Latest News

നമ്മള്‍ കാണിക്കുന്നതോ മറ്റുള്ളവര്‍ പുറമെ പെരുമാറുന്നതോ ഒന്നും എപ്പോഴും ഉള്ളില്‍ നിന്നുള്ള പ്രതിഫലനമല്ല എന്ന് തിരിച്ചറിഞ്ഞു; ചെറിയ നിമിഷങ്ങള്‍ക്ക് ഏറ്റവും വലിയ സന്തോഷം നല്‍കാന്‍ കഴിയുമെന്നും മനസ്സിലാക്കി; പുതുവര്‍ഷത്തെ വരവേല്ക്കുമ്പോള്‍ കുറിപ്പുമായി' അപര്‍ണ്ണ ദാസ് 

Malayalilife
 നമ്മള്‍ കാണിക്കുന്നതോ മറ്റുള്ളവര്‍ പുറമെ പെരുമാറുന്നതോ ഒന്നും എപ്പോഴും ഉള്ളില്‍ നിന്നുള്ള പ്രതിഫലനമല്ല എന്ന് തിരിച്ചറിഞ്ഞു; ചെറിയ നിമിഷങ്ങള്‍ക്ക് ഏറ്റവും വലിയ സന്തോഷം നല്‍കാന്‍ കഴിയുമെന്നും മനസ്സിലാക്കി; പുതുവര്‍ഷത്തെ വരവേല്ക്കുമ്പോള്‍ കുറിപ്പുമായി' അപര്‍ണ്ണ ദാസ് 

ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങള്‍ നല്‍കി പ്രേക്ഷകമനസ്സിലിടം നേടിയ യുവനായികയാണ് അപര്‍ണ്ണ ദാസ്. അടുത്തിടെയാണ് താരം പ്രണയത്തിലൂടെ അഭിനേതാവായ ദീപക് പറമ്പോലിനെ വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.

2024 എന്ന വര്‍ഷം അവസാനിക്കാന്‍ പോകുകയാണ്. മലയാള സിനിമയെ സംബന്ധിച്ച് നല്ല ഒരു വര്‍ഷമാണ് കടന്ന് പോകുന്നത്. ഇപോള്‍ തന്റെ ഈ വര്‍ഷം എങ്ങനെയാണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി അപര്‍ണ ദാസ്. ഈ വര്‍ഷം അവസാനിക്കാന്‍ പോകുകയാണ്. എന്റെ വഴികളിലൂടെ എന്നെ നയിച്ച, പിന്തുണച്ച സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തില്‍ ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങളുണ്ടായി. ചിലത് വേണ്ട എന്ന് വയ്ക്കുന്നത് നല്ലതാണെന്നും, എല്ലാവരും എന്നും നമുക്കൊപ്പം ഉണ്ടാവില്ല എന്നും ഞാന്‍ മനസ്സിലാക്കി നടി പറയുന്നു.

 ''2024 എന്ന വര്‍ഷം അവസാനിക്കാന്‍ പോകുകയാണ്. മലയാള സിനിമയെ സംബന്ധിച്ച് നല്ല ഒരു വര്‍ഷമാണ് കടന്ന് പോകുന്നത്. ഇപോള്‍ തന്റെ ഈ വര്‍ഷം എങ്ങനെയാണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി അപര്‍ണ ദാസ്.ഈ വര്‍ഷം അവസാനിക്കാന്‍ പോകുകയാണ്. എന്റെ വഴികളിലൂടെ എന്നെ നയിച്ച, പിന്തുണച്ച സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വര്‍ഷം എനിക്ക് വളരെ സവിശേഷമായിരുന്നു. എന്റെ ജീവിതത്തില്‍ ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങളുണ്ടായി, ഉയര്‍ച്ച - താഴ്ചകള്‍ സംഭവിച്ചു. ചിലത് വേണ്ട എന്ന് വയ്ക്കുന്നത് നല്ലതാണെന്നും, എല്ലാവരും എന്നും നമുക്കൊപ്പം ഉണ്ടാവില്ല എന്നും ഞാന്‍ മനസ്സിലാക്കി.

ഞാന്‍ തനിച്ചുള്ള ശാന്തമായ നിമിഷങ്ങളെ സ്നേഹിച്ചു തുടങ്ങി. നമ്മള്‍ കാണിക്കുന്നതോ, മറ്റുള്ളവര്‍ പുറമെ പെരുമാറുന്നതോ ഒന്നും, എപ്പോഴും ഉള്ളില്‍ നിന്നുള്ള പ്രതിഫലനമല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ചെറിയ നിമിഷങ്ങള്‍ക്ക് ഏറ്റവും വലിയ സന്തോഷം നല്‍കാന്‍ കഴിയുമെന്നും ഞാന്‍ മനസ്സിലാക്കി. ഓര്‍മകള്‍ എപ്പോഴും നിലനില്‍ക്കും, അതുകൊണ്ട് എപ്പോഴും നല്ല ഓര്‍മകളുണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക. 2025 ന് വേണ്ടി കാത്തിരിക്കുന്നു...'' എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അപര്‍ണ്ണ ദാസ് കുറിച്ചത്. 

ദീപക് പറമ്പോലുമായുള്ള വിവാഹം ഏറെ നാള്‍ കാത്തിരുന്ന ഒരു പ്രണയ സാഫല്യമായിരുന്നു അപര്‍ണ്ണയ്ക്ക്. അത് തന്നെ ജീവിതത്തിലെ വലിയ ഒരു മാറ്റമായിരുന്നു. കരിയറിലും അപര്‍ണയ്ക്ക് നല്ല ഒരു വര്‍ഷമാണ് 2024. സീക്രട്ട് ഹോം, സീക്രട്ട് എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം നടിക്കുണ്ടായിരുന്നത്. അപര്‍ണ്ണയുടെ കരിയറില്‍ സീക്രട്ട് ഹോം അത്യാവശ്യം ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു.

Read more topics: # അപര്‍ണ ദാസ്
aparna das year 2024

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES