Latest News

പറയാതെ തന്നെ ആഗ്രഹങ്ങള്‍ അറിയുന്നയാള്‍'; ഉത്തര ഉണ്ണിക്ക് ഭര്‍ത്താവിന്റെ പിറന്നാള്‍ സര്‍പ്രൈസായി പുത്തന്‍ മിനി കൂപ്പര്‍

Malayalilife
പറയാതെ തന്നെ ആഗ്രഹങ്ങള്‍ അറിയുന്നയാള്‍'; ഉത്തര ഉണ്ണിക്ക് ഭര്‍ത്താവിന്റെ പിറന്നാള്‍ സര്‍പ്രൈസായി പുത്തന്‍ മിനി കൂപ്പര്‍

നര്‍ത്തകിയും നടിയുമായ ഉത്തര ഉണ്ണിയുടെ പിറന്നാള്‍ ഇത്തവണ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. പ്രിയതമന്‍ നിതേഷ് നല്‍കിയ സര്‍പ്രൈസ് സമ്മാനമാണ് പിറന്നാളിന് ഇരട്ടിമധുരം നല്‍കിയത്. ആഡംബര വാഹന നിര്‍മ്മാതാക്കളായ മിനി കൂപ്പറിന്റെ ഏറ്റവും പുതിയ 'കണ്‍ട്രിമാന്‍' മോഡലാണ് നിതേഷ് ഉത്തരയ്ക്ക് ജന്മദിന സമ്മാനമായി നല്‍കിയിരിക്കുന്നത്. പച്ച (ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍) നിറത്തിലുള്ള വാഹനത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉത്തര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

തന്റെ സ്വപ്നവാഹനം കണ്‍മുന്നിലെത്തിയതിന്റെ സന്തോഷം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഉത്തര ആരാധകരെ അറിയിച്ചത്: 'എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിന സര്‍പ്രൈസ് ആണിത്. നന്ദി പ്രിയപ്പെട്ടവനേ, ഞാന്‍ ഒന്നു പറയാതെ തന്നെ മനസ്സിലുള്ള ആഗ്രഹങ്ങള്‍ തിരിച്ചറിയാന്‍ നിനക്ക് എപ്പോഴും സാധിക്കുന്നുണ്ട്. പച്ച നിറത്തിലുള്ള മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗമായി മാറിയിരിക്കുകയാണ്. പുതിയൊരു വര്‍ഷം തുടങ്ങാന്‍ ഇതിലും മനോഹരമായ വേറൊരു വഴിയില്ല,' എന്ന് ഉത്തര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

പച്ച നിറത്തിലുള്ള (ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ അല്ലെങ്കില്‍ സേജ് ഗ്രീന്‍ പോലുള്ളവ) മിനി കണ്‍ട്രിമാന്റെ ബേസ് മോഡലായ 'മിനി കണ്‍ട്രിമാന്‍ സി'ക്ക് 47.50 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്; അതേസമയം പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കുന്ന 'മിനി കണ്‍ട്രിമാന്‍ ജെസിഡബ്ല്യു' ഗ്രീന്‍ കളര്‍ വാഹനത്തിന് 64.90 ലക്ഷം മുതല്‍ 66.15 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. ഇതില്‍ ഏതു മോഡലാണ് ഉത്തര സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 

പ്രശസ്ത ചലച്ചിത്ര നടി ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണി ഭരതനാട്യ രംഗത്തും സിനിമയിലും കഴിവ് തെളിയിച്ച വ്യക്തിയാണ്. 'വവ്വാല്‍ പശങ്ക' എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് അന്തരിച്ച പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കിയ 'ഇടവപ്പാതി' എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധേയ സാന്നിധ്യമായി മാറി. അഭിനയത്തിന് പുറമെ 'നയന്‍ത് മന്ത്', 'പോ പ്രിന്റ്‌സ്', 'രണ്ടാം വരവ്' എന്നീ ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തും ഉത്തര തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

2021-ലാണ് ഉത്തരയും ബെംഗളൂരുവില്‍ ബിസിനസുകാരനായ നിതേഷ് നായരും തമ്മിലുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞുമുണ്ട്. 

utthara unni mini cooper

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES