Latest News

ചിരിപൂരമൊരുക്കി മാത്യുവും അര്‍ജുന്‍ അശോകനും; ഫുള്‍ കളര്‍ ബ്രോമാന്‍സ്, ട്രെയിലര്‍ 

Malayalilife
 ചിരിപൂരമൊരുക്കി മാത്യുവും അര്‍ജുന്‍ അശോകനും; ഫുള്‍ കളര്‍ ബ്രോമാന്‍സ്, ട്രെയിലര്‍ 

ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോമാന്‍സിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടര്‍ന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയവുമെന്ന് ട്രെയ്ലര്‍ സൂചന നല്‍കുന്നു.

നര്‍മ്മത്തിന് കൃത്യമായ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ബ്രോമാന്‍സ് എന്നാണ് ആദ്യ കാഴ്ച്ചയില്‍ തന്നെ മനസ്സിലാക്കാനാകുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് തിയേറ്ററുകളിലെത്തുന്നത്.

ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അര്‍ജുന്‍ അശോകന്‍, സം?ഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അഡിയോസ് അമിഗോ എന്ന ചിത്രത്തിനു ശേഷം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുന്ന ചിത്രമാണ് ബ്രോമാന്‍സ്, ഫഹദ് ഫാസിലിനെ നായകനാക്കി ഓടും കുതിര ചാടും കുതിര എന്ന ചിത്രവും ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‌സിന്റെ ബാനറില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. മുഹ്സിന്‍ പരാരി സംവിധാനം ചെയ്യുന്ന തന്തവൈബ് എന്ന ചിത്രവും ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്റെ ബാനറില്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ബ്രോമാന്‍സിനായി ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. സം?ഗീത രചന നിര്‍വ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് - ചമന്‍ ചാക്കോ, ക്യാമറ - അഖില്‍ ജോര്‍ജ്, ആര്‍ട്ട് - നിമേഷ് എം താനൂര്‍, മേക്കപ്പ് - റോണേക്‌സ് സേവ്യര്‍, കോസ്റ്റിയും - മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവന്‍ അബ്ദുല്‍ ബഷീര്‍, ഡിസൈന്‍ - യെല്ലോ ടൂത്, വിതരണം - സെന്‍ട്രല്‍ പിക്ചര്‍സ്, പി.ആര്‍.ഓ - റിന്‍സി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്

Bromance Official Trailer Arjun Ashokan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES