍ അറിയാം.. 

ഉണ്ണികൃഷ്ണന്‍ മുകന്ദന്‍ എന്നാണ് ഉണ്ണിയുടെ യഥാര്‍ത്ഥ പേര്. പിന്നീട് അത് ഉണ്ണി മുകുന്ദന്‍ എന്നാക്കുകയായിരുന്നു. മലയാളി ആണെങ്കിലും താരം ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലാണ്. മുകുന്ദന്‍ നായര്‍ അച്ഛനും റോജി മുകുന്ദന്‍ അമ്മയുമാണ്. കാര്‍ത്തിക എന്ന ചേച്ചിയുമാണ് താരത്തിനുളളത്. സഹോദരി വിവാഹിതയാണ്. 

നന്ദനത്തിന്റെ തമിഴ് റീമെക്കായ സീഡനിലൂടെയാണ് ഉണ്ണി വെളളിത്തിരിയിലേക്ക് എത്തുന്നത്. ഇതുവരെയുള്ള ജീവിതത്തിന്റെ നല്ലൊരു ഭാഗം താന്‍ ചെലവിട്ടത് ഗുജറാത്തിലാണെന്നാണ് ഉണ്ണി പറയുന്നത്. അഹമ്മദാബാദിലെ ധീരജ് ഹൗസിങ് കോളനിയിലെ ചെറിയൊരു ഫ്ലാറ്റിലായിരുന്നു ഉണ്ണി കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. ഒരു ബെഡ്‌റൂമും ഹാളും അടുക്കളയും ബാത്റൂമും. 21ാം വയസ്സുവരെ ഇതായിരുന്നു ഉണ്ണിയുടെ ലോകം. വീട്ടില്‍ നിന്ന് താഴേക്കിറങ്ങിയാല്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ്. കളിയൊക്കെ കഴിഞ്ഞുവന്നുവരുന്നത് ഹാളിലെ ടിവിയുടെ മുന്നിലേക്കാണ്. ഇഷ്ടപ്പെട്ട മലയാളസിനിമയുണ്ടെങ്കില്‍ കഴിയുന്നതുവരെ അവിടെ ഇരിക്കുമെന്നും ഉണ്ണി പറയുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ ഇന്നും വരെ ഇന്നതേ ചെയ്യാവൂ എന്ന് തന്റെ അച്ഛന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ അച്ഛനെക്കാള്‍ കര്‍ക്കശക്കാരി അമ്മയായിരുന്നുവെന്നും താരം പറയുന്നു. 

2016-ല്‍ ഗുജറാത്തിലെ വീട് വിറ്റുവെന്നും താരം പറയുന്നു. ഗുജറാത്തിലായിരുന്നു താമസമെങ്കിലും സിനിമാമോഹം സാക്ഷാത്കരിക്കാനായി ഇടയ്ക്കിടെ കേരളത്തില്‍ വരുമായിരുന്നു. അന്നൊക്കെ താമസിച്ചിരുന്നത് ഗുരുവായൂരിലും ഷൊര്‍ണ്ണൂരിലുമുള്ള അമ്മാവന്മാരുടെ വീടുകളിലാണ്. സിനിമയില്‍ സജീവമായി തുടങ്ങിയ സമയത്ത് എറണാകുളത്ത് താമസമാക്കേണ്ടി വന്നുവെന്നും ഉണ്ണി പറയുന്നു. ഉറ്റസുഹൃത്ത് അനൂപ് ആണ് തേവരയില്‍ താമസിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു തന്നത്. ഈ സമയത്ത് അത്യാവശ്യം പാചകമൊക്കെ പഠിക്കേണ്ടിവന്നു. പക്ഷേ ഇത്രനാളായിട്ടും ഓംലറ്റിനും നൂഡില്‍സിനും അപ്പുറം പുരോഗമിച്ചിട്ടില്ല. ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധ പുലര്‍ത്തുന്നയാളാണ് താരം. എവിടെ താമസിച്ചാലും ചെറിയൊരു ജിം കൂടെക്കരുതാറുണ്ടെന്നും ഉണ്ണി പറയുന്നു. എപ്പോഴും സിംപിളായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഉണ്ണി. വലിയ വീടുകള്‍ കാണുമ്പോള്‍ തനിക്ക് സന്തോഷം തോന്നുമെന്നും എന്നാല്‍ അത്തരം വീടുകളില്‍ താമസിച്ചാല്‍ സന്തോഷം പോയിക്കിട്ടുമെന്നും ഉണ്ണി പറയുന്നു. കുറെ മരങ്ങളും മുറ്റവുമൊക്കെയായി കേരളീയശൈലിയിലുള്ള വീടാണ്് താരത്തിന്റെ സങ്കല്പത്തിലുള്ളത്. ഒറ്റപ്പാലത്ത് അങ്ങനെയൊരു വീടിന്റെ പണിപ്പുരയിലാണെന്നും താരം പറയുന്നു.

Read more topics: # unni mukundan,# shares about,# family,# and,# home
unni mukundan shares about family and home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES