ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലെ കുട്ടിത്താരമാണ് കേശു എന്ന അല്‍സാബിത്ത്. സീരിയലില്‍ അച്ഛന്റെ വാലായി നടക്കുന്ന ചേച്ചിക്കും ചേട്ടനും പാര വയ്ക്കുന്ന കേശുവിനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. ചെറിയ പ്രായത്തില്‍ തന്നെ ഇത്ര സ്വാഭാവികമായി എങ്ങനെ അഭിനയിക്കുന്നുവെന്നും ഡയലോഗുകള്‍ പറയുന്നുവെന്നും പ്രേക്ഷകര്‍ക്ക് അത്ഭുതമാണ്. സീരിയലിലെ കേശു എന്ന അല്‍സാബിത്ത് പത്തനാപുരം സെന്റ്. മേരീസ് സ്‌കൂളിലെ ആറാം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയാണ്. സീരിയലില്‍ കുട്ടിത്തവും തമാശയും ആണെങ്കിലും അല്‍സാബിത്തിന്റെ യഥാര്‍ത്ഥ ജീവിതം ആരുടെയും കണ്ണുനനയിക്കും.
അല്‍സാബിത്ത് കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ ഉപേക്ഷിച്ചു പോയി. പിന്നീടങ്ങോട്ട് പ്രതിസന്ധികളുടെ ദിനങ്ങളായിരുന്നു അല്‍സാബിത്തിനും അമ്മ ബീനയ്ക്കും. നാലു സെന്റിലെ വീടു പോലും ജപ്തിയാകുമെന്ന അവസ്ഥയിലെത്തി. വളരെയേറെ സാമ്പത്തീക ബുദ്ധിമുട്ടുകള്‍ നേരിട്ട സമയത്താണ് അല്‍സാബിത്തിനു മിനിസ്‌ക്രീനിലേക്ക് അവസരം കിട്ടുന്നത്. പിന്നീട് അഭിനയത്തില്‍ നിന്നുളള സമ്പാദ്യം കൊണ്ട് കടങ്ങളെല്ലാം വീട്ടുകയായിരുന്നു.
അല്‍സാബിത്തിനു കിട്ടിയ സമ്മാനങ്ങള്‍ കൊണ്ടാണ് വീട് അലങ്കരിച്ചിരിക്കുന്നത്. സ്‌കൂളിലെ മാവേലി ആണ് താനെന്നു പറഞ്ഞ അല്‍സാബിത്ത് തനിക്ക് ഐഎഎസുകാരന്‍ ആകണമെന്നാണ് ആഗ്രഹമെന്നും പറയുന്നു. എല്ലാം നഷ്ടമാകുമെന്നു കരുതിയപ്പോഴാണ് ദൈവം വീട് തിരിച്ചു നല്‍കിയതെന്നും അല്‍സാബിത്തിന്റെ അധ്വാനം കൊണ്ടു തിരികെ നേടിയ കൊണ്ട് അവനും വീടിനോടു പ്രത്യേക ഇഷ്ടമാണെന്നും അവന്റെ ഉമ്മ ബീന പറയുന്നു. സ്‌ക്രീനില്‍ കാണുന്നതിനും അപ്പുറത്ത് പലരുടെയും ജീവിതം പ്രേക്ഷകരെ ഞെട്ടിക്കുന്നതാണ്. ഉപ്പും മുളകിലെ കേശുവിന്റെ ഓഫ് സ്‌ക്രീനിനു പിന്നിലെ കഥ അറിഞ്ഞതോടെ പ്രേക്ഷകര്‍ക്ക് ഇഷ്ടം കൂടിയിരിക്കയാണ്.