Latest News

ഗായത്രി സുരേഷും ശ്രീലക്ഷ്മി അറയ്ക്കവും, റിനി ആന്‍ ജോര്‍ജജും, മൃദുല വിജയും ബിഗ് ബോസ് ഹൗസില്‍; സോഷ്യല്‍ മീഡിയ താരം കടല്‍ കൊമ്പനും  വിക്കി തഗ്ഗും ആര്‍ ജെ അഞ്ജലിയും രാഹുല്‍ ഈശ്വറും ഹൗസിലേക്ക്; ബിഗ് ബോസ് സീസണ്‍ 8 ലെ താരങ്ങള്‍ ഇവര്‍

Malayalilife
 ഗായത്രി സുരേഷും ശ്രീലക്ഷ്മി അറയ്ക്കവും, റിനി ആന്‍ ജോര്‍ജജും, മൃദുല വിജയും ബിഗ് ബോസ് ഹൗസില്‍; സോഷ്യല്‍ മീഡിയ താരം കടല്‍ കൊമ്പനും  വിക്കി തഗ്ഗും ആര്‍ ജെ അഞ്ജലിയും രാഹുല്‍ ഈശ്വറും ഹൗസിലേക്ക്; ബിഗ് ബോസ് സീസണ്‍ 8 ലെ താരങ്ങള്‍ ഇവര്‍

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ്‌ബോസ് സീസണ്‍ 8 ആരംഭിച്ചിരിക്കുകയാണ്. വിവിധ മേഖലകളില്‍ നിന്നുള്ള 21 മത്സരാര്‍ഥികളാണ് പുതിയ സീസണില്‍ മാറ്റുരയ്ക്കുന്നത്. പുതിയ സീസണിലും മോഹന്‍ലാല്‍ തന്നെയാണ് ഷോ ഹോസ്റ്റ്. കഴിഞ്ഞ സീസണിലെ പിആര്‍ വിവാദങ്ങളും മറ്റും വലിയ ചര്‍ച്ചയായത് കൊണ്ട് തന്നെ ഇത്തവണ മത്സരാര്‍ത്ഥികള്‍ എന്തൊക്കെ തന്ത്രങ്ങളുമായാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത് എന്നതും കൗതുകകരമാണ്.

കണ്‍ഫഷന്‍ റൂമില്‍ നിന്നുമാണ് ഇത്തവണ മോ?ഹന്‍ലാല്‍ ഷോയ്ക്ക് ആരംഭം കുറിച്ചത്. എല്ലാവരുടേയും ഉള്ളിലിരുപ്പ് മനസ്സിലാകുന്ന മുറിയാണല്ലോ അത്. അതിനാല്‍ തന്നെ ഇവിടുന്ന് തന്നെ തുടങ്ങുന്നതാണ് നല്ലതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ഇത്തവണ ബിഗ് ബോസ് വീടിന്റെ പടിവാതില്‍ കടന്ന് ആദ്യ മത്സരാര്‍ത്ഥിയായി എത്തിയത് ചലച്ചിത്രനടിയും മുന്‍ മിസ് കേരളയുമായ ഗായത്രി സുരേഷ് ആണ്. വേദിയിലെത്തിയ ഗായത്രിയെ ഹൃദ്യമായി സ്വാഗതം ചെയ്ത ലാലേട്ടന്‍ താരത്തെ വീട്ടിലേക്ക് യാത്രയാക്കി.

2015-ല്‍ കുഞ്ചാക്കോ ബോബന്‍ നായകനായ 'ജമ്നപ്യാരി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ നായികയായിട്ടായിരുന്നു ഗായത്രിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് 'ഒരേ മുഖം', 'സഖാവ്', 'കലാവിപ്ലവം പ്രണയം' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകള്‍ക്ക് പുറമെ, സമൂഹമാധ്യമങ്ങളില്‍ തന്റെ നിലപാടുകള്‍ കൊണ്ടും അഭിമുഖങ്ങളിലെ തുറന്നുപറച്ചിലുകള്‍ കൊണ്ടും നിരന്തരം ശ്രദ്ധാകേന്ദ്രമാകാറുള്ള വ്യക്തിയാണ് ഗായത്രി. 

ബിഗ് ബോസ് വീട്ടിലേക്ക് രണ്ടാമത്തെ മത്സരാര്‍ത്ഥിയായി എത്തിയത് സോഷ്യല്‍ മീഡിയ താരം കടല്‍ കൊമ്പന്‍ (ശ്രീരാജ്) ആണ്. യൂട്യൂബറും വ്ലോഗറുമായ കടല്‍ കൊമ്പന്‍ ഫിഷിംഗ് (മത്സ്യബന്ധനം), യാത്രകള്‍, വ്ലോഗുകള്‍ എന്നിവയിലൂടെയാണ്  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായത്. 

ടെലിവിഷന്‍ താരം മൃദുല വിജയ് ആണ് ബിഗ് ബോസ് മലയാളം എട്ടാം സീസണിലെ  മറ്റൊരു മത്സരാര്‍ത്ഥി. ശ്രീലക്ഷ്മി എന്നാണ് മൃദുലയുടെ യഥാര്‍ത്ഥ പേര്. മിനിസ്‌ക്രീന്‍ താരം യുവ കൃഷ്ണയെ ആണ് മൃദുലയുടെ ജീവിതപങ്കാളി. 

ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിലേക്ക് നാലാമത്തെ മത്സരാര്‍ത്ഥിയായി എത്തിയത് സോഷ്യല്‍ ആക്ടിവിസ്റ്റു അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കല്‍ ആണ്. വ്‌ളോഗറും സോഷ്യല്‍ മീഡിയ താരവുമായ വിക്കി തഗ്ഗും (വിഘ്‌നേഷ് വേണു) ബിഗ് ബോസ് മലയാളം സീസണ്‍ എട്ടില്‍ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ്. 

നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജും ബിഗ് ബോസ് മലയാളം സീസണ്‍ എട്ടില്‍ മത്സരാര്‍ത്ഥിയായി എത്തുകയാണ്.  പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്ക് അനുചിതമായ സന്ദേശങ്ങള്‍ അയച്ചുവെന്ന് ആരോപിച്ച് റിനി രംഗത്ത് എത്തിയതോടെ അത് കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. 

നടന്‍ നോബി ബിനുവാണ് ബിഗ് ബോസ് വീട്ടിലേക്ക് ഏഴാമനായി കയറിയ മത്സരാര്‍ത്ഥി. എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് നോബി. റേഡിയോ ജോക്കി  ജോലി ഉപേക്ഷിച്ചുകൊണ്ടാണ് ഐശ്വര്യ മധു ബിഗ് ബോസ് മലയാളം സീസണ്‍ 8-ന്റെ വേദിയിലേക്ക് എത്തിയിരിക്കുന്നത്. ശബ്ദമാധുര്യം കൊണ്ടുമാത്രമല്ല, നാടകവേദികളിലും സിനിമകളിലും അഭിനയിച്ചു പരിചയമുള്ള  മികച്ചൊരു കലാകാരി എന്ന കരുത്തോടെയാണ് ഐശ്വര്യ ബിഗ് ബോസ് വീടിന്റെ പടികടക്കുന്നത്.

ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി ശ്രീലയയും ബിഗ് ബോസ് ഹൗസിലേക്ക്. പ്രശസ്ത നടി ലിസി ജോസിന്റെ മകളായ ശ്രീലയ, ബിഗ് ബോസ് മലയാളം മുന്‍ സീസണ്‍ മത്സരാര്‍ത്ഥിയും നടിയുമായ ശ്രുതി ലക്ഷ്മിയുടെ സഹോദരി കൂടിയാണ്. മുന്‍പ് സഹോദരി പയറ്റിത്തെളിഞ്ഞ അതേ വേദിയിലേക്കാണ് ഇത്തവണ ശ്രീലയയും ചുവടുവെക്കുന്നത്.

വര്‍ഷങ്ങളായി റേഡിയോ ജോക്കിയായി ജോലി ചെയ്ത അനുഭവ സമ്പത്തുമായി ആര്‍ജെ അഞ്ജലി ബിഗ് ബോസ് വീട്ടിലേക്ക്. ഒരിക്കല്‍ പറ്റിയ അബദ്ധത്തിന്റെ പേരില്‍ വലിയ സൈബര്‍ ബുള്ളിയിംഗ് ഏറ്റുവാങ്ങേണ്ടി വന്നയാളാണ് അഞ്ജലി. ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സ്ത്രീയെ വിളിച്ച് പ്രാങ്ക് കോള്‍ നടത്തിയ വീഡിയോ ആണ് വലിയ വിമര്‍ശനത്തിടെയാക്കിയത്. 

ബിഗ് ബോസ് മലയാളം സീസണ്‍ 8-ലേക്ക് പ്രവേശിക്കുന്ന പതിനൊന്നാമത്തെ മത്സരാര്‍ത്ഥിയായി നടന്‍ സുമേഷ് ചന്ദ്രന്‍. 'ദൃശ്യം 2' എന്ന ചിത്രത്തിലും സുമേഷ് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. 12-ാമത്തെ മത്സരാര്‍ത്ഥിയായി എത്തിയത് നേഹ ഫാത്തിമ ആണ്.  ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമാണ് മലപ്പുറത്തുകാരിയായ നേഹ. എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്യുകയാണ് നേഹ.

13-ാമത്തെ മത്സരാര്‍ത്ഥിയായി ബിഗ് ബോസിലേക്ക് എത്തിയത് ഫൈറ്റ് മാസ്റ്ററായ കാളിയാണ്.  എറണാകുളം സ്വദേശിയായ കാളി, സിനിമയിലെ സ്റ്റണ്ട് മാസ്റ്ററാണ്, മാഫിയ ശശിയുടെ അസിസ്റ്റന്റാണ്.സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ ഗൗതം ശശിയും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാനുണ്ട്. പന്ത്രണ്ടോളം സിനിമകളിലും ഗൗതം ശശി അഭിനയിച്ചിട്ടുണ്ട്. 
നടിയും മോഡലും ഫിറ്റ്‌നസ്സ് ഫ്രീക്കുമായ ജസീല പര്‍വീണ്‍ ബിഗ് ബോസ് വീട്ടിലെത്തി. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ജസീല.

പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ആദ്യം മുതല്‍ ഉയര്‍ന്നു കേട്ടൊരു പേരായിരുന്നു രാഹുല്‍ ഈശ്വര്‍. പ്രെഡിക്ഷനുകളൊന്നും തെറ്റിയില്ല. പതിനേഴാമനായി രാഹുല്‍ ഈശ്വര്‍ ബിഗ് ബോസ് വീട്ടിലെത്തി. മിഷന്‍ മെന്‍സ് കമ്മീഷനു വേണ്ടി നിലകൊള്ളാനാണ് ഞാന്‍ ബിഗ് ബോസിലെത്തിയതെന്ന് തുറന്നു പറഞ്ഞ് കൊണ്ടാണ് രാഹുല്‍ ഈശ്വര്‍ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്. 

അഗ്‌നിപരീക്ഷയില്‍ വിജയിച്ച രാകേഷ്, ലോലിറ്റ,  എല്‍ദോ, ഷിജിന്‍ എന്നിവരും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. 

bigg boss malayalam season 8

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES