എണ്‍പതുകളില്‍ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയായിരുന്നു മനു അങ്കിള്‍. 1988-ല്‍ പ്രദര്‍ശനത്തിനെത്തിയ മമ്മൂക്ക ചിത്രമാണ് മനു അങ്കിള്‍. ഈ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച കുട്ടിയുടെ ഇപ്പോഴത്തെ ലുക്കും മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കും ചേര്‍ത്തുവെച്ചുള്ള ചിത്രങ്ങളും ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. കുര്യന് ചാക്കോ എന്ന കുട്ടിയാണ് ചിത്രത്തില്‍ ബാലതാരമായി എത്തിയത്.
കുര്യന് ചാക്കോയുടെയും മമ്മൂക്കയുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍.
വര്‍ഷങ്ങള്‍ക്ക് ശേഷവും മമ്മൂട്ടി ലുക്കില്‍ യുവത്വം കാത്തു സൂക്ഷിക്കുന്നതും അതേസമയം മമ്മൂട്ടിയ്ക്കൊപ്പം ബാലതാരമായി അഭിനയിച്ച നടന്മാര് ഇപ്പോള്‍ പ്രായം കൂടുതല്‍ തോന്നുവെന്നുമാണ് ചര്‍ച്ചകളില്‍ ഉയരുന്ന പ്രധാന കാര്യം. മമ്മൂട്ടിയുടെ സൗന്ദര്യത്തെയും ലുക്കിനെയും പ്രശംസിച്ചാണ് ഒട്ടുമിക്ക പോസ്റ്റുകളും എത്താറുണ്ട്.
എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ ശരിയല്ലെന്ന അഭിപ്രായവുമായി ഒരുകൂട്ടര്‍ രംഗത്തുണ്ട്. ഒരാളെ തരംതാഴ്ത്തി കൊണ്ടല്ല മറ്റൊരാളെ പുകഴ്ത്തേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. കുര്യച്ചന് ചാക്കോ എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴായിരുന്നു മനു അങ്കിള്‍ എന്ന സിനിമയില്‍ അഭിനയിച്ചത്. സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടാണ് അന്ന് വീട്ടുകാര്‍ ഓഡീഷന് കൊണ്ടുപോയതെന്ന് കുര്യച്ചന് ചാക്കോ ഒരു അഭിമുഖത്തില്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.
കുര്യച്ചന് ചാക്കോയുടെയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ താരതമ്യപ്പെടുത്തുന്ന പോസ്റ്റിന് താഴെ ബോഡി ഷെമിങ് ഒഴിവാക്കികൂടെ എന്നും എന്തിനാണ് ഇത്തരത്തിലൊരു താരതമ്യമെന്നുമൊക്കെയുള്ള കമന്റുകള്‍ നിറയുകയാണ്.