Latest News

സോഷ്യല്‍മീഡിയ സൂപ്പര്‍താരം അരുണ്‍ ജയചന്ദ്രന്‍ വിവാഹിതനായി; വധു യുകെയില്‍ നഴ്‌സായ ശില്‍പ; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍; ആശംസകളുമായി സൈബര്‍ ലോകം

Malayalilife
സോഷ്യല്‍മീഡിയ സൂപ്പര്‍താരം അരുണ്‍ ജയചന്ദ്രന്‍ വിവാഹിതനായി; വധു യുകെയില്‍ നഴ്‌സായ ശില്‍പ; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍; ആശംസകളുമായി സൈബര്‍ ലോകം

സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ആരാധകരുള്ള പ്രമുഖ ഇന്‍ഫ്‌ലുവന്‍സര്‍ അരുണ്‍ ജയചന്ദ്രന്‍ വിവാഹിതനായി. യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ശില്‍പ ഉദയകുമാറാണ് വധു. അരുണ്‍ തന്നെയാണ് തങ്ങളുടെ മനോഹരമായ വിവാഹ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 

ഒരു കൊച്ചുവീടിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ലളിതമായി ചിത്രീകരിച്ച ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയാണ് അരുണ്‍ സോഷ്യല്‍ മീഡിയ ലോകത്തേക്ക് കടന്നുവരുന്നത്. അരുണിന്റെ അച്ഛനും അമ്മയും അനുജത്തിയും വ്യത്യസ്ത കഥാപാത്രങ്ങളായി മാറിയ ആ വീഡിയോകള്‍ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളി പ്രേക്ഷകരുടെ മനസ്സുകീഴടക്കിയത്. സാധാരണ കുടുംബങ്ങളില്‍ നടക്കുന്ന രസകരമായ സംഭവങ്ങളെ അതിതന്മയത്വത്തോടെ അവതരിപ്പിച്ചാണ് അരുണ്‍ ജനപ്രിയനായി മാറിയത്. 

സ്വന്തം കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് മലയാളത്തിലെ മുന്‍നിര കണ്ടന്റ് ക്രിയേറ്റര്‍മാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ് അരുണ്‍. വിവാഹം നിശ്ചയിച്ചതു മുതലുള്ള എല്ലാ വിശേഷങ്ങളും അരുണ്‍ തന്റെ ഫോളോവേഴ്‌സുമായി നിരന്തരം പങ്കുവെച്ചിരുന്നു. ഇതിനിടയില്‍, കല്യാണ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയതുമായി ബന്ധപ്പെട്ട് പങ്കുവെച്ച വീഡിയോയിലെ ചില പരാമര്‍ശങ്ങള്‍ പെണ്‍വീട്ടുകാര്‍ ബിരിയാണി കഴിച്ചതിന്റെ കണക്കുപറച്ചിലാണെന്ന് ആരോപിച്ച് ചെറിയ രീതിയിലുള്ള വിമര്‍ശനങ്ങളും അരുണിന് നേരിടേണ്ടി വന്നിരുന്നു. 

വിമര്‍ശനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി, പ്രമുഖ യൂട്യൂബര്‍മാരുടെയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകള്‍ ഗംഭീരമായി നടന്നത്. അരുണിന്റെയും ശില്‍പയുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ വൈറലായിക്കഴിഞ്ഞു. വര്‍ണ്ണാഭമായ ചടങ്ങില്‍ അരുണിന്റെ കുടുംബത്തോടൊപ്പം നിരവധി പ്രമുഖരും പങ്കെടുത്തു. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന പ്രിയ താരത്തിനും പങ്കാളിക്കും ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരും സൈബര്‍ ലോകത്തെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

arun jayachandran gets married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES