Latest News

ജൂണ്‍ ഏഴിന് തമിഴ് ആചാരപ്രകാരം ആദ്യ വിവാഹം; ഗുരുവായൂരിലെ താലികെട്ടിന് മുന്നേ ചെന്നെയിലെ അമ്പലമുറ്റത്ത് താലികെട്ട്; ആരുമറിയാതെ രഹസ്യമായി സൂക്ഷിച്ച ആ സര്‍പ്രൈസ് പുറത്ത് വിട്ട് നടി അനുമോള്‍

Malayalilife
ജൂണ്‍ ഏഴിന് തമിഴ് ആചാരപ്രകാരം ആദ്യ വിവാഹം; ഗുരുവായൂരിലെ താലികെട്ടിന് മുന്നേ ചെന്നെയിലെ അമ്പലമുറ്റത്ത് താലികെട്ട്; ആരുമറിയാതെ രഹസ്യമായി സൂക്ഷിച്ച ആ സര്‍പ്രൈസ് പുറത്ത് വിട്ട് നടി അനുമോള്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അനുമോളുടെ വിവാഹം അടുത്തിടെയായിരുന്നു,ആഗസ്റ്റ് 18 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു അനുമോളുടെയും ഭുവനേഷിന്റെയും വിവാഹം. എന്നാല്‍ ഇപ്പോള്‍ അതിന് രണ്ട് മാസം മുന്‍പേ ഔദ്യോഗികമായി ഇരുവരുടെയും വിവാഹം തമിഴ് ആചാര പ്രകാരം നടന്നിരുന്നുവെന്ന് അനുമോള്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഞങ്ങളുടെ ജീവിതത്തിലെ ഒരു വലിയ സര്‍പ്രൈസ് വെളിപ്പെടുത്താനുണ്ട് എന്ന് നേരത്തെ ഒരു വ്ളോഗ് വീഡിയോയില്‍ അനുമോളും ഭുവനേഷും പറഞ്ഞിരുന്നു. ഞങ്ങളെ സംബന്ധിച്ച് അത് വലിയൊരു സര്‍പ്രൈസ് ആണ്, പുറത്തറിയുമ്പോള്‍ വിവാദമാവാന്‍ സാധ്യതയുണ്ട്, എന്നെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്, വെറുക്കുന്നവര്‍ വിമര്‍ശിച്ചേക്കാം എന്നൊക്കെയാമ് അനുമോള്‍ വ്ളോഗില്‍ പറഞ്ഞിരുന്നത്. എന്താണ് ആ സര്‍പ്രൈസ് എന്ന് ഗസ്സ് ചെയ്യാന്‍ വേണ്ടിയും പറഞ്ഞിരുന്നു.

അനുമോള്‍ ഗര്‍ഭിണിയായിരിക്കും, വിവാഹത്തിന് മുന്നേ ഗര്‍ഭിണിയാകുന്നത് ട്രെന്റാണ് എന്നൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു. ചിലര്‍ കൃത്യമായി, നേരത്തെ വിവാഹം കഴിഞ്ഞതാണ് എന്ന് ശരിയായി ഉത്തരം നല്‍കുകയും ചെയ്തിരുന്നു

ഇപ്പോഴിതാ ആ വലിയ സര്‍പ്രൈസ് അനുമോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ആഗസ്റ്റ് 18 ന് അല്ല ശരിക്കും അനുമോളുടെയും ഭുവനേഷിന്റെയും വിവാഹം നടന്നത്, ജൂണ്‍ 7 ന് ആണ്. ചെന്നൈയില്‍ വച്ച് ഭുവനേഷിന്റെ കുടുംബത്തിന്റെ ആചാരവും വിശ്വാസവും പ്രകാരം ഒരു വിവാഹ ചടങ്ങ് കഴിഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ അതാണ് അനുമോളുടെ ആദ്യത്തെ വിവാഹം അതായിരുന്നു.

വിവാഹത്തിന് ശേഷം ഇതുപോലെ ഓരോ വീഡിയോകളായി അനുമോള്‍ സര്‍പ്രൈസായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് മാസത്തിലാണ് പെണ്ണുകാണല്‍ ചടങ്ങ് നടന്നത്. അതിന് ശേഷം അനുമോളുടെ ബര്‍ത്ത് ഡേയും ഭുവനേഷിനൊപ്പം ആഘോഷിച്ചിരുന്നു. വിവാഹവും നടന്നു കഴിഞ്ഞു. എന്നിട്ടും ഇതൊന്നും കേരളത്തിലാരും അറിഞ്ഞില്ല, അത്രയും വലിയ സ്വകാര്യമാക്കി എന്നത് വലിയ കാര്യം തന്നെയാണ് എന്ന് ആളുകള്‍ പ്രശംസിക്കുന്നു.

ഇപ്പോള്‍ ചുരുക്കത്തില്‍ അനുമോള്‍ക്ക് അഞ്ച് കല്യാണങ്ങളാണ് നടന്നിരിക്കുന്നത്. ആചാര പ്രകാരം ഈ ഒരു കല്യാണത്തിന് ശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചൊരു വിവാഹം നടന്നത്. അതിന് ശേഷം ഒരു ഡസ്റ്റിനേഷന്‍ വെഡ്ഡിങ് ഉണ്ടായിരുന്നു. അനുമോളുടെ ആഗ്രഹപ്രകാരം തമിഴ് വെഡ്ഡിങും ക്രിസ്റ്റ്യന്‍ വെഡ്ഡിങും ഫോട്ടോഷൂട്ട് നടത്തുകയുമുണ്ടായി. ഇത്രയൊക്കെ ആഘോഷങ്ങള്‍ നടത്തുന്നത് തന്റെ സന്തോഷം കൊണ്ടാണ് എന്നും, ഇതൊക്കെ എനിക്ക് മനോഹരമായ ഓര്‍മകളാണെന്നും അനുമോള്‍ പറഞ്ഞിരുന്നു. വിവാഹം അനുമോളെ സംബന്ധിച്ച് ആഘോഷത്തിനപ്പുറം ഒരു ഉത്സവം തന്നെയായിരുന്നു

Read more topics: # അനുമോള്‍
anumol finally reveals FIRST WED

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES