Latest News

സീരിയലില്‍ കൈ കൊടുക്കാതെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു; അച്ഛന്റെ ജോലിയായ സര്‍ക്കാര്‍ ജോലി ലഭിക്കുമെങ്കിലും അഭിനയം പ്രധാനം; ആരെയും പരിധിയില്‍ കൂടുതല്‍ വിശ്വസിക്കരുതെന്ന് നടി; ചോറ്റാനിക്കര അമ്പലത്തില്‍ നടന്ന സഹോദരന്റെ വിവാഹത്തില്‍ ഭര്‍ത്താവ് ഇല്ലാതെ നടി അപ്‌സര എത്തിയത് ചര്‍ച്ചയാക്കി മാധ്യമങ്ങളും

Malayalilife
സീരിയലില്‍ കൈ കൊടുക്കാതെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു; അച്ഛന്റെ ജോലിയായ സര്‍ക്കാര്‍ ജോലി ലഭിക്കുമെങ്കിലും അഭിനയം പ്രധാനം; ആരെയും പരിധിയില്‍ കൂടുതല്‍ വിശ്വസിക്കരുതെന്ന് നടി; ചോറ്റാനിക്കര അമ്പലത്തില്‍ നടന്ന സഹോദരന്റെ വിവാഹത്തില്‍ ഭര്‍ത്താവ് ഇല്ലാതെ നടി അപ്‌സര എത്തിയത് ചര്‍ച്ചയാക്കി മാധ്യമങ്ങളും

ഴിഞ്ഞ കുറച്ചു മാസങ്ങളായി നടി അപ്സരയും ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന വാര്‍ത്തകള്‍ ഗോസിപ്പ്‌കോളങ്ങളില്‍ നിറയുന്നുണ്ട്. എന്നാല്‍ അതിനോടൊന്നും ഇരുവരും ഇതുവരേയും നേരിട്ട് പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോഴിതാ, അപ്സര തങ്ങള്‍ക്കിടയിലെ അകല്‍ച്ചയെ കുറിച്ച് ചിരിച്ച മുഖത്തോടെ തന്നെ സ്ഥിരീകരിച്ചു പറഞ്ഞിരിക്കുകയാണ്. പൊലീസുദ്യോഗസ്ഥനായ ചേട്ടന്റെ കല്യാണത്തിനു പിന്നാലെയായിരുന്നു അപ്സരയുടെ ഈ പ്രതികരണവും. 

ഇന്നലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ചായിരുന്നു അപ്സരയുടെ അച്ഛന്റെ സഹോദരിയുടെ മകന്റെ വിവാഹം. നടിയും അമ്മയും ചേച്ചിയും ഭര്‍ത്താവും മകനും എല്ലാം പങ്കെടുത്ത വിവാഹം അതിഗംഭീരമാക്കുകയായിരുന്നു കുടുംബം. എന്നാല്‍ അപ്സരയുടെ ഭര്‍ത്താവായ ആല്‍ബി വിവാഹത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നില്ല. നേരത്തെ ചേച്ചിയുടെ കല്യാണത്തിന് അപ്സരയ്ക്കൊപ്പം നിന്ന ആല്‍ബിയെ ചേട്ടന്റെ കല്യാണത്തിന് കാണാതായതോടെ ആല്‍ബി ചേട്ടന്‍ വന്നില്ലേയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ നടിയോടു തന്നെ ചോദിക്കുകയും ചെയ്തു.

പിന്നാലെയാണ് അപ്സര അതിനുള്ള മറുപടിയും നല്‍കിയത്. ഇല്ല.. വന്നില്ല.. എന്ന മറുപടിയാണ് നടി ആവര്‍ത്തിച്ചു പറഞ്ഞത്. കൂടാതെഒരു പരിധിയില്‍ കൂടുതല്‍ അധികം ആരെയും വിശ്വസിക്കരുത്, അങ്ങനെ വിശ്വസിച്ചാല്‍ എപ്പോഴും നമുക്ക് സങ്കടപ്പെടേണ്ടി വരും. ഓരോരുത്തരെയും കാണുമ്പോഴും പരിചയപ്പെടുമ്പോഴും ചിലപ്പോള്‍ നമ്മള്‍ വിചാരിക്കും നമ്മളുടെ അടുത്ത് വലിയ സ്നേഹമാണല്ലോ, ഇതാണ് നമുക്ക് കിട്ടാവുന്നതില്‍ ഏറ്റവും ബെസ്റ്റ്, അല്ലെങ്കില്‍ ബെറ്റര്‍ എന്നൊക്കെ വിചാരിക്കും. പക്ഷെ, അങ്ങനെയല്ല, അടുത്തു കഴിയുമ്പോഴായിരിക്കും എല്ലാം മനസിലാകുക. എല്ലാവരുടേയും കാര്യത്തില്‍ അങ്ങനെയായിരിക്കും സംഭവിക്കുക. ചിലപ്പോള്‍ ആയിരിക്കില്ല. പക്ഷെ, എന്റെ കാര്യത്തില്‍ അങ്ങനെയാണ് സംഭവിച്ചത്. അതുകൊണ്ടു തന്നെ എപ്പോഴും എല്ലാവരുമായും ഒരു ഡിസ്റ്റന്‍സ് വേണം. അതാണു നല്ലത്. ഇതായിരുന്നു നടിയുടെ വാക്കുകള്‍. ഇതോടെ ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്ന് തന്നെയാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍.

ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ചായിരുന്നു ചേട്ടന്റെ വിവാഹം കഴിഞ്ഞത്. നടിയും അമ്മയും ചേച്ചിയും ഭര്‍ത്താവും മകനും എല്ലാം പങ്കെടുത്ത വിവാഹം അതിഗംഭീരമാക്കുകയായിരുന്നു കുടുംബം. 

പിന്നാലെ, നവംബര്‍ 29ന് അപ്സരയുടേയും ആല്‍ബിയുടേയും മൂന്നാം വിവാഹ വാര്‍ഷിക ദിനം കൂടി കഴിഞ്ഞിട്ടും രണ്ടുപേരും അതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ രണ്ടു വാക്ക് പറയുകയോ സ്‌നേഹചിത്രങ്ങള്‍ പങ്കുവെക്കുകയോ ചെയ്തിരുന്നില്ല. ഇതോടെയാണ് ഇരുവരും തമ്മില്‍ അകല്‍ച്ചയിലാണെന്ന വാര്‍ത്തകള്‍ കൂടുതല്‍ ശക്തിയോടെ പ്രചരിച്ചു തുടങ്ങിയത്. 

രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2021 നവംബര്‍ 29നാണ് ഇരുവരും ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്. എന്നാല്‍ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കവേ യാതൊരു ആശംസാ പോസ്റ്റുകളും ഇരുവരും പങ്കുവച്ചിട്ടില്ലായെന്നത് വാര്‍ത്തയാവുകയും ചെയ്തു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള വേര്‍പിരിയല്‍ ആരാധകര്‍ക്കിടയിലും പരസ്യമായി തന്നെ ചര്‍ച്ചയായി തുടങ്ങിയത്.

സംവിധായകന്‍ എന്നതിന് പുറമെ ടെലിവിഷന്‍ അവതാരകനുമാണ് ആല്‍ബി ഫ്രാന്‍സിസ്. ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയല്‍ സംവിധാനം ചെയ്താണ് ആല്‍ബി ഫ്രാന്‍സിസ് ശ്രദ്ധേയനായത്. അതേ സീരിയലിലെ മുഖ്യ കഥാപാത്രം ചെയ്തത് അപ്സരയാണ്. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര ഒന്‍പതു വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22ല്‍ അധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രമാണ് അപ്‌സര അവതരിപ്പിച്ചതില്‍ ശ്രദ്ധേയമായത്.


 

apsara rathnakaran opens up about albi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES