Latest News

35 വര്‍ഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് ജീവിതത്തിലെ വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറി; ഈ മനുഷ്യനെ ജീവിതത്തില്‍ ലഭിച്ചത് തന്നെ അനുഗ്രഹം: മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി ജോര്‍ജ്; ഓര്‍മകള്‍ യാത്ര തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ ഒപ്പം കണ്ട സൂര്യന്‍; ജനാലയിലൂടെ അല്ലാതെ അടുത്ത് കാണുവാന്‍ ഭാഗ്യം ഉണ്ടായപ്പോളെന്ന് രമേശ് പിഷാരടി; മമ്മൂക്കയ്ക്ക് ആശംസകളുമായി സുഹൃത്തുക്കളും സിനിമാ ലോകവും

Malayalilife
35 വര്‍ഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് ജീവിതത്തിലെ വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറി; ഈ മനുഷ്യനെ ജീവിതത്തില്‍ ലഭിച്ചത് തന്നെ അനുഗ്രഹം: മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി ജോര്‍ജ്; ഓര്‍മകള്‍ യാത്ര തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ ഒപ്പം കണ്ട സൂര്യന്‍; ജനാലയിലൂടെ അല്ലാതെ അടുത്ത് കാണുവാന്‍ ഭാഗ്യം ഉണ്ടായപ്പോളെന്ന് രമേശ് പിഷാരടി; മമ്മൂക്കയ്ക്ക് ആശംസകളുമായി സുഹൃത്തുക്കളും സിനിമാ ലോകവും

മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസ നേരുകയാണ് സിനിമാ ലോകവും ആരാധകരും. പലതരത്തിലുള്ള കുറിപ്പുകള്‍ പങ്ക് വച്ചാണ് സുഹൃത്തുക്കള്‍ എത്തിയിരിക്കുന്നത്.ഹൃദയസ്പര്‍ശിയായ കുറിപ്പുമായാണ് സന്തതസഹചാരിയും നിര്‍മ്മാതാവുമായ ജോര്‍ജ് എത്തിയത്.  35 വര്‍ഷത്തെ ആത്മബന്ധവും ഓര്‍മ്മകളും പങ്കുവെച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നു. 

'35 വര്‍ഷങ്ങള്‍. ഹൃദയത്തില്‍ കൊത്തിവെച്ചൊരു യാത്ര. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. 35 വര്‍ഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയിരിക്കുന്നു.

മമ്മൂക്കാ, ഈ വര്‍ഷങ്ങള്‍ക്കിടയില്‍ നിങ്ങള്‍ എനിക്ക് ഒരു സഹപ്രവര്‍ത്തകനോ സുഹൃത്തോ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരാളാണ്. 

ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും, പങ്കുവെച്ച സന്തോഷങ്ങളും, ജീവിതത്തിലെ പല ഉയര്‍ച്ചകളും താഴ്ചകളും... 35 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് ഓര്‍മ്മകള്‍, അതില്‍ പലതും വാക്കുകളിലൂടെ പറയാന്‍ കഴിയാത്തത്ര വിലപ്പെട്ടതാണ്. എന്റെ ജീവിതത്തിലേക്ക് നിങ്ങളെ കൊണ്ടുവന്ന ആ ബന്ധത്തിന് ഇന്നും ഒരുപാട് നന്ദിയുണ്ട്. നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തില്‍ ലഭിച്ചത് തന്നെ ഒരു അനുഗ്രഹമായി ഞാന്‍ കാണുന്നു. 

ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ നമ്മള്‍ ഒരുമിച്ച്, ഒരുപാട് ഓര്‍മ്മകള്‍ കൂടി ഉണ്ടാക്കണം... ഈ സ്‌നേഹവും ബന്ധവും ഇതുപോലെ തന്നെ എന്നും നിലനില്‍ക്കണം. 
ജന്മദിനാശംസകള്‍, മമ്മൂക്കാ
എന്നും സ്‌നേഹത്തോടെ
ജോര്‍ജ്.' 

എംഎല്‍എയും നടനുമായ രമേഷ് പിഷാരടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്.'യാത്രചെയ്യുമ്പോള്‍ വാഹനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയാല്‍ സൂര്യന്‍ ഒപ്പം യാത്ര ചെയ്യുന്നത് പോലെ തോനുമായിരുന്നു കുട്ടികാലത്ത്. വന്‍ മരങ്ങളും പര്‍വതങ്ങളും പിന്നിലേക്ക് പോകുമ്പോലെ അനുഭവപ്പെടുമ്പോഴും ; സൂര്യന്‍ ഒപ്പം തന്നെ ഉണ്ടാവും.... എന്റെ ഓര്‍മകള്‍ യാത്ര തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ ഒപ്പം കണ്ട സൂര്യന്‍...ജനാലയിലൂടെ അല്ലാതെ അടുത്ത് കാണുവാന്‍ ഭാഗ്യം ഉണ്ടായപ്പോള്‍. .. സ്നേഹത്തിന്റെ ചൂടും അറിവിന്റെ വെളിച്ചവും തരുന്ന വലിയ നക്ഷത്രം.... ഇത് സന്തോഷത്തിന്റെ മേള'', എന്നാണ് പിഷാരടി കുറിച്ചത്.

മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയാണ് പുതിയ മമ്മൂട്ടി ചിത്രം. 1971ല്‍ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച മമ്മൂട്ടിക്ക് 1980-ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് കരിയറില്‍ ബ്രേക്ക് നല്‍കിയത്. ഇതിന്റെ ഓര്‍മകള്‍ കൂടി കണക്കിലെടുത്താണ് പുതിയ ചിത്രത്തിന് മേള എന്ന് പേരിട്ടിരിക്കുന്നത്

birthday wishes to mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES