Latest News

ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് സംഘം ഇനി സീ കേരളത്തില്‍; ഡയറക്ടര്‍ അനൂപിനൊപ്പം ലക്ഷ്മി നക്ഷത്രയും അനുവും പുതിയ ഷോയിലേക്ക്; ചിരി വിരുന്നിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചെത്തുന്ന സൂപ്പര്‍ ഷോയില്‍ അതിഥികളായി ദിലീപും സുരാജ് വെഞ്ഞാറമൂടും, ധ്യാന്‍ ശ്രീനിവാസനും

Malayalilife
ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് സംഘം ഇനി സീ കേരളത്തില്‍; ഡയറക്ടര്‍ അനൂപിനൊപ്പം ലക്ഷ്മി നക്ഷത്രയും അനുവും പുതിയ ഷോയിലേക്ക്; ചിരി വിരുന്നിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചെത്തുന്ന സൂപ്പര്‍ ഷോയില്‍ അതിഥികളായി ദിലീപും സുരാജ് വെഞ്ഞാറമൂടും, ധ്യാന്‍ ശ്രീനിവാസനും

സ്റ്റാര്‍ മാജികിന്റെ ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു ഷോ അവസാനിപ്പിച്ചു വെന്ന വാര്‍ത്ത. ഷോയുടെ ഡയറക്ടറായ അനൂപ് ജോണ്‍ പിന്മാറാന്‍ തീരുമാനിച്ചതോടെയാണ് സ്റ്റാര്‍ മാജിക് തന്നെ അവസാനിപ്പിക്കുവാന്‍ ചാനല്‍ നേതൃത്വം തീരുമാനിച്ചത്. അനൂപ് ജോണിനൊപ്പം പിന്മാറിയവരില്‍ അവതാരകയായ ലക്ഷ്മി നക്ഷത്രയും ഷോയുടെ അവിഭാജ്യ ഘടകമായി മാറിയ അനുമോളും ഉണ്ടായിരുന്നു. ഇപ്പോഴിതാ, ആഴ്ചകള്‍ക്കിപ്പുറം ഇവര്‍ മൂവരും ഒന്നിക്കുന്ന മറ്റൊരു പ്രോജക്ടിനു തുടക്കം കുറിക്കുകയാണ്. ചാനല്‍ അധികൃതരെ പോലും ഞെട്ടിക്കുന്ന പ്രമോ പുറത്തു വന്നതോടെയാണ് ഈ വാര്‍ത്ത ആരാധകരും അറിഞ്ഞത്.

തന്റെ ജീവിതത്തിലെ മറ്റൊരു നിര്‍ണായകമായ ചുവടുവെപ്പിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഷോയില്‍ നിന്നും പിന്മാറിയത് എന്നാണ് അനൂപ് ജോണ്‍ പറഞ്ഞിരുന്നത്. വൈകാതെ തന്നെ മറ്റൊരു വാര്‍ത്തയും നിങ്ങളെ തേടിയെത്തുമെന്ന് ലക്ഷ്മി നക്ഷത്രയും സൂചിപ്പിച്ചിരുന്നു. പിന്നാലെയാണ് സീ കേരളം ചാനലില്‍ പുതിയ പ്രമോ മണിക്കൂറുകള്‍ക്കു മുമ്പ് പ്രത്യക്ഷപ്പെട്ടത്. നടന്‍ ദിലീപും സുരാജ് വെഞ്ഞാറമൂടും എല്ലാം അണിനിരക്കുന്ന പ്രമോ വീഡിയോയാണ് സീ കേരളം പുറത്തു വിട്ടിരിക്കുന്നത്. സൂപ്പര്‍ ഷോ എന്നു പേരിട്ടിരിക്കുന്ന പരിപാടി ഡിസംബര്‍ 28 മുതല്‍ രാത്രി ഒന്‍പതു മണിയ്ക്കാണ് ഷോ സംപ്രേക്ഷണം ആരംഭിക്കുന്നത്.

രസകരമായ ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ചാനല്‍ പരിപാടിയായ 'സ്റ്റാര്‍ മാജിക്' ന്റെ നെടുംതൂണായിരുന്നു ഷോയുടെ ഡയറക്ടറായ അനൂപ് ജോണും അവതാരകയായ ലക്ഷ്മി നക്ഷത്രയും. ഷോ സംപ്രേക്ഷണം ചെയ്ത ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങളും ഷോയില്‍ നിന്ന് നിരവധി താരങ്ങള്‍ പോവുകയും വരുകയും ഒക്കെ ചെയ്‌തെങ്കിലും ഇവര്‍ക്കു രണ്ടു പേര്‍ക്കും യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല. ഷോയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും പ്രശ്‌നങ്ങളും ഒക്കെ ഉണ്ടായപ്പോഴും സ്റ്റാര്‍ മാജികിന്റെ വിജയത്തിനു വേണ്ടി കട്ടയ്ക്ക് നിന്ന വ്യക്തിയാണ് ഷോ ഡയറക്ടറായ അനൂപ് ജോണ്‍. അതേസമയം, അനൂപ് പോകുന്ന പക്ഷം, സ്റ്റാര്‍ മാജിക് ഷോയുടെ റേറ്റിംഗില്‍ വന്‍ ഇടിവ് സംഭവിച്ചേക്കുമെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുക എന്ന ചൊല്ലു പോലെ ഷോ അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു ചാനല്‍ അധികൃതര്‍.

ഷോ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അനൂപ് ജോണ്‍ പിന്മാറുകയും ചാനലിന് തന്റെ ഔദ്യോഗിക രാജിക്കത്ത് നല്‍കിയതിനു പിന്നാലെയാണ് ചാനലിന്റെ ഭാഗത്തു നിന്നും ഷോ അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചത്. നിരവധി മിനിസ്‌ക്രീന്‍ താരങ്ങളെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാക്കിയ പരിപാടി കൂടിയാണിത്. നിരവധി പേരാണ് ഈ പരിപാടി ഉപജീവനമാര്‍ഗമാക്കി മുന്നോട്ടു പോയിരുന്നതും. അന്തരിച്ച നടന്‍ കൊല്ലം സുധി അടക്കമുള്ള താരങ്ങള്‍ ഉയര്‍ന്നു വന്നത് സ്റ്റാര്‍ മാജികിലൂടെയായിരുന്നു. ഏഴു വര്‍ഷത്തോളം നീണ്ട തങ്ങളുടെ ജൈത്രയാത്രയാണ് സ്റ്റാര്‍ മാജിക് ഇപ്പോള്‍ അവസാനിപ്പിച്ചത്. 

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ടെലിവിഷന്‍ ഷോ ആയിരുന്നു സ്റ്റാര്‍ മാജിക്. തുടക്കത്തില്‍ ഠമാര്‍ പഠാര്‍ എന്ന പേരിലായിരുന്നു ഷോ തുടങ്ങിയത്. പിന്നീട് പുതിയ ഭാവത്തിലും രൂപത്തിലും സ്റ്റാര്‍ മാജിക് എന്ന പേരിലേക്ക് എത്തുകയായിരുന്നു. ഷോയിലൂടെ അറിയപ്പെടാതെ പോയ പല മിമിക്രി കലാകാരന്മാര്‍ക്കും, മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കും എല്ലാം വലിയൊരു ലോകമാണ് തുറന്നു കിട്ടിയത്. വര്‍ഷങ്ങളിത്രയും ആയിട്ടും സ്റ്റാര്‍ മാജിക് ഷോയുടെ റേറ്റിങ് എന്നും മുന്നില്‍ തന്നെയായിരുന്നു. എങ്കിലും ചാനലിന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത തീരുമാനമാണ് ഷോ നിര്‍ത്താന്‍ കാരണമായത്. ഔദ്യോഗികമായി തന്നെ ചാനലില്‍ നിന്നും ഇനി ഷോ മുന്നോട്ടു കൊണ്ടുപോകണ്ടാ എന്ന തീരുമാനം വന്നതിനെ തുടര്‍ന്നാണ് സ്റ്റാര്‍ മാജിക് നിര്‍ത്തുവാന്‍ തീരുമാനിച്ചത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ANOOP JOHN (@anopjohn)

The Super Show in zee keralam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES