സീതാകല്യാണം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് അനൂപ് കൃഷ്ണന്‍. പരമ്പരയിലെ ശ്രദ്ധേയ പ്രകടനത്തിന് ശേഷമാണ് അനൂപ് ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോസിലൂടെ വീണ്ടും പ്രേക്ഷക മനസുകളില്‍ ഇടംനേടാന്‍ നടന് സാധിച്ചു. നല്ല പാചകക്കാരനായും മത്സരാര്‍ത്ഥിയായും മണിക്കുട്ടന്റെ ആത്മാര്‍ത്ഥ സുഹൃത്തായുമെല്ലാം തിളങ്ങിയ അനൂപ് കൃഷ്ണന്‍ ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ചിരിക്കെയാണ് മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ചത്. ഹൗസില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെയാണ് അനൂപ് തന്റെ അനുജത്തിയുടെ വിവാഹം നടത്തിയത്. വീട്ടുകാരെല്ലാം സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞി എന്ന അഖില മൂന്നു വര്‍ഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇപ്പോഴിതാ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്.
അങ്ങനെ കാത്തിരിപ്പ് അവസാനിച്ചു.. രാജകുമാരി എത്തി എന്നാണ് അനിയത്തിയുടെ പ്രസവ ദിവസങ്ങളിലെ ആശുപത്രി വാസ വീഡിയോകള്‍ പങ്കുവച്ചുകൊണ്ട് അനുപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കുഞ്ഞിക്കൊരു കുഞ്ഞി എന്ന മനോഹരമായ ക്യാപ്ഷനും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം, ഏറെ സന്തോഷത്തോടെയാണ് ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏതാണ്ട് എഴുപത്തായ്യിരതത്തോളം പേര്‍ കണ്ടു കഴിഞ്ഞ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ ആശംസകളേകിയുള്ള കമന്റുകളും കുറിച്ചിട്ടുണ്ട്. 2021 ജൂണ്‍ മാസത്തിലായിരുന്നു അഖില വിവാഹിതയായത്. ബിഗ്ബോസില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു ഈ വിവാഹം. ഹൗസില്‍ നില്‍ക്കവെ തന്നെ തന്റെ ഏറ്റവും വലിയ സ്വപ്നമാണ് അനിയത്തിയുടെ കല്യാണമെന്ന് പലപ്പോഴും അനൂപ് പറഞ്ഞിരുന്നു. ആ സ്വപ്നങ്ങള്‍ പങ്കുവച്ചതിനു പിന്നാലെയാണ് വിവാഹവും നടത്തിയത്.
പിന്നാലെ തന്നെ അനൂപിന്റെയും വിവാഹം കഴിഞ്ഞിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഡോക്ടര്‍ കൂടിയായ ഐശ്വര്യയുടെ കഴുത്തില്‍ അനൂപ് താലിചാര്‍ത്തിയത്. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് അനൂപ് കൃഷ്ണന്‍. സീതാകല്യാണം പരമ്പരയിലൂടെ മിനിസ്‌ക്രീനില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പട്ടാമ്പിക്കാരന്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ കല്യാണ്‍ ആയി മാറിയത്. സ്‌ക്രീനില്‍ എത്തും മുന്‍പ് സ്റ്റേജ് ഷോകളില്‍ അവതാരകനായും ചില സിനിമകിളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായുമൊക്കെ പ്രവര്‍ത്തിച്ചിട്ടുമുണ്ട് അനൂപ്. അഭിനയത്തിന് ഒപ്പം തന്നെ മ്യൂസിക് വിഡിയോസ് സംവിധാനം ചെയ്യാനും ആങ്കറിങ്ങിലേക്കും മോഡലിങ്ങിലേക്കും അനൂപ് കടന്നിരുന്നു.
ബിഗ് ബോസ് ഹൗസില്‍ തന്റേതായ നിലപാടുകള്‍ തുറന്നു പറഞ്ഞുമാണ് അനൂപ് ശ്രദ്ധേയനായത്. ബിഗ് ബോസ് വീട്ടിലെ അവസാന എട്ട് മത്സരാര്‍ഥികളില്‍ അനൂപും ഉള്‍പ്പെട്ടിരുന്നു. ബിഗ് ബോസിലെ തന്റെ സുഹൃത്തുക്കളോട് പലപ്പോഴും പ്രണയിനിയെ കുറിച്ച് അനൂപ് സംസാരിക്കാറുമുണ്ടായിരുന്നു.