Latest News

'പരിപാടിയെല്ലാം ഗംഭീരമാകട്ടെ; ഇവിടെ വന്നു ഇങ്ങനെയൊക്കെ സംസാരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല; നിങ്ങളെ കാണുമ്പോള്‍ എന്റെ സ്‌കൂള്‍ കാലവും എന്റെ സുഹൃത്തുക്കളെയുമൊക്കെ മിസ് ചെയ്യുന്നു'; പഠിച്ച സ്‌കൂളില്‍ അതിഥിയായി എത്തി മമിത ബൈജു 

Malayalilife
'പരിപാടിയെല്ലാം ഗംഭീരമാകട്ടെ; ഇവിടെ വന്നു ഇങ്ങനെയൊക്കെ സംസാരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല; നിങ്ങളെ കാണുമ്പോള്‍ എന്റെ സ്‌കൂള്‍ കാലവും എന്റെ സുഹൃത്തുക്കളെയുമൊക്കെ മിസ് ചെയ്യുന്നു'; പഠിച്ച സ്‌കൂളില്‍ അതിഥിയായി എത്തി മമിത ബൈജു 

താന്‍ പഠിച്ച സ്‌കൂളില്‍ തന്നെ മുഖ്യാതിഥിയായി എത്തി പ്രശസ്ത യുവ താരം മമിതാ ബൈജു. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ എന്‍എസ്എസ് സ്‌കൂള്‍ വാര്‍ഷികാഘോഷത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുവാനാണ് മമിത എത്തിയത്. ഏറെ ഹര്‍ഷാരവങ്ങളോടെയാണ് സ്‌കൂള്‍ അധികൃതര്‍ മമിതയെ സ്വീകരിച്ചത്. വേദിയിലെത്തിയ മമിത പിന്നീട് കുട്ടികളില്‍ ഒരാളായി മാറുകയായിരുന്നു. 

കുട്ടികള്‍ക്കൊപ്പം ഡാന്‍സും പാട്ടുമായി സദസ്സിലുള്ളവരെ മുഴുവന്‍ മമിത കയ്യിലെടുത്തു. ''പരിപാടിയെല്ലാം ഗംഭീരമാകട്ടെ. ഇവിടെ വന്നു ഇങ്ങനെയൊക്കെ സംസാരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല. പക്ഷേ ഇവിടെ നില്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര എക്സ്സൈറ്റ്മെന്റ് ഉണ്ട്. നിങ്ങളെ എല്ലാം കാണുമ്പോള്‍ ഞാന്‍ എന്റെ സ്‌കൂള്‍ കാലവും എന്റെ സുഹൃത്തുക്കളെയുമൊക്കെ മിസ് ചെയ്യുന്നു. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.''മമിതയുടെ വാക്കുകള്‍. ഉദ്ഘാടനത്തിനുശേഷം വിജയ് അഭിനയിക്കുന്ന തമിഴ് ചിത്രം 'ജനനായകന്റെ' ചിത്രീകരണത്തിനായി നടി ചെന്നൈയിലേക്കു തിരിച്ചു. 

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ വിജയ്യുടെ സഹോദരിയായാകും മമിത എത്തുക. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. അല്‍ഫോന്‍സ, ഖോ ഖോ, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച താരം 'പ്രേമലു' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലും തിരക്കേറിയ നായികയായി മാറി. പ്രേമലുവിന്റെ പ്രചാരണത്തിനിടെ പൊതുവേദിയില്‍ ബാഹുബലി സംവിധായകന്‍ രാജമൗലി മമിതയെ പ്രശംസിച്ചതൊക്കെ കേരളത്തിലെ ആരാധകര്‍ക്കും ഏറെ അഭിമാന നിമിഷമായിരുന്നു.

Read more topics: # മമിതാ ബൈജു
mamitha baiju in school kidangoor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES