Latest News

നിന്റെ കഴുത്തിലെ മണിയുടെ കിലുക്കം ഇല്ലാതെ നിന്റെ ചലനങ്ങള്‍ ഇല്ലാതെ  എങ്ങനെയാണ് ഓരോ ദിവസവും മുന്നോട്ടു പോവുക;നീണ്ട 10 വര്‍ഷങ്ങള്‍ ..ഒരുപാട് നല്ല ഓര്‍മ്മകളും സന്തോഷങ്ങളും നീ എനിക്ക് തന്നു;വളര്‍ത്തുനായ ജൂലിയുടെ വേര്‍പാടില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് നടി അനുശ്രീ

Malayalilife
നിന്റെ കഴുത്തിലെ മണിയുടെ കിലുക്കം ഇല്ലാതെ നിന്റെ ചലനങ്ങള്‍ ഇല്ലാതെ  എങ്ങനെയാണ് ഓരോ ദിവസവും മുന്നോട്ടു പോവുക;നീണ്ട 10 വര്‍ഷങ്ങള്‍ ..ഒരുപാട് നല്ല ഓര്‍മ്മകളും സന്തോഷങ്ങളും നീ എനിക്ക് തന്നു;വളര്‍ത്തുനായ ജൂലിയുടെ വേര്‍പാടില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് നടി അനുശ്രീ

തനിക്കേറ്റവും പ്രിയപ്പെട്ട വളര്‍ത്തു മൃഗമായ ജൂലിയുടെ മരണത്തിന്റെ വേദനയിലാണിപ്പോള്‍ നടി അനുശ്രീ. പത്ത് വര്‍ഷം കൂടെ ഉണ്ടായിരുന്ന വളര്‍ത്തു നായയുടെ മരണത്തില്‍ ഹൃദയം തകര്‍ന്ന കുറിപ്പുമായി അനുശ്രീ ഇന്‍സ്റ്റഗ്രാമിലെത്തി. ജൂലിക്കൊപ്പമുള്ള പോട്ടോകളും വീഡിയോകളും തന്നെയാണ് ഇപ്പോള്‍ നടിയുടെ ഡിപിയും സ്റ്റോറിയും എല്ലാം.

ജൂലിക്കുട്ടാ... സമാധാനത്തോടെ ഉറങ്ങൂ പൊന്നെ. 10 വര്‍ഷങ്ങള്‍ .. നീണ്ട 10 വര്‍ഷങ്ങള്‍.. ഒരുപാട് നല്ല ഓര്‍മ്മകളും സന്തോഷങ്ങളും നീ എനിക്ക് തന്നു. അതിനുശേഷം നീ ഇപ്പോള്‍ പോയി. എല്ലാവര്‍ക്കും കേള്‍ക്കുമ്പോള്‍ പത്തുവര്‍ഷം ഒരു നീണ്ട കാലയളവായിരിക്കാം. പക്ഷേ എനിക്കെന്തോ പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ നീ പോയി എന്ന സത്യം ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല..

രാത്രി കിടന്നുറങ്ങുമ്പോള്‍ എന്റെ കട്ടിലില്‍ എന്റെ തൊട്ടടുത്ത് നിന്റെ ശ്വാസമില്ലാതെ, നിന്റെ കഴുത്തിലെ മണിയുടെ കിലുക്കം ഇല്ലാതെ, നിന്റെ കാലിന്റെ ചലനങ്ങള്‍ ഇല്ലാതെ, എങ്ങനെയാണ് ഓരോ ദിവസവും മുന്നോട്ടു പോവുക എന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല.. നീ ഇല്ലാത്ത നമ്മുടെ മുറിയിലേക്ക് പോലും എനിക്ക് കയറാന്‍ പറ്റുന്നില്ല.. ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ.

എപ്പോഴും ഞാന്‍ എല്ലാവരോടും പറയുമായിരുന്നു, ഞാന്‍ എവിടെ എങ്കിലും പോയാല്‍ ഞാന്‍ തിരിച്ചു വരുന്നതിനായി ഏറ്റവും കൂടുതല്‍ എന്നെ നോക്കിയിരിക്കുന്നതും. ഞാന്‍ ഇല്ലെങ്കില്‍ എന്നെ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നതും എന്റെ ജൂലിക്കുട്ടി ആയിരിക്കുമെന്ന്. ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല..


ജൂലിക്കുട്ടി, എപ്പോഴും നിന്നെ ഞാന്‍ ഓര്‍ക്കും. ഓരോ നിമിഷവും ഓര്‍ക്കും. ഓരോ നിമിഷവും പ്രാര്‍ത്ഥിക്കും. നമ്മള്‍ വീണ്ടും കാണും മറ്റൊരു ലോകത്ത്. ലോകത്തിന്റെ മറ്റേ അറ്റത്തു വെച്ച് നിന്നെ കണ്ടുമുട്ടുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു... കാരണം നിന്റെ സാന്നിധ്യവും സ്പര്‍ശനവും എന്തിനേറെ, എന്റെ അരികിലുള്ള നിന്റെ ശ്വാസത്തിന്റെ ചൂടുപോലും ഇല്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. നീ എനിക്ക് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു. നീയായിരുന്നു എന്റെ ലോകം, വാക്കുകള്‍ക്ക് അപ്പുറമാണ് എനിക്ക് നിന്നോടുള്ള ഓര്‍മ്മകള്‍. ഓരോ നിമിഷവും ശ്വാസം അടക്കിപ്പിടിച്ചാണ് ഞാന്‍ നിന്നെ ഓര്‍ക്കുന്നത്

Read more topics: # അനുശ്രീ
anusree pet dog death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES