മഞ്ജു വാര്യരും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വരുന്നുവെന്നു സിനിമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല നവാഗതരായ ഇരട്ട സംവിധായകരാണ് പ്രോജക്ടിന് പിന്നിലെന്ന് സൂചനകളുണ്ട്.
സണ്ണി വെയ്ന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മഞ്ജു വാര്യര്‍ക്കൊപ്പമുള്ള പുതിയ ചിത്രം സൈന്‍ ചെയ്തെന്നും ഏറെ ആവേശമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഈ പ്രോജക്ട് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
'ഫ്രഞ്ച് വിപ്ലവ'മാണ് സണ്ണി വെയ്ന്‍ നായകനായെത്തിയ അവസാന ചിത്രം. അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ രജിഷ വിജയന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ജൂണി'ല്‍ അതിഥിവേഷത്തിലും സണ്ണി എത്തിയിരുന്നു. രാജു മുരുകന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ചിത്രം 'ജിപ്സി', മലയാളത്തില്‍ ഗൗതമി നായരുടെ വൃത്തം, പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണി, ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്നിവയിലും സണ്ണി വെയ്ന്‍ എത്തുന്നുണ്ട്.
തമിഴ് ചിത്രം'അസുരനാ'ണ് മഞ്ജു വാര്യരുടേതായി അവസാനം തീയേറ്ററുകളില്‍ എത്തിയത്. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റചിത്രമായ 'അസുരന്' വന്‍ വിജയമാണ് നേടിയത്. വെട്രിമാരന് സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷിന്റെ നായികയായിരുന്നു മഞ്ജുവിന്റെ കഥാപാത്രം.