Latest News

അനുമോളുടെ വിവാഹം ഉടനെ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ചു സുഹൃത്തുക്കള്‍; ചിങ്ങമാസത്തില്‍ ബിസ് ബോസ് വിജയി കൂടിയായ താരത്തിന് താലികെട്ടെന്ന് സോഷ്യല്‍മീഡിയ; പ്രതികരിക്കാതെ നടി

Malayalilife
 അനുമോളുടെ വിവാഹം ഉടനെ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ചു സുഹൃത്തുക്കള്‍; ചിങ്ങമാസത്തില്‍ ബിസ് ബോസ് വിജയി കൂടിയായ താരത്തിന് താലികെട്ടെന്ന് സോഷ്യല്‍മീഡിയ; പ്രതികരിക്കാതെ നടി

ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയിയും നടിയുമായ അനുമോളുടെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അനുമോള്‍ ഉടന്‍ വിവാഹിതയാകുമെന്ന കാര്യംസുഹൃത്തും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയുമായ ഷിയാസ് കരിം മാധ്യമങ്ങളോട് പങ്ക് വച്ചതാണ് പുതിയ ചര്‍ച്ചക്ക് കാരണം.

ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷിയാസ് തന്റെ പ്രിയ കൂട്ടുകാരിയുടെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് മനസ്സ് തുറന്നത്.

'കല്യാണം ഉടനെ തന്നെ ഉണ്ടാകും. വിവാഹം കഴിക്കാന്‍ പോകുന്ന പയ്യനെ എനിക്ക് വ്യക്തിപരമായി അറിയാം. സിനിമാ നടനോ വലിയ ബിസിനസ്സുകാരനോ ഒന്നുമല്ല. അവര്‍ എങ്ങനെ പരിചയപ്പെട്ടു, വരന്റെ പേരെന്താണ് എന്നൊക്കെ കല്യാണസമയത്ത് റിവീല്‍ ചെയ്യുന്നതാണ് അതിന്റെ ശരി. അത് അവരുടെ ജീവിതത്തിലെ വലിയൊരു കാര്യമാണ്, അതുകൊണ്ട് അനുമോള്‍ തന്നെ പറയുന്നതാണ് ഭംഗി,' ഷിയാസിന്റെ വാക്കുകളിങ്ങനെ. 

ഷിയാസ് കരീമിനെ പോലെ തന്നെ അനുമോളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര . അനുമോളുടെ വിവാഹത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ലക്ഷ്മിയും മറുപടി നല്‍കി. അത് എന്താണ് ആരാണ് എന്നൊക്കെയുള്ളത് അനു തന്നെ പറയും. എന്തായാലും അനുവിന്റെ കല്യാണം ഉടനുണ്ടാവും, അത് കഴിഞ്ഞ് അനിയത്തിക്കുട്ടിയുടെ എക്സ്പീരിയന്‍സ് ഒക്കെ അറിഞ്ഞിട്ട് ഞാനും വിവാഹം ചെയ്യും. അനുവിന്റെ കഴിഞ്ഞിട്ടേ എന്റെ വിവാഹമുണ്ടാവൂ, അത് ഉടന്‍ ഉണ്ടാവും- എന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്.

സെപ്റ്റംബര്‍ ആദ്യ ആഴ്ചയാണ് അനുവിന്റെ വിവാഹം എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. അനുവിന്റെ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും ബിഗ് ബോസ് ഷോയുടെ സമയത്ത് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഒരു സീരിയല്‍ നടനുമായി അു പ്രണയത്തിലായിരുന്നു. ആ ബന്ധം ബ്രേക്കപ് ആയി, ആ താരത്തെ ബിഗ് ബോസ് ഷോയില്‍ അതിഥിയായി കൊണ്ടു വന്നത് അനുമോളെ സംബന്ധിച്ച് ഏറ്റവും വലിയ വൈകാരിക നിമിഷമായിരുന്നു. അതിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ വിവാഹം കഴിക്കുന്നതിനെ കുറിച്ചും, വിവാഹ ജീവിതം ആഗ്രഹിക്കുന്നതിനെ കുറിച്ചും അനുമോള്‍ പറഞ്ഞിട്ടുണ്ട്.

Read more topics: # അനുമോള്‍
anumol wedding rumers

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES