ഏഷ്യാനെറ്റില്‍ ടിആര്‍പി റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് വാനമ്പാടി.ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും ആത്മബന്ധത്തിന്റെയും കഥയാണ് സീരിയല്‍ പറയുന്നത്. ഈ സിരിയലില്‍ മോഹന്‍കുമാറിന്റെയും മോഹന്‍ രണ്ടാമത് വിവാഹം കഴിച്ച പത്മിനിയുടെയും മകളാണ് തമ്പുരു. സീരിയലില്‍ മികച്ച നെഗറ്റീവ് കാരക്ടററായ തമ്പുരുവിനെ അവതരിപ്പിക്കുന്നത് ജെലീനയാണ്്. ഈ അഞ്ചാം ക്ലാസുകാരിയുടെ പിറന്നാള്‍ ദിനമായ ഇന്ന് ലൈവിലെത്തി കൊച്ചുതാരം പറഞ്ഞത് ആരെയും കണ്ണീരണിയിക്കുന്ന കാര്യമാണ്.
ഏറെ ജനശ്രദ്ധ നേടിയ സീരിയലാണ് വാനമ്പാടി. സീരിയലില്‍ കേന്ദ്രകഥാപാത്രമായ അനുമോളുടെ ഒപ്പമോ അതിന് ഒരുപടി മുന്നിലോ നില്‍ക്കുന്ന കഥാപാത്രമാണ് നെഗറ്റീവ് റോളില്‍ തിളങ്ങുന്ന തംമ്പുരുവിന്റേത്. തിരുവനന്തപുരം സ്വദേശിയായ ജെലീനയാണ് തമ്പുരുവിനെ അവതരിപ്പിക്കുന്നത്. സീരിയലുകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് തംമ്പുരു തിളങ്ങുന്നത്. പാവം കുട്ടിയായി അരങ്ങിലെത്തിയ ജെലീന ദേഷ്യക്കാരിയായ വില്ലത്തിയായി വാനമ്പാടിയില്‍ മികച്ച അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. അതേസമയം ഇന്ന് കൊച്ചുതാരത്തിന്റെ പിറന്നാളാണ്. സാധാരണ മിനിസ്‌ക്രീന്‍ താരങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിച്ചിക്കുമ്പോള്‍ ജെലീന തന്റെ പിറന്നാള്‍ ദിനത്തില്‍ ലൈവിലെത്തി പ്രേക്ഷകരോട് ഒരു അപേക്ഷയാണ് പങ്കുവച്ചിരിക്കുന്നത്.
താരജാടകളൊന്നുമില്ലാതെയാണ് ജെലീന ലൈവിലെത്തിയത്. ആലപ്പാട് കരിമണല്‍ ഘനനം മൂലം ദുരിതത്തിലായ മത്സ്യതൊഴിലാളികള്‍ക്കുള്ള തന്‍െ പിന്തുണയാണ് താരം ലൈവിലെത്തി പറഞ്ഞത്. ഇന്ന് എന്റെ പിറന്നാളാണ്. രാവിലെ അമ്പലത്തിലൊക്കെ പോയി. ആലപ്പാട് എന്ന പ്രദേശവാസികള്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നതായി അറിഞ്ഞു. അതു കൊണ്ട് എന്റെ പിറന്നാള്‍ ഇന്ന് അവര്‍ക്ക് വേണ്ടി മാറ്റി വയ്ക്കുകയാണ്. നിങ്ങള്‍ എല്ലാവരും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും താരം പറഞ്ഞു. കേരളത്തില്‍ ആലപ്പാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതം സൂപ്പര്‍താരങ്ങള്‍ പോലും കണ്ടില്ലെന്ന് വയ്ക്കുമ്പോള്‍ പിന്തുണ അറിയിച്ച കൊച്ചുതാരത്തിന് ഇപ്പോള്‍ ആരാധകര്‍ നിറഞ്ഞ കൈയടിയാണ് നല്‍കുന്നത്. ഒപ്പം തന്നെ ആലപ്പാട്ടെ മത്സ്യതൊഴിലാളികള്‍ക്കായി നടത്തിയ ദുരിതനിവാരണ വഴിപാടും ഈ കൊച്ചുമിടുക്കി നടത്തി. ഇതിന്റെ വഴിപാട് രസീതും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതും ആരാധകര്‍ ഏറ്റെടുക്കുകയാണ്. താരപ്രഭയില്‍ നില്‍ക്കുമ്പോഴും സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ആള്‍ക്കാര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച ജെലീനയുടെ വാക്കുകള്‍ കണ്ണീരായി പ്രേക്ഷകര്‍ക്കിടയില്‍ വൈറലാകുകയാണ്.