കല്യാണം കഴിക്കുന്നത് വരെ അനുമോള്‍ ഇത്ര പ്രശസ്തയാണെന്നു തനിക്കറിയില്ലായിരുന്നവെന്നും വലിയ സ്റ്റാറാണ് എന്ന തോന്നല്‍ ഒരിക്കലും അനുവിനോട് ഇടപഴകുമ്പോള്‍ തോന്നിയിട്ടുമില്ലെന്ന് ഭര്‍ത്താവ് ഭുവനേഷ്. എന്നാല്‍ വിവാഹം കഴിഞ്ഞതിന് പിന്നാലെ ഒറ്റയടിക്ക് തന്റെ യൂട്യൂബില്‍ ഒന്നര ലക്ഷത്തോളം ഫോളോവേഴ്സ് വന്നുവെന്നും ഭുവനേഷ് പറഞ്ഞു.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ അനുമോളും തമിഴ്‌നാട് സ്വദേശിയായ ഭുവനേഷും വിവാഹിതരായതിന് പിന്നാലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭുവനേഷിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.
'അനുമോളെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ ബിഗ് ബോസില്‍ മല്‍സരിച്ചതാണെന്നോ നടിയാണെന്നോ ഒന്നും അറിയില്ലായിരുന്നു. സ്റ്റാര്‍ മാജിക്, സ്റ്റാര്‍ മാജിക് എന്ന് പറയുന്നുണ്ട് എങ്കിലും അതൊരു ടിവി ചാനലാണ് എന്നാണ് കരുതിയത്. കല്യാണം കഴിക്കുന്നത് വരെ അനുമോള്‍ ഇത്രത്തോളം പ്രശസ്തയാണെന്നു പോലും എനിക്കറിയില്ലായിരുന്നു. വലിയ സ്റ്റാറാണ് എന്ന തോന്നല്‍ ഒരിക്കലും അനുവിനോട് ഇടപഴകുമ്പോള്‍ തോന്നിയിട്ടുമില്ല. അനുമോളുടെ പ്രശസ്തി എത്രത്തോളം വലുതാണെന്ന് മനസിലായത് വിവാഹം കഴിഞ്ഞ ദിവസമാണ്.
ഒറ്റയടിക്ക് എന്റെ യൂട്യൂബില്‍ ഒന്നര ലക്ഷത്തോളം ഫോളോവേഴ്സ് വന്നു. ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ ഫോളോവേഴ്സ്, സോഷ്യല്‍ മീഡിയ, പ്രശസ്തി ഇതൊന്നും ഉള്ളിലേക്ക് കൊണ്ടു വന്നിട്ടേ ഉണ്ടായിരുന്നില്ല. നല്ലൊരു ആര്‍ട്ടിസ്റ്റാണ് എന്ന് മനസിലാക്കിയത് പോലും വിവാഹത്തിന് ശേഷമാണ്. വലിയൊരു ആര്‍ട്ടിസ്റ്റാണ്, അതിലൂടെ എനിക്കും പ്രശസ്തി ഉണ്ടാകും എന്ന് ചിന്തിച്ചിട്ടു പോലുമില്ല. എന്റെ സ്റ്റോറി ഷെയര്‍ ചെയ്യണം എന്നൊക്കെയുള്ള ആവശ്യം ഒരിക്കലും ഞാന്‍ അനുവിനോട് പറഞ്ഞിട്ടില്ല.''
ആരെങ്കിലും ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വരുമ്പോള്‍ ഭുവനേഷ് അത്ഭുതത്തോടെയൊന്നും നോക്കി നിന്നിട്ടില്ലെന്നും, എത്ര വലിയ സ്റ്റാറാണെങ്കിലും തനിക്ക് നീ അനുമോള്‍ തന്നെയാണെന്നാണ് ഭുവന്‍ പറയാറുള്ളതെന്നും അനുമോള്‍ വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു. ടെലിവിഷന്‍ പരമ്പരകളിലൂടെയും 'സ്റ്റാര്‍ മാജിക്' ഷോയിലൂടെയും ശ്രദ്ധേയയായ അനുമോള്‍, ബിഗ് ബോസ് വിജയിയായതോടെയാണ് കൂടുതല്‍ പ്രശസ്തി നേടിയത്.