ഏറെ വര്‍ഷങ്ങളായി സിനിമകളിലും സീരിയലുകളിലുമെല്ലാമായി തിളങ്ങി നില്‍ക്കുന്ന നടനാണ് വിഷ്ണു പ്രസാദ്. നായകനായും വില്ലനായും സഹ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള വിഷ്ണു പ്രസാദിന് ലഭിച്ച കഥപാത്രങ്ങളെല്ലാം മികച്ചതാക്കുവാനും സാധിച്ചിരുന്നു. രാക്കുയില്‍ സീരിയലിലെ കാരാളി ചന്ദ്രനും എന്റെ മാതാവിലെ ജോണ്‍സണുമെല്ലാം കനല്‍പ്പൂവിലെ ചെട്ടിയാരുമെല്ലാം തൊട്ടതെല്ലാം പൊന്നാക്കുന്ന നടന്റെ അഭിനയ മികവിന്റെ ഉദാഹരണങ്ങളാണ്.
സുംബാ ഇന്‍സ്ട്രക്ടറും ഫിറ്റനെസ് ട്രെയിനും ഫാഷന്‍ ഡിസൈനറും ക്ലാസിക്കല്‍ ഡാന്‍സറുമൊക്കെയായ കവിതാ വിഷ്ണുവാണ് നടന്റെ ഭാര്യ. സ്വകാര്യ ജീവിതത്തിനപ്പുറം സ്വന്തം കരിയറിനും പ്രധാന്യം നല്‍കി മുന്നോട്ടു പോകുന്ന കവിതയ്ക്കും വിഷ്ണുവിനും രണ്ടു പെണ്‍മക്കളാണുള്ളത്. അഭിരാമിയും അനാമികയുമാണ് മക്കള്‍. 2022ലെ ഫെമിന മിസ് ഇന്ത്യ കേരള ടോപ്പ് 10ലും 2021ലെ മിസ് കേരളാ ടോപ്പ് 5ലും ഇടം നേടിയ മൂത്തമകള്‍ അഭിരാമി മോഡലിംഗ് രംഗത്താണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ അമ്മയുടെ തനിപ്പകര്‍പ്പായ അഭിരാമി വിദേശത്തും നാട്ടിലുമായി നിരവധി പരസ്യ ചിത്രങ്ങളുടേയും പ്രൊജക്ടുകളുടേയും ഭാഗമായിട്ടുണ്ട്. ഇപ്പോഴും കരിയറില്‍ വ്യത്യസ്തമായ ഇടങ്ങള്‍ കണ്ടെത്തി മുന്നോട്ടു പോകുന്ന അഭിരാമി അച്ഛനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ക്ലബ് ചെയ്താണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
ചേച്ചിയുടെ അതേ പാത പിന്തുടര്‍ന്ന് ഫാഷന്‍ മോഡലായി തിളങ്ങുന്ന പെണ്‍കുട്ടിയാണ് അനിയത്തി അനാമികയും. ഫാഷന്‍ റാംപുകളില്‍ തീപാറിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും അനാമിക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ചേച്ചിയേക്കാള്‍ അനുജത്തി അനാമികയ്ക്കാണ് അമ്മയുമായി കൂടുതല്‍ മുഖസാദൃശ്യം ഉള്ളത്. അച്ഛനെ കെട്ടിപിടിച്ചുള്ള ചിത്രം പങ്കുവച്ചാണ് അനാമികയും വിഷ്ണു പ്രസാദിന് പിറന്നാള്‍ ആശംസിച്ചത്. അതേസമയം, രണ്ടു മക്കളുടേയും ചില്‍ ചില്‍ അച്ഛനാണ് വിഷ്ണു പ്രസാദ് എന്ന് പറയാതെ വയ്യ. കരിയറില്‍ തനിക്ക് ലഭിച്ച എല്ലാ വേഷങ്ങളും ഏറ്റവും മികച്ചതാക്കി തന്നെ പ്രസന്റ് ചെയ്തിട്ടുള്ള വിഷ്ണു പ്രസാദിന്റെ വര്‍ഷങ്ങള്‍ക്കു മുമ്പു വരെയുള്ള ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ അംഗീകാരവും.
അതേസമയം, തന്റെ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം അതുപോലെ തുറന്നു പറയുന്ന താരം കൂടിയാണ് വിഷ്ണു പ്രസാദ്. രണ്ടു വര്‍ഷം മുമ്പ് സിനിമാ സീരിയലുകളില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴുണ്ടായ പ്രശ്നങ്ങളും സീരിയലിലെ നടന്മാര്‍ വെറും പോഴന്മാരാണ് എന്നതടക്കമുള്ള അഭിപ്രായങ്ങളും വിഷ്ണു പ്രസാദ് നടത്തിയിട്ടുണ്ട്. സീരിയലില്‍ സ്ത്രീകള്‍ക്ക് ആണ് പ്രധാനം. അഭിപ്രായ സ്വാതന്ത്രം ഇല്ലാത്ത, പ്രതികരണ ശേഷി ഇല്ലാത്ത പുരുഷന്മാരെയാണ് സീരിയലുകളില്‍ കാണിക്കുന്നത്. സീരിയലിനും, സീരിയല്‍ പ്രേക്ഷകര്‍ക്കും ആവശ്യം തന്റേടമുള്ള സ്ത്രീകളെയാണ്. സര്‍വ്വാഭരണ വിഭൂഷരായി സ്ത്രീകള്‍ സീരിയലുകളില്‍ നിറഞ്ഞു നില്‍ക്കും.
യഥാര്‍ത്ഥ ജീവിതത്തില്‍ പുരുഷന്മാര്‍ അങ്ങനെ ആവരുത് എന്ന പക്ഷക്കാരനാണ് വിഷ്ണു പ്രസാദ്. ഞാന്‍ പറഞ്ഞാല്‍ എന്റെ ഭാര്യ അനുസരിക്കണം. നല്ലതിനാണ് പറയുന്നത് എന്ന് മനസ്സിലാക്കണം. അനുസരണ കേട് കാണിച്ചാല്‍ ഭാര്യയെ തല്ലാം എന്നും വിഷ്ണു പറഞ്ഞു. അപ്പോള്‍ തിരിച്ച് ഭാര്യ ഭര്‍ത്താവിനെ നന്നാക്കാന്‍ ശ്രമിച്ചാലോ എന്ന് അവതാരക ചോദിച്ചപ്പോള്‍്, തിരിച്ച് തല്ലിയാല്‍ മേടിക്കണം എന്നായിരുന്നു നടന്റെ പ്രതികരണം.