Latest News

വലിയ കുഴപ്പമില്ലാണ്ട് സിനിമകളില്‍ അഭിനയിക്കുന്നുണ്ട്;അത് ചെയ്ത് പോകുകയണ്; അല്ലാതെ രാഷ്ട്രീയം ഒന്നുമില്ല; അറിയുന്ന പണി ചെയ്താല്‍ പോരേ?; പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി നടി അനുശ്രീ; സോഷ്യല്‍ മീഡിയയിലെ പോസ്റ്ററുകള്‍ തന്റെ അറിവോടെയല്ലെന്നും താരം 

Malayalilife
 വലിയ കുഴപ്പമില്ലാണ്ട് സിനിമകളില്‍ അഭിനയിക്കുന്നുണ്ട്;അത് ചെയ്ത് പോകുകയണ്; അല്ലാതെ രാഷ്ട്രീയം ഒന്നുമില്ല; അറിയുന്ന പണി ചെയ്താല്‍ പോരേ?; പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി നടി അനുശ്രീ; സോഷ്യല്‍ മീഡിയയിലെ പോസ്റ്ററുകള്‍ തന്റെ അറിവോടെയല്ലെന്നും താരം 

 സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി നടി അനുശ്രീ. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അഭിനയത്തിലാണ് തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കി. അമ്പലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിനെ പലരും പല രീതിയില്‍ വ്യാഖ്യാനിക്കുന്നതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ഇത്തവണ എന്നല്ല, ഒരിക്കലും ഞാന്‍ രാഷ്ട്രീയത്തിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. 

അതിനെക്കുറിച്ച് വല്ലതും അറിയണ്ടേ? എന്തെങ്കിലും അറിഞ്ഞിട്ട് വേണ്ടേ നമ്മള്‍ ഇറങ്ങാന്‍. അറിയുന്ന പണി ചെയ്യുക എന്നതാണ് എന്റെ നയം. ഇപ്പോള്‍ അത്യാവശ്യം സിനിമകളൊക്കെ ചെയ്യുന്നുണ്ട്. അത് ഭംഗിയായി കൊണ്ടുപോകാനാണ് ആഗ്രഹം. സോഷ്യല്‍ മീഡിയയില്‍ പല പോസ്റ്ററുകളും ഞാന്‍ കണ്ടു, പക്ഷേ അതൊന്നും എന്റെ അറിവോടെയല്ല. മനസാവാചാ കര്‍മണാ അറിയാത്ത കാര്യങ്ങളാണവ,' അനുശ്രീ പറഞ്ഞു. 

ലാല്‍ ജോസിന്റെ 'ഡയമണ്ട് നെക്ലെയ്സി'ലൂടെ വെള്ളിത്തിരയിലെത്തിയ അനുശ്രീ, മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ താരമാണ്. നാട്ടിന്‍പുറത്തുകാരിയുടെ ലളിത ജീവിതവും നാടന്‍ വസ്ത്രധാരണവും താരത്തെ ആരാധകര്‍ക്ക് പ്രിയങ്കരിയാക്കി. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ'യാണ് അനുശ്രീയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. 

സൈജു കുറുപ്പ്, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ക്കൊപ്പം പ്രധാന വേഷത്തിലാണ് അനുശ്രീ എത്തുന്നത്. കോഴിക്കോട് ചിത്രീകരണം ആരംഭിച്ച സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ലിജീഷ് കുമാറാണ്. സിദ്ദിഖ്, രാജേഷ് മാധവന്‍, ജുനൈസ്, സഞ്ജു ശിവറാം എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ കൊച്ചുമകന്‍ ഇന്നസെന്റ് സോണറ്റും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

Read more topics: # അനുശ്രീ
anusree about her politics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES