Latest News

സ്വപ്നം കാണാനും  സ്വപ്നങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യാനും ഓരോന്നോരോന്നായി നേടിയെടുക്കാനും സാധിക്കുന്ന ഒരിടത്ത് എത്തിനില്‍ക്കാന്‍ കഴിഞ്ഞതില്‍ നന്ദി; സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ കൂടെ കുടുംബവുമുണ്ടെങ്കില്‍ സന്തോഷത്തിന് മാറ്റേറെ'; സ്വപ്നവാഹനമായ മിനി കണ്‍ട്രിമാന്‍ സ്വന്തമാക്കിയ സന്തോഷത്തില്‍ നടി അപര്‍ണ ദാസും ദീപക് പറമ്പോലും 

Malayalilife

മലയാളത്തിലെ യുവഅഭിനേതാക്കളില്‍ ശ്രദ്ധേയരാണ് ദമ്പതികളായ അപര്‍ണ ദാസും ദീപക് പറമ്പോലും തങ്ങളുടെ ഗാരിജിലേക്കു പുത്തന്‍ അതിഥിയിലെത്തിച്ചി രിക്കുകയാണ്.തന്റെ മനസ്സിലുണ്ടായിരുന്ന ഒരു വലിയ ആഗ്രഹം സാധ്യമാക്കിയതിന്റെ സന്തോഷം ഇരുവരും പങ്ക് വച്ചെത്തി. പ്രമുഖ ആഡംബര വാഹന ബ്രാന്‍ഡായ മിനി കണ്‍ട്രിമാനാണ് സ്വന്തമാക്കിയത്.

'മനസ്സില്‍ കൊണ്ടുനടന്ന കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ പതിയെ യാഥാര്‍ത്ഥ്യമാകുമ്പോഴും, അത് ആഘോഷിക്കാന്‍ കുടുംബം മുഴുവന്‍ കൂടെയുണ്ടാകുമ്പോഴും... ആ സന്തോഷത്തിന് മാറ്റേറെയാണ്. എന്റെ പ്രിയപ്പെട്ട 'കണ്‍ട്രിമാന്‍', ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം. നമുക്കിനിയും ഒരുപാട് ദൂരം  ഒരുമിച്ച് സഞ്ചരിക്കാനുണ്ട്,' അപര്‍ണ കുറിച്ചു.

'എല്ലാത്തിലുമുപരി, സ്വപ്നം കാണാനും ആ സ്വപ്നങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യാനും അവ ഓരോന്നോരോന്നായി നേടിയെടുക്കാനും സാധിക്കുന്ന ഒരിടത്ത് എത്തിനില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളാണ്. ഇനിയും കൂടുതല്‍ കൊച്ചു സ്വപ്നങ്ങളിലേക്കും, വലിയ നിമിഷങ്ങളിലേക്കും, മുന്നിലുള്ള ഒരുപാട് ദൂരങ്ങളിലേക്കും...'  അപര്‍ണ കുറിച്ചു. 

പുത്തന്‍ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കാന്‍ ഭര്‍ത്താവ് ദീപക് പറമ്പോലും കുടുംബവും അപര്‍ണയ്ക്കൊപ്പം എത്തിയിരുന്നു.  ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ചലച്ചിത്രരംഗത്തെ സഹപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്.

aparna das deepak parambol new car

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES