ഉര്‍വശിയും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ആശ'. നടി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഐശ്വര്യ രഞ്ജിനി ഹരിദാസിന് നല്കിയ അഭിമുഖത്തില്‍ നടത്തിയ ചില തുറന്ന് പറച്ചിലുകള്‍ ശ്രദ്ധ നേടുകയാണ്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കിങ് ഓഫ് കൊത്ത'. വലിയ ഹൈപ്പോടെ എത്തിയ ചിത്രം പക്ഷേ തിയേറ്ററുകളില്‍ പരാജയമായി മാറുകയായിരുന്നു. 'കിങ് ഓഫ് കൊത്ത'യുടെ പരാജയത്തിന് പിന്നാലെയുണ്ടായ ട്രോളുകളും വിമര്‍ശനങ്ങളും തന്റെ കരിയറിനെ ബാധിച്ചെന്നാണ് നടി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
'2023 ല്‍ കിങ് ഓഫ് കൊത്ത റിലീസ് ചെയ്തതിന് ശേഷം, 2024 എന്റെ കരിയറിനെ അത് ബാധിച്ചിരുന്നു. അത്രയധികം ഹൈപ്പോടെ വന്ന സിനിമയായിരുന്നു അത്. എന്റെ അറിവില്‍ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം മലയാളം ഇന്റസ്ട്രിയില്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ പേടിയായതുപോലെയായി.
കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ഒരുപാട് ട്രോളുകളൊക്കെ വന്നിരുന്നു. എനിക്ക് മാത്രമല്ല, ദുല്‍ഖറിനും ടീമിന്റെ മൊത്തം ക്രൂവിനും അത്തരം ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. എന്റെ അഭിനയത്തെയും ഡയലോഗ് ഡെലിവറിയെയും എല്ലാം ട്രോള്‍ ചെയ്തു. പക്ഷേ പലപ്പോഴും അവര്‍ പറയുന്നത് ശരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്.
ചിത്രത്തില്‍ ഞാന്‍ ദുല്‍ഖറിനെ രാജുവേട്ട എന്ന് വിളിക്കുന്നത് പറഞ്ഞുകൊണ്ടാണ് പലരും കളിയാക്കിയത്. ഹലോ മമ്മിയുടെ ഷൂട്ടിങ് സമയത്ത് ഒരു എഡി എന്നെ അത് വിളിച്ച് കളിയാക്കിയത് എനിക്ക് വലിയ വേദനയുണ്ടാക്കി. അതുപോലെ പലതും. അതിന് ശേഷം ദുല്‍ഖറിനൊപ്പം എനിക്കൊരു ആഡ് ഷൂട്ട് വന്നിരുന്നു, പക്ഷേ അവരോട് ഞാന്‍ പറഞ്ഞു- ബാക്ക്ക്ലാഷ് അതിഭീകരമാണ്, നിങ്ങള്‍ക്കത് പണിയാവും എന്ന്. എനിക്ക് തോന്നുന്നില്ല, ഇനി എനിക്ക് ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുമെന്ന്. അത്തരം ട്രോളുകള്‍ എന്നെ അത്രയധികം ബാധിച്ചിട്ടുണ്ട്; ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ചിത്രത്തിന് ശേഷം ദുര്‍ഖറിനൊപ്പം വണ്ടിരുന്ന ഒരു പരസ്യ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ചും സംസാരിച്ചു. തിരിച്ചടികള്‍ അതിഭീകരമായതിനാല്‍ തനിക്കൊപ്പം വര്‍ക്ക് ചെയ്താല്‍ അവര്‍ക്ക് പണിയാകുമെന്ന് ആ പരസ്യത്തോടും താന്‍ തുറന്നുപറയുകയായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
വസ്ത്രധാരണത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ അറ്റാക്കുകളെക്കുറിച്ച് താരം പറയുന്നു. ഒരു വസ്ത്രം ധരിച്ച് പരിപാടിയില്‍ എത്തിയതിനെ തുടര്‍ന്ന് നേരിടേണ്ടിവന്ന സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളെക്കുറിച്ചാണ് നടി തുറന്നുപറഞ്ഞത്. വസ്ത്രം ധരിച്ചതില്‍ തനിക്ക് യാതൊരു പ്രശ്‌നവും തോന്നിയിരുന്നില്ലെന്നും, എന്നാല്‍ പരിപാടിക്കെത്തിയപ്പോഴാണ് വസ്ത്രത്തെ എങ്ങനെയാണ് ക്യാമറയില്‍ ചിത്രീകരിക്കുക എന്നത് മനസിലായതെന്നും ഐശ്വര്യ പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഡയമണ്ട് എക്സിബിഷനില്‍ പങ്കെടുത്തപ്പോഴാണ് ധരിച്ച വസ്ത്രത്തെച്ചൊല്ലി ഐശ്വര്യക്ക് നേരെ വലിയതോതില്‍ വിമര്‍ശനങ്ങളുയര്‍ന്നത്.
എന്നാല്‍ താന്‍ പറയുന്നത് വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിശദീകരണമല്ലെന്നും താരം വ്യക്തമാക്കി. താന്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട കാര്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'കുറച്ച് ജിബിയും കുറച്ച് അധികം സമയവുമുണ്ടെങ്കില്‍ എവിടെയെങ്കിലും പോയിരുന്ന് ആര്‍ക്കും ആരെയും ട്രോളാം. അത് എല്ലായ്‌പ്പോഴും വളരെ മോശമായ കാര്യമാണ്.
ആ ഔട്ട്ഫിറ്റ് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഞാന്‍ നെ?ഗറ്റീവ് കമന്റുകളോ അല്ലെങ്കില്‍ അത്തരം കാര്യങ്ങളിലൊന്നും ബോധവതിയല്ല. സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഞാന്‍ പറയാം. ഒന്നാമത്തെ കാര്യം ഇതൊരു വിശദീകരണമല്ല, താന്‍ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് എനിക്കാരോടും വിശദീകരിക്കേണ്ട കാര്യമില്ല. അത് പക്ഷേ ഭയങ്കര രസമായിരുന്നു. എന്തൊക്കെയാണ് ഇവര്‍ ചിന്തിക്കുന്നത് എന്നാണ് എനിക്ക് ആദ്യം തോന്നിയത്.
ഞാന്‍ ആ വസ്ത്രം ഫിറ്റ് ചെയ്തിട്ടില്ലായിരുന്നു. ഏഴ് എട്ട് ദിവസത്തെ നൈറ്റ് ഷൂട്ട് കഴിഞ്ഞിട്ട് വരുമ്പോള്‍ എന്തെങ്കിലുമാകട്ടെ എന്നൊരു ചിന്തയിലാണ് നമ്മള്‍. 'കുളിച്ചോണ്ടിരുന്നതിന്റെ ഇടയില്‍ വന്ന് ഉദ്?ഘാടനം ചെയ്തിട്ട് പോയി' എന്നൊക്കെയായിരുന്നു കമന്റുകള്‍. അത് കറക്ടാണ്. സ്‌റ്റൈലിസ്റ്റ് എന്നോട് പറയുന്നുണ്ട്, 'നമുക്ക് മുടി അഴിച്ചിടാം അല്ലെങ്കില്‍ ഒരു ചോക്കര്‍ ഇട്ടു നോക്കാം' എന്നൊക്കെ. ഇത് ശരിക്കും കുളിക്കുന്ന ഡ്രസ് ആണ്.
കുളിക്കുന്ന ഡ്രസ് ആയിരുന്നു ശരിക്കും ദുരന്തമായത്. എന്റെ സുഹൃത്തുക്കള്‍ വരെ എന്നെ കളിയാക്കി. 'അത് ധരിക്കണ്ട' എന്ന് എന്നോട് എല്ലാവരും പറഞ്ഞതാണ്. സുഹൃത്തുക്കളും സ്‌റ്റൈലിസ്റ്റും അത് ധരിക്കരുത് എന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാനത് തന്നെ ധരിച്ചു. അത് വലിയ അബദ്ധമായിരുന്നു. എന്റെ കയ്യില്‍ വേറെ വസ്ത്രങ്ങള്‍ ഉണ്ടായിട്ടും അന്ന് രാവിലെ ഞാന്‍ അത് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഞാന്‍ ഭയങ്കര കോണ്‍ഫിഡന്റ് ആണ്, ഇതാണ് ഫാഷന്‍, നമ്മളെ പഴയകാലത്തിലേക്ക് കൊണ്ടു പോകുന്നു എന്നൊക്കെയുള്ള മട്ടിലായിരുന്നു.
അങ്ങനെ മുലക്കച്ച വീണ്ടും ട്രെന്‍ഡിങ് ആയി. അത് ആദ്യം തിരിച്ചറിഞ്ഞതും ഞാന്‍ തന്നെയായിരുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് എനിക്ക് ആ ബോധം വരുന്നത്. കാറില്‍ നിന്ന് പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് 'അയ്യോ ഇത് വേണ്ടായിരുന്നു' എന്ന് തോന്നിയത്. അതിന് ശേഷം കൂട്ടുകാര്‍ പറഞ്ഞതാണ് ശരി, എനിക്ക് തെറ്റി എന്ന സാധനത്തിലേക്ക് ഞാനെത്തി.
അത് കഴിഞ്ഞാണ് ക്ലീവേജ് കാണുന്ന തരത്തിലുള്ള ആ ഡ്രസ് ഇട്ടത്. അതിന് മുന്‍പ് തന്നെ 'ഇത് ഇട്ടോട്ടെ' എന്ന് ഞാന്‍ എന്റെ സുഹൃത്തുക്കളോട് ചോദിച്ചു. പക്ഷേ അതെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പക്ഷേ ആ വസ്ത്രത്തിന് അത്രയും വലിയ കീഹോള്‍ ആയിരിക്കുമെന്ന് ഞാനും വിചാരിച്ചില്ല. ഡിസൈന്‍ ചെയ്യുന്ന സമയത്ത്. പക്ഷേ ഞാനത് ധരിച്ച് കഴിഞ്ഞപ്പോള്‍ ഒരു വ്യത്യസ്തമായി.
എന്റെ കൂടെ എപ്പോഴും സ്ത്രീകളുടെ ഒരു ക്രൂ ഉണ്ടാകും. ആ വസ്ത്രം ധരിച്ച്, ഡയമണ്ട് ഒക്കെ ഇട്ടതിന് ശേഷം കാണാനിപ്പോള്‍ ഇന്റര്‍നാഷണല്‍ ലുക്ക് ഉണ്ട് എന്നൊക്കെ ആണ് നമ്മളെല്ലാവരും പറഞ്ഞത്. തിരുവനന്തപുരത്തായിരുന്നു ആ പരിപാടി. ഇന്റര്‍നാഷണല്‍ ഡയമണ്ട് എക്‌സിബിഷന്‍ ആയിരുന്നു പരിപാടി. അന്ന് രാവിലെ വേറൊരു ഉദ്ഘാടനം കൂടി ഉണ്ടായിരുന്നു എനിക്ക്.
അപ്പോള്‍ അതുവഴി പോയപ്പോള്‍ ഞാന്‍ വെറുതെ ഒന്ന് കയറിയതാണ് അവിടെ, അല്ലാതെ അത് പെയ്ഡ് ആയിരുന്നില്ല. എന്റെ ഉള്ളിലെ ഫാഷന്‍ ദൈവങ്ങളെ മുഴുവന്‍ വിളിച്ചിട്ടാണ് ഞാന്‍ ആ ഔട്ട്ഫിറ്റ് ധരിച്ചത്. മേക്കപ്പും ??ഹെയര്‍ സ്‌റ്റൈല്‍ ചെയ്തതുമൊക്കെ നമുക്കിഷ്ടപ്പെട്ടു. പക്ഷേ ചെന്നിറങ്ങിയത് പഴവങ്ങാടിയില്‍ ആണെന്ന് മാത്രം നമ്മള്‍ പ്ലാന്‍ ചെയ്തില്ല.
ആ ഒരു ദിവസം മുഴുവന്‍ ഞാന്‍ ചിരിയായിരുന്നു. വിഡിയോ കോള്‍ ചെയ്ത് എന്റെ സുഹൃത്തുക്കളെയൊക്കെ ഞാന്‍ ഔട്ട്ഫിറ്റ് കാണിച്ചു. പഴവങ്ങാടി ?ഗണപതി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഒരു കടയിലൊക്കെ ഞാന്‍ പോയി കാണിച്ചു. പക്ഷേ കാമറയും കൊണ്ട് ആളുകള്‍ വരുമെന്ന് ഞാന്‍ വിചാരിച്ചില്ല. അത് ഞാന്‍ ഒരു തരത്തിലും പ്രതീക്ഷിച്ചിരുന്നില്ല.
കാമറകള്‍ പെട്ടെന്ന് മുഖത്തിന് നേരെ വരുന്നതിന് പകരം ശരീരത്തിന് താഴേക്ക് ആകുമ്പോള്‍ ആര്‍ക്കായാലും അസ്വസ്ഥത തോന്നും. അപ്പോള്‍ ഞാന്‍ അസ്വസ്ഥയായി. അപ്പോള്‍ നമ്മുടെ ബോഡി ലാങ്വേജും മാറുമല്ലോ. വ്യക്തിപരമായ നമ്മുടെ അതിരിനപ്പുറമാണ് ആള്‍ക്കാരും കാമറയുമൊക്കെ നില്‍ക്കുന്നത്.
ആ വസ്ത്രത്തില്‍ എനിക്ക് യാതൊരു കുഴപ്പവും തോന്നിയിരുന്നില്ല, എന്നാല്‍ ആളുകളുടെ കണ്ണുകള്‍ എവിടേക്കാണ് നോക്കുന്നത് എന്നതിലാണ് പ്രശ്നം. 'സംസ്‌കാരത്തിന് ചേര്‍ന്ന വസ്ത്രമല്ല' എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്.
സംസ്‌കാരത്തിന് ചേരുന്ന ഭാഷയാണോ നിങ്ങള്‍ ഉപയോ?ഗിക്കുന്നത് ?. സംസ്‌കാരം എന്നത് വസ്ത്രത്തിന്റെ നീളത്തിലോ ക്ലീവേജിലോ ആണോ ഇരിക്കുന്നത് ?. അല്ല, മറിച്ച് ഒരാള്‍ എങ്ങനെ പെരുമാറുന്നു എന്നതിലാണ്. അതിനൊന്നും പൊലീസിങ് ഇല്ല, അതില്‍ നിയന്ത്രണങ്ങളില്ലാ. ആളുകള്‍ക്ക് തോന്നുന്നത് പറയാം'. - ഐശ്വര്യ ലക്ഷ്മി പറഞ്ഞു
താന്‍ ജീവിതത്തില്‍ ആദ്യമായി അഭിമുഖീകരിച്ച ഒരു ചോദ്യത്തെക്കുറിച്ച് താരം പങ്ക് വച്ചതിങ്ങനെയാണ്.'ഏകദേശം ഒരു മാസത്തോളം ഞാന്‍ ഈറോഡില്‍ ആയിരുന്നു. നെറ്റ് വര്‍ക്ക് ഒന്നുമില്ലാത്ത ഒരു മനോഹരമായ ഫോറസ്റ്റ് ഏരിയ ആയിരുന്നു അത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളൊന്നും അവിടെ കിട്ടില്ല. ഞാന്‍ മൂന്ന് നേരവും ഉപ്പുമാവ് ആണ് കഴിച്ചിരുന്നത്. പിന്നെ ബിസ്‌കറ്റുമൊക്കെ കഴിച്ചാണ് ഞാന്‍ ജീവിച്ചു കൊണ്ടിരുന്നത്. അതൊരു തമിഴ് സിനിമയുടെ ഷൂട്ടിങ് ആയിരുന്നു. ടൈറ്റില്‍ ഇതുവരെ അനൗണ്‍സ് ചെയ്തിട്ടില്ല. ഞാന്‍ അതില്‍ ഒരു പൊലീസ് കഥാപാത്രമായാണ് എത്തുന്നത്.
ഈറോഡിലെ ബര്‍?ഗൂര്‍ എന്ന സ്ഥലത്തായിരുന്നു നമ്മള്‍. ഭയങ്കര വ്യത്യസ്തമായ ജീവിതമായിരുന്നു അവിടെ. നമ്മള്‍ 1996 കാലഘട്ടമാണ് ഷൂട്ട് ചെയ്യുന്നത്. ഞാന്‍ സംവിധായകനോട് ചോദിച്ചു, 'ഇത് ആളുകള്‍ അതിനു മുന്‍പുള്ള കാലഘട്ടമാണോ എന്ന് തെറ്റിദ്ധരിക്കുമോ' എന്ന്. ഭയങ്കര പഴയതായി നമുക്ക് ഫീല്‍ ചെയ്യും. അതൊരു ?ഗ്രാമം ആയിരുന്നു. ഭയങ്കര വ്യത്യസ്തമാര്‍ന്ന സംസ്‌കാരമൊക്കെയുള്ള ഒരു ?ഗ്രാമം.
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ജാതി വ്യവസ്ഥ ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ട്. എന്റെയടുത്ത് ഒരാള്‍ ?ഗോത്രം ചോദിച്ചു. എന്റെ ജീവിതത്തില്‍ ഇന്നേവരെ ആരും ഇങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടില്ല. അമ്പലത്തില്‍ പൂജയ്ക്ക് ഒക്കെ പോകുമ്പോള്‍ ചിലപ്പോള്‍ അവര്‍ നാള്‍ ചോദിക്കും.
ഇത് ചോദിക്കുന്നതില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്. അതെനിക്ക് ഭയങ്കര ബുദ്ധിമുട്ടായി. പക്ഷേ ഇത് സംഭവിച്ച കാര്യമാണ്. എല്ലാവരും അങ്ങനെയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അങ്ങനെ ഒരു അനുഭവമുണ്ടായി. അത് അവരുടെ സംസാകാരമാണ്, അവര്‍ ജീവിച്ച രീതിയുടേതാണ്. അതിനെ നമുക്ക് ജഡ്ജ് ചെയ്യാനാകില്ല'.- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ബ്രേക്കപ്പിനും 2024-ലെ കൊത്ത പോലുള്ള തിരിച്ചടികള്‍ക്കും ശേഷം തന്നെത്തന്നെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി തനിക്കുതന്നെ സമ്മാനങ്ങള്‍ വാങ്ങി നല്‍കിയതിനെക്കുറിച്ചും താരം പറയുന്നു.സുസ്മിതാ സെന്നിന്റെ ഡയമണ്ട് മോതിരം പോലെ തനിക്കായി എന്തെങ്കിലും വാങ്ങണമെന്ന് ഐശ്വര്യ ആഗ്രഹിച്ചിരുന്നു. കാറുകളെ സ്നേഹിക്കുന്ന താരം തനിക്കായി റേഞ്ച് റോവര്‍ ഇവോക്ക് വാങ്ങി.ഫെബ്രുവരി 14-ന് തന്നെ കാര്‍ ഡെലിവറി എടുക്കണമെന്ന് നിര്‍ബന്ധം പിടിച്ച കാര്യവും താരം പങ്ക് വക്കുന്നുണ്ട്.
പ്രണയതകര്‍ച്ചയ്ക്ക് ശേഷമാണ് താന്‍ തെറാപ്പി എടുക്കാന്‍ തീരുമാനിച്ചതെന്ന് ഐശ്വര്യ വെളിപ്പെടുത്തി. നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ക്ക് സമയം ലഭിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തിയതെന്നും നടി പറയുന്നു.