മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അനുശ്രീ. ക്യാമറമാന്‍ വിഷ്ണുവുമായുള്ള പ്രണയവിവാഹത്തിനും വേര്‍പിരിയലിനും ശേഷം അഭിനയരംഗത്തോ സോഷ്യല്‍ മീഡിയയിലോ അത്ര സജീവമല്ല താരം. എന്നാല്‍ ഏറെക്കാലത്തിനു ശേഷം അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വിഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു.
കറുപ്പ് കുര്‍ത്ത ധരിച്ച് സിംപിളായി ഒരുങ്ങി നെറ്റിയില്‍ സിന്ദൂരവും അണിഞ്ഞാണ് പുതിയ വിഡിയോയില്‍ താരം. വിഡിയോ വൈറലായപ്പോള്‍ നടിയുടെ നെറ്റിയിലെ സിന്ദൂരം കണ്ട് അനുശ്രീ രണ്ടാമതും വിവാഹം കഴിച്ചോ എന്നായിരുന്നു പലരുടെയും സംശയം. അതിനു, പുതിയൊരു പോസ്റ്റിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം.
ഇത്രയും സ്‌നേഹവും കരുതലും പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഞാന്‍ അതെല്ലാം ഏറെ വിലമതിക്കുന്നു. എന്നാല്‍ ഞാന്‍ എല്ലാ കമന്റുകളും വായിച്ചു. അതില്‍ ചിലര്‍ ഗോസിപ്പും വിവാദങ്ങളും പ്രതീക്ഷിക്കുന്നതായി കണ്ടു. അതിനാല്‍ ഒരു കാര്യമാണ് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഇതിനകം വിവാഹിതയാണ്.
കൂടാതെ ഈ ജൂലൈയില്‍ നാല് വയസാകുന്ന ഒരു മകനുമുണ്ട്. ഞാന്‍ ഇതുവരെ വിവാഹമോചിതയായിട്ടില്ല. വിഷ്ണുവുമായുള്ള വിവാഹമോചന കേസ് ഇപ്പോഴും കോടതിയില്‍ തുടരുകയാണ്. വിഷ്ണുവില്‍ നിന്ന് ഔദ്യോഗികമായി വിവാഹമോചനം ലഭിച്ചതിന് ശേഷം മാത്രമേ ഞാന്‍ സിന്ദൂരം ഒഴിവാക്കൂ. എപ്പോഴത്തേയും പോലെ ഇനിയും നിങ്ങളുടെ പിന്തുണയും സ്‌നേഹവും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി' എന്നാണ് നടിയുടെ കുറിപ്പ്.