Latest News

അമ്മയുടെ ഉരുളകളായിരുന്നെന്‍ ഓണം; ആദ്യം അച്ഛന്‍ വിടപറഞ്ഞു;ഇപ്പോള്‍ അമ്മയും'; കുറിപ്പുമായി ജി. വേണുഗോപാല്‍

Malayalilife
അമ്മയുടെ ഉരുളകളായിരുന്നെന്‍ ഓണം; ആദ്യം അച്ഛന്‍ വിടപറഞ്ഞു;ഇപ്പോള്‍ അമ്മയും'; കുറിപ്പുമായി ജി. വേണുഗോപാല്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി. വേണുഗോപാലിന്റെ അമ്മ വിട പറഞ്ഞത് അടുത്തിടെയാണ്. ഇപ്പോളിതാ അമ്മയെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കിട്ടിരിക്കുകയാണ് വേണുഗോപാല്‍.അമ്മയ്ക്കൊപ്പം 2020 ല്‍ എടുത്ത ഓണ ഫോട്ടോയും ജി. വേണുഗോപാല്‍ പങ്കുവച്ചിട്ടുണ്ട്.

'' അമ്മയുടെ ഉരുളകളായിരുന്നെന്‍ ഓണം'ഇത് 2020 ഇലെടുത്ത ഓണ ഫോട്ടോ. പരിപ്പും നെയ്യും പപ്പടവും പിന്നെ എനിക്കിഷ്ടമുള്ള ഒന്ന് രണ്ടു തോരനുകളും ചേര്‍ത്ത് ഒരു 'അമ്മ സ്പെഷ്യല്‍' ഉരുള എനിക്കായി കരുതി വച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആദ്യം അച്ഛന്‍ വിടപറഞ്ഞു. പുറകെ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയും. ഈ തിരുവോണത്തിന്റെ രണ്ടാം നാള്‍ അമ്മയും പോയി എന്നെന്നേക്കുമായി'', ജി. വേണുഗോപാല്‍ കുറിച്ചു.

കഴിഞ്ഞ മാസമാണ് വേണുഗോപാലിന്റെ അമ്മയും സംഗീതാധ്യാപികയുമായിരുന്നു ബി. സരോജിനിയുെട വിയോഗം. 

g venugopal post about mother

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES