Latest News

ഊഹാപോഹങ്ങള്‍ക്കും സൈബര്‍ വിചാരണകള്‍ക്കും വിട; പങ്കാളിയെ സോഷ്യല്‍മീഡിയയ്ക്ക് മുന്നില്‍ തുറന്ന് കാട്ടി മേഘ; പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേര്‍ന്നുള്ള ചിത്രം പങ്ക് വച്ച് അഖില്‍ എ്ന്‍ആര്‍ഡിയുടെ മുന്‍ ഭാര്യ; അനൂപിനൊപ്പമുള്ള ചിത്രം പുറത്ത് വന്നതോടെ വിവാദങ്ങള്‍ക്കും വിട

Malayalilife
 ഊഹാപോഹങ്ങള്‍ക്കും സൈബര്‍ വിചാരണകള്‍ക്കും വിട; പങ്കാളിയെ സോഷ്യല്‍മീഡിയയ്ക്ക് മുന്നില്‍ തുറന്ന് കാട്ടി മേഘ; പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേര്‍ന്നുള്ള ചിത്രം പങ്ക് വച്ച് അഖില്‍ എ്ന്‍ആര്‍ഡിയുടെ മുന്‍ ഭാര്യ; അനൂപിനൊപ്പമുള്ള ചിത്രം പുറത്ത് വന്നതോടെ വിവാദങ്ങള്‍ക്കും വിട

ഊഹാപോഹങ്ങള്‍ക്കും സൈബര്‍ വിചാരണകള്‍ക്കും ഒടുവില്‍ പങ്കാളിയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് അഖില്‍ എന്‍ആര്‍ഡിയുടെ മുന്‍ ഭാര്യ മേഘ രംഗത്തെത്തി.അഖിലുമായി വേര്‍പിരിഞ്ഞ് മറ്റൊരാള്‍ക്കൊപ്പം പോയെന്നും മേഘ തന്റെ വീട്ടിലാണെന്നും ഉള്ള  വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടെ ആണ്, തന്റെ പുതിയ പങ്കാളിയായ അനൂപിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ ആദ്യമായി പരസ്യപ്പെടുത്തി മേഘ നായര്‍ എത്തിയത്. 

സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിനു ശേഷം മേഘ രണ്ടു പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. അതില്‍ ഒന്ന് അച്ഛന്റെ വീട്ടില്‍ എന്ന ക്യാപ്ഷനോടെയുള്ള ചിത്രമായിരുന്നു. അതോടെ മേഘ വീണ്ടും വീട്ടിലേക്ക് തിരിച്ചു വന്നുവെന്ന മട്ടിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ താന്‍ അനൂപിനൊപ്പം ഇറങ്ങിപ്പോയി എന്നത് സത്യമാണെന്നും അതിനു കാരണങ്ങളുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് മേഘ മറ്റൊരു പോസ്റ്റ് പങ്കു വച്ചു.

ഒരാള്‍ക്കൊപ്പം ഇറങ്ങി വന്നത് അയാളെ കളഞ്ഞിട്ട് പോകാനല്ല എന്നും ഇറങ്ങി വരേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പരസ്പരം കുറ്റം പറയില്ലെന്ന് തങ്ങള്‍ തമ്മില്‍ കരാറുണ്ടെന്നും മേഘ വ്യക്തമാക്കിയിരുന്നു. അവരുടെ വീട്ടില്‍ നിന്ന് സ്വര്‍ണമോ മറ്റൊരു വസ്തുവോ താന്‍ എടുത്തിട്ടില്ലെന്നും തന്റേതായ വസ്തുക്കള്‍ മാത്രമാണ് കൊണ്ടു പോയതെന്നും മേഘ സ്റ്റോറിയിലൂടെ പറഞ്ഞു. സംഭവത്തിനു ശേഷം അഖില്‍ എന്‍ആര്‍ഡിയും പുതിയ റീലുമായി ഇന്‍സ്റ്റയില്‍ എത്തിയിരുന്നു.എന്നാല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല.

മുന്‍പ് അഖിലിന്റെ വീട്ടില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. പരീക്ഷാ കോച്ചിങ്ങിന് പോയിരുന്ന ബസിലെ കണ്ടക്ടറുടെ ഒപ്പമാണ് മേഘ ഒളിച്ചോടിയതെന്നായിരുന്നു പ്രധാന ആരോപണം.

വിവാദങ്ങള്‍ക്കിടയിലൂടെ അഖില്‍ എന്‍ആര്‍ഡിയും പുതിയ റീലുമായി എത്തിയിരുന്നത് സമൂഹമാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. റീല്‍സ് വിഡിയോകളില്‍ അഖിലിനൊപ്പം പ്രത്യക്ഷപ്പെട്ടു തുടങ്ങിയ പെണ്‍കുട്ടിയായിരുന്നു മേഘ നായര്‍. 2024ലായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം. തുടര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള പോസ്റ്റുകള്‍ ഏറെ സജീവമായിരുന്നു.

megha nair photo with new partner

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES