Latest News

രണ്ട് വര്‍ഷത്തിനുള്ളില്‍ 27 രാജ്യങ്ങളില്‍ യാത്ര പ്ലാനിങില്‍; കേരളത്തില്‍ ആരും പരീക്ഷിക്കാത്ത വെറൈറ്റി ഹണിമൂണ്‍ ട്രിപ്പാണ് പദ്ധതി; ആരതി പൊടി റോബിന്‍ രാധാകൃഷ്ണന്‍ വിവാഹം അടുത്തമാസം 16ന്

Malayalilife
 രണ്ട് വര്‍ഷത്തിനുള്ളില്‍ 27 രാജ്യങ്ങളില്‍ യാത്ര പ്ലാനിങില്‍; കേരളത്തില്‍ ആരും പരീക്ഷിക്കാത്ത വെറൈറ്റി ഹണിമൂണ്‍ ട്രിപ്പാണ് പദ്ധതി; ആരതി പൊടി റോബിന്‍ രാധാകൃഷ്ണന്‍ വിവാഹം അടുത്തമാസം 16ന്

ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റോബിന്‍ രാധാകൃഷ്ണന്‍. ആരതി പൊടിയെന്ന ബിസിനസ് വുമുണുമായുള്ള പ്രണയവും വിവാഹവുമെല്ലാം സോഷ്യല്‍മീഡിയയില്‍ എ്‌പ്പോഴും നിറയാറുള്ളതുമാണ്. ഫെബ്രുവരി 16-നാണ് ആരതി പൊടിയും റോബിന്‍ രാധാകൃഷ്ണനും വിവാഹിതരാകാനൊരുങ്ങുകയാണ്.

രണ്ട് വര്‍ഷം മുമ്പ് പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരാകാന്‍ പോവുകയാണ്. ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ റോബിനെ അഭിമുഖം ചെയ്തവരില്‍ ഒരാളായിരുന്നു ആരതി പൊടി. ആ ടോക്ക് ഷോയില്‍ വെച്ചാണ് റോബിനും ആരതിയും ആദ്യമായി കാണുന്നത്. അവിടെ തുടങ്ങിയ പരിചയമാണ് പ്രണയത്തിലേക്കും വിവാ?ഹത്തിലേക്കും വരെ എത്തിയത്. പൊടീസ് എന്ന പേരില്‍ ഒരു വസ്ത്ര ബ്രാന്റ് ആരതിക്കുണ്ട്. ഒപ്പം അഭിനയം, സംഗീതം, മോഡലിങ് എന്നിവയിലെല്ലാം ആരതിക്ക് അഭിരുചിയുണ്ട്.

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ആ?ഗ്രഹിച്ച മാംഗല്യം നടക്കാന്‍ പോകുന്ന സന്തോഷത്തിലാണ് റോബിന്‍. വിവാഹം വൈകിയെന്ന് തോന്നുന്നില്ലെന്നും കൃത്യ സമയത്ത് തന്നെയാണ് താനും ആരതിയും വിവാ?ഹിതരാകുന്നത് എന്നുമാണ് റോബിന്‍ മീഡിയയോട് സംസാരിക്കവെ പറഞ്ഞത്. തന്റേയും ആരതിയുടേയും ഹണിമൂണ്‍ പ്ലാനുകളെ കുറിച്ചും റോബിന്‍ വെളിപ്പെടുത്തി. മാരേജ് നീണ്ടുപോകുന്നുവെന്നതില്ല. പ്രായമായാലും കല്യാണം കഴിക്കാമല്ലോ. നമ്മള്‍ എപ്പോഴാണോ വിവാഹത്തിന് തയ്യാറാകുന്നത് ആ സമയത്ത് കല്യാണം കഴിക്കുക എന്നുള്ളതാണ്. ഇന്ന സമയത്തെ കല്യാണം കഴിക്കൂവെന്നൊന്നുമില്ല. കല്യാണം കഴിക്കണമെന്ന് തോന്നി.

അതിന്റെ കൃത്യ സമയമായി. അതുകൊണ്ട് കല്യാണം കഴിക്കുന്നു. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് അവരുടെ സാറ്റിസ്ഫാക്ഷന് വേണ്ടി ജീവിക്കാന്‍ കഴിയില്ലല്ലോ. എന്നെ ഇഷ്ടപ്പെടുന്നവര്‍ അവര്‍ക്കുള്ള കണ്‍സേണ്‍ കൊണ്ട് ചോ?ദിക്കുന്നതാണ്. കല്യാണം കഴിക്കാന്‍ പോവുകയാണല്ലോ. ഹണിമൂണ്‍ പ്ലാന്‍സുണ്ട്. വെറൈറ്റിയായി രണ്ട് വര്‍ഷത്തെ ഹണിമൂണാണ്. ഇരുപത്തിയേഴില്‍ അധികം രാജ്യങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിക്കും. എന്റെ ഒരു ഫ്രണ്ടുണ്ട്.പുള്ളിക്കാരിയുമായി ചേര്‍ന്നാണ് വെറൈറ്റിയായി രണ്ട് വര്‍ഷത്തെ ഹണിമൂണ്‍ ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ തന്നെ ചിലപ്പോള്‍ ഇങ്ങനൊരു യാത്ര ആദ്യമായിട്ടാകും. യുണീക്കായി വേണമെന്നുണ്ടായിരുന്നു. അധികം സ്ഥലങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്ത ആളൊന്നുമല്ല ഞാന്‍.

കല്യാണത്തിനുശേഷം ഒരുപാട് രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ട്. മാസങ്ങള്‍ ഇടവിട്ട് യാത്ര ചെയ്യുക എന്നതാണ് പ്ലാന്‍. ആദ്യത്തെ യാത്ര അസൈര്‍ബൈജാനിലേക്കായിരിക്കും. മഞ്ഞൊന്നും കണ്ടിട്ടില്ല. അതൊക്കെ കാണണമെന്ന് ആ?ഗ്രഹമുണ്ട്. ഫ്രീ ട്രിപ്പാണ് റോബിന്‍ പറഞ്ഞു. 

നടന്‍ മോഹന്‍ലാലിനെ വിവാഹത്തിന് ക്ഷണിക്കുന്നില്ലേയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ... ലാലേട്ടനെ എന്തായാലും വിവാഹത്തിന് ക്ഷണിക്കും. പക്ഷെ അദ്ദേഹത്തിന് വരാന്‍ പറ്റുമോയെന്ന് അറിയില്ല. ലാലേട്ടന്റെ അനു?ഗ്രഹം എന്തായാലും വാങ്ങും എന്നാണ് റോബിന്‍ പറഞ്ഞത്. വിവാഹശേഷം ദുബായില്‍ സെറ്റില്‍ഡാകാന്‍ പ്ലാനിടുന്നതായും റോബിന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് റോബിന്‍. ആരതിയുടെ ബിസിനസില്‍ എപ്പോഴും കയ്യാളായി റോബിന്‍ ഉണ്ടാകാറുണ്ട്. താനുമായി പ്രണയത്തിലായശേഷം റോബിന്‍ ഒരുപാട് മാറിയതായി അടുത്തിടെ ആരതി പറഞ്ഞിരുന്നു.

robin radhakrishnan arathi podi wedding plan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES