ശരീരസംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന നടന്മാരില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സ്ഥിരമായ വ്യായാമവും ശരിയായ ഭക്ഷണക്രമവുമെല്ലാം തന്റെ ആരോഗ്യത്തിന്റെ കാരണങ്ങളാണെന്ന് പലപ്പോഴായി താരം പറഞ്ഞിട്ടുമുണ്ട്.
മാര്‍ക്കോ എന്ന തന്റെ പുതിയ ചിത്രത്തിലും മുടങ്ങാത്ത പരിശീലനത്തിന്റെയും അധ്വാനത്തിന്റെയും ഫലം കാണാനുണ്ട്. ഉറച്ച ശരീരവുമായി സ്‌ക്രീനിലെത്തിയ ഉണ്ണി മുകുന്ദന് ആശംസകളുടെ പെരുമഴയാണ്.
കഴിഞ്ഞ ദിവസം ഷൂട്ടിങ് വേളയില്‍ 'പുള്‍ അപ്' ചെയ്യുന്ന വിഡിയോ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. നല്ല ആരോഗ്യമുള്ള വ്യക്തിക്ക് വളരെ ശ്രദ്ധയോട് കൂടി മാത്രമേ ഇത് ചെയ്യാനാവൂ. ഷൂട്ടിങ്ങിന്റെ ഇടവേളയിലായതുകൊണ്ട് ശരീരത്തില്‍ മുറിവും രക്തവുമൊക്കെയായാണ് പുള്‍ അപ് ചെയ്തത്. മേക്കപ്പ് ആണെന്ന് തിരിച്ചറിയാത്തവര്‍, കണ്ടാലൊന്ന് ഞെട്ടുമെന്ന് ഉറപ്പ്.
ഇപ്പോഴിതാ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. ഷൂട്ടിങ് വേളയില്‍ 'പുള്‍ അപ് 'ചെയ്യുന്ന വീഡിയോയാണ് ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നല്ല ആരോഗ്യമുളള വ്യക്തിക്ക് വളരെ ശ്രദ്ധമയാ് കൂടി മാത്രമേ ഇത് ചെയ്യാനാവൂ.
ഷൂട്ടിങ്ങിന്റെ ഇടവേളയിലായതുകൊണ്ട് ശരീരത്തില്‍ മുറിവും രക്തവുമൊക്കെയായാണ് പുള്‍ അപ് ചെയ്തത്. മേക്കപ്പ് ആണെന്ന് തിരിച്ചറിയാത്തവര്‍ കണ്ടാലൊന്ന് ഞെട്ടുമെന്ന് ഉറപ്പ്. ഈ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന്റെ ഭാരം മുഴുവന്‍ കൈകളിലായിരിക്കും. നിലത്ത് കാല് കുത്താതെ മുകളിലേക്ക് ഉയരുകയും താഴുകയും ചെയ്യുന്ന ഈ വ്യായാമം ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ പരുക്ക് ഏല്‍ക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
30 ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടു കഴിഞ്ഞ വിഡിയോയില്‍ ഉണ്ണിമുകുന്ദന്റെ പ്രകടനത്തിന് ആശംസകളറിയിക്കുകയാണ്. കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ചുവെന്നും, ഗംഭീര പെര്‍ഫോമന്‍സ് എന്നുമാണ് കമന്റുകള്‍.