Latest News

വല്ലപ്പോഴും എഴുന്നേല്‍ക്കും; എന്തെങ്കിലുമൊക്കെ പറയും.. പിന്നെ പുതപ്പുമൂടി കിടക്കും; വഴക്ക് ഉണ്ടാകുമ്പോള്‍ പിടിച്ചുമാറ്റുന്നത് മാത്രം കാണാം; ആവശ്യമില്ലാത്ത കുറെ ഫേക്ക് ലവ് ട്രാക്കുകള്‍; പുതിയ ബിഗ് ബോസ് മത്സരാര്‍ഥികളെ കുറിച്ച് രജിത് കുമാര്‍ പറഞ്ഞത്; ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

Malayalilife
 വല്ലപ്പോഴും എഴുന്നേല്‍ക്കും; എന്തെങ്കിലുമൊക്കെ പറയും.. പിന്നെ പുതപ്പുമൂടി കിടക്കും; വഴക്ക് ഉണ്ടാകുമ്പോള്‍ പിടിച്ചുമാറ്റുന്നത് മാത്രം കാണാം; ആവശ്യമില്ലാത്ത കുറെ ഫേക്ക് ലവ് ട്രാക്കുകള്‍; പുതിയ ബിഗ് ബോസ് മത്സരാര്‍ഥികളെ കുറിച്ച് രജിത് കുമാര്‍ പറഞ്ഞത്; ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയനായ മത്സരാര്‍ത്ഥിയായിരുന്നു രജിത് കുമാര്‍. അച്ചടക്ക നടപടിയുടെ ഭാഗമായാണ് അദ്ദേഹം അന്ന് ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ഇപ്പോഴിതാ, ഈ സീസണിലെ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള രജിത് കുമാറിന്റെ ചില വെളിപ്പെടുത്തലുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. വ്യാജ നാടകങ്ങളും പ്രണയനാടകങ്ങളുമാണ് ഈ സീസണില്‍ നടക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

മത്സരാര്‍ത്ഥികള്‍ സ്വന്തം ഗെയിം മാത്രം നോക്കാതെ സമൂഹത്തെയും പരിഗണിച്ച് വേണം കളിക്കാന്‍ എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ നമ്മളെ പറ്റിക്കുന്ന തരത്തിലുള്ള ഫേക്ക് ഡ്രാമകളും ഫേക്ക് ലവ് ട്രാക്കുകളുമാണ് ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്. മുന്‍പത്തെ സീസണുകളുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത നിലവാരത്തിലാണ് ഇത്തവണത്തെ ഗെയിം എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. മുന്‍ സീസണുകളില്‍ കിടിലം ഫിറോസ് സോഫയില്‍ കിടക്കുന്നതായിരുന്നു പതിവെങ്കില്‍ ഇപ്പോള്‍ വിക്കി തഗ് പുതപ്പുമൂടി കിടക്കുകയാണെന്നാണ് രജിത് കുമാര്‍ പറയുന്നത്. 

ആസിഫും വിക്കി തഗ്ഗും പുറത്തുനിന്ന് പദ്ധതികള്‍ തയ്യാറാക്കിയ ശേഷമാണ് എത്തിയത്. അതുകൊണ്ടുതന്നെ അവരുടെ ഗെയിമിന്റെ സ്വാഭാവികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ തനിക്ക് മത്സരാര്‍ത്ഥിയായി പ്രവേശിക്കാന്‍ അവസരം ലഭിച്ചാല്‍ പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടുള്ള രജിത്ത് കുമാറിനെയായിരിക്കില്ല ബിഗ് ബോസ് വീട്ടില്‍ കാണുക എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Read more topics: # ബിഗ് ബോസ്
rajith kumar criticises contestants

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES