Latest News

സമൂഹത്തില്‍ എല്ലാവരും ഇനിയെങ്കിലും എന്നെ ഒരു മനുഷ്യനായി അംഗീകരിച്ചാല്‍ മാത്രം മതി; ചോറ്റാനിക്കരയില്‍ നവരാത്രി മണ്ഡപത്തില്‍ നൃത്തം ചെയ്ത ശേഷം ജാസി കണ്ണീരോടെ പറഞ്ഞത്

Malayalilife
സമൂഹത്തില്‍ എല്ലാവരും ഇനിയെങ്കിലും എന്നെ ഒരു മനുഷ്യനായി അംഗീകരിച്ചാല്‍ മാത്രം മതി; ചോറ്റാനിക്കരയില്‍ നവരാത്രി മണ്ഡപത്തില്‍ നൃത്തം ചെയ്ത ശേഷം ജാസി കണ്ണീരോടെ പറഞ്ഞത്

സമൂഹമാധ്യമങ്ങളിലൂടെ സുപരിചിതയായ ജാസിയുടെ നൃത്തച്ചുവടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ ചോറ്റാനിക്കര ക്ഷേത്രത്തിലും നൃത്തം അവതരിപ്പിക്കാന്‍ ജാസിക്ക് ഭാഗ്യം ലഭിച്ചിരിക്കുകയാണ്. .

നേരത്തെ ദേവര്‍മഠം ക്ഷേത്രത്തില്‍ ജാസി അവതരിപ്പിച്ച നൃത്താവിഷ്‌കാരം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് താരം നടത്തിയ നൃത്താവതരണമാണ് ശ്രദ്ധാകേന്ദ്രമാകുന്നത്.

ക്ഷേത്രസന്നിധിയില്‍ അരങ്ങേറിയ അതിമനോഹരമായ പ്രകടനത്തിന് ശേഷം വേദിയില്‍ വെച്ച് വികാരാധീനയായി ജാസി പൊട്ടിക്കരഞ്ഞ നിമിഷങ്ങള്‍ ഏവരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു. ഏറെക്കാലം അനുഭവിച്ച അവഗണനകള്‍ക്കും പരിഹാസങ്ങള്‍ക്കുമൊടുവില്‍ ലഭിച്ച അംഗീകാരത്തിന്റെ സന്തോഷക്കണ്ണീരായിരുന്നു അത്.

'ഇന്ന് എനിക്ക് വളരെ നന്നായി നൃത്തം ചെയ്യാന്‍ സാധിച്ചു. എന്റെ കഴിവിനെ ആളുകള്‍ എന്നെങ്കിലും ഒരുനാള്‍ അംഗീകരിക്കുന്ന കാലം വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതില്‍ ഒരുപാട് സന്തോഷമുണ്ട്. തുടര്‍ന്നും നല്ല വേദികളും മികച്ച അവസരങ്ങളും കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇനി അഥവാ ഇതൊന്നുമില്ലെങ്കില്‍പ്പോലും, സമൂഹത്തില്‍ എല്ലാവരും ഇനിയെങ്കിലും എന്നെ ഒരു മനുഷ്യനായി അംഗീകരിച്ചാല്‍ മാത്രം മതി,' എന്ന് പറഞ്ഞ് വിതുമ്പുന്ന ജാസിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ജാസിയുടെ ഈ വാക്കുകള്‍ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിലാണ് തൊട്ടത്. 'നിങ്ങള്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് തന്നെ വലിയൊരു അഭിമാനമായി മാറി', 'ഒരുകാലത്ത് കുറ്റവും കുറവും പറഞ്ഞവര്‍ പോലും ഇന്ന് അസൂയയോടെ നോക്കിനില്‍ക്കുന്ന കഴിവ്', എന്നിങ്ങനെ സ്‌നേഹവും പിന്തുണയും നിറഞ്ഞ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും സ്വന്തം സ്വത്വത്തെയും കലയെയും അടയാളപ്പെടുത്തിയ ജാസിക്ക് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം നല്‍കുന്നത്.

Read more topics: # ജാസി
dancer jassi emotional after chottanikkara temple

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES