Latest News

നടി സബീറ്റ പിറന്നാൾ ആഘോഷിച്ചത് ഇങ്ങനെ; ചക്കപ്പഴത്തിലെ അമ്മൂമ്മയോടൊപ്പം സന്തോഷത്തോടെ കേക്ക് മുറിച്ചു; സ്നേഹം തുളുമ്പുന്ന വീഡിയോ പങ്കുവച്ച് താരം

Malayalilife
നടി സബീറ്റ പിറന്നാൾ ആഘോഷിച്ചത് ഇങ്ങനെ; ചക്കപ്പഴത്തിലെ അമ്മൂമ്മയോടൊപ്പം സന്തോഷത്തോടെ കേക്ക് മുറിച്ചു; സ്നേഹം തുളുമ്പുന്ന വീഡിയോ പങ്കുവച്ച് താരം

 

ളരെ പെട്ടെന്ന് പ്രേക്ഷകര്‍ സ്വീകരിച്ച പരമ്പരകളില്‍ ഒന്നായിരുന്നു ചക്കപ്പഴം. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് പരമ്പര അവസാനിച്ചത്. ചക്കപ്പഴത്തിലൂടെ വന്ന് മലയാള സിനിമയിലേക്ക് ചുവടു വച്ച ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ സബീറ്റ പങ്കിട്ട കുറിപ്പും വീഡിയോയുമാണ് ശ്രദ്ധനേടുന്നത്. ചക്കപ്പഴം സീരിയലില്‍ മുത്തശ്ശി കഥാപാത്രം ചെയ്തിരുന്ന മുതിര്‍ന്ന നടി ഇന്ദിര ദേവിയെ സന്ദര്‍ശിച്ചതിന്റെ വീഡിയോയാണ് സബീറ്റ പങ്കുവെച്ചത്. സബീറ്റയുടെ അമ്മായിയമ്മ കഥാപാത്രമായിരുന്നു ചക്കപ്പഴത്തില്‍ ഇന്ദിര ദേവിക്ക്. ചക്കപ്പഴത്തില്‍ മുത്തശ്ശി കഥാപാത്രമായി ഇന്ദിര ദേവി പറയാറുള്ള തഗുകള്‍ക്കായിരുന്നു ആരാധകര്‍ ഏറെയും. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വാര്‍ധക്യസഹജമായ അവശതകള്‍ മൂലം വിശ്രമത്തിലാണ് ഇന്ദിര ദേവി. അതിനാലാണ് സബീറ്റ ജോര്‍ജ് സമയം കണ്ടെത്തി തന്റെ റീല്‍ അമ്മായിയമ്മയെ കാണാനെത്തിയത്. അതിന് സബീറ്റ കുറിച്ച കുറിപ്പ് ഇങ്ങനെയാണ്: ഈ വര്‍ഷം ജനിച്ച ദിവസം എന്റെ ഓണ്‍ സ്‌ക്രീന്‍ അമ്മയുടെ കൂടെ ചിലവഴിച്ചോട്ടെയെന്ന് പെറ്റമ്മയോട് ചോദിച്ചപ്പോള്‍ നോ പ്രോബ്ലം എന്നമ്മ. പിന്നെ ഒന്നും നോക്കിയില്ല. ചക്കപ്പഴത്തിലെ എന്റെ ഈ അമ്മായിയമ്മയെ ആരും മറന്നിട്ടുണ്ടാവില്ല. രണ്ടര വര്‍ഷം കൊണ്ടുണ്ടായ ഞങ്ങളുടെ ബന്ധം അത്ര ഗാഢമായിരുന്നു. ഇന്നും അതിന് ഒരു മാറ്റവുമില്ല. അമ്മയെ ഇത്രയും ക്ഷീണിതയായി കണ്ടപ്പോള്‍ നെഞ്ച് ഒന്ന് ഉലഞ്ഞു. പിന്നെ ഒരുമിച്ചുണ്ടാക്കിയ പഴയ ഓര്‍മ്മകളിലേക്ക് ഒരെത്തിനോട്ടം. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മ കാണാതെ കണ്ണീരൊപ്പാന്‍ പാടുപെട്ടു.

വീണ്ടും വരാമെന്ന് പറഞ്ഞ് തിരിഞ്ഞ് നോക്കാതെ പടിയിറങ്ങിയപ്പോള്‍ നെഞ്ചില്‍ ഒരു മരവിപ്പായിരുന്നു. എന്റെ അമ്പത്തിരണ്ടാം ജന്മദിനം എന്റെ പ്രിയപ്പെട്ട റീല്‍ അമ്മായിയമ്മയ്‌ക്കൊപ്പം ചെലവഴിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ആറ് മാസമായി ആരോഗ്യം മോശമായ അവസ്ഥയിലാണ് അമ്മ. സ്‌ക്രീനിലെ കെമിസ്ട്രിക്കപ്പുറം ഞങ്ങളുടെ സ്‌നേഹം തുടരുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു അമ്മേ... എന്നേക്കും എന്നാണ് സബീറ്റ കുറിച്ചത്. നിരവധി പേരാണ് ചക്കപ്പഴത്തിലെ പ്രിയപ്പെട്ട മുത്തശ്ശിയെ വീണ്ടും കാണാന്‍ കഴിഞ്ഞ സന്തോഷം കമന്റുകളിലൂടെ അറിയിച്ചത്. ഇന്ദിര ദേവിയുടെ പിറന്നാള്‍ മറക്കാതെ എല്ലാ വര്‍ഷവും ഓര്‍ത്ത് വെച്ച് ആശംസകള്‍ നേരാറുള്ളയാള്‍ കൂടിയാണ് സബീറ്റ ജോര്‍ജ്. ചെറുപ്പക്കാലത്ത് ക്ലാസിക്കല്‍ മ്യൂസിക്കിലും ഡാന്‍സിലുമെല്ലാം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്‌ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ഉപ്പും മുളകും താരം കോട്ടയം രമേശാണ്.

സിനിമാ മേഖലയിലേക്കും ചുവടുവച്ചിരിക്കുകയാണ് സബീറ്റ. സന്തോഷം, പ്രണയവിലാസം, ഐ ആം കാതലന്‍ എന്നിവയാണ് അടുത്തിടെ സബീറ്റ ചെയ്ത ശ്രദ്ധേയമായ സിനിമകള്‍. സിംഗിള്‍ മദറായ സബീറ്റയ്ക്ക് രണ്ട് മക്കളാണുള്ളത്. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താല്‍ ഭിന്നശേഷിക്കാരനായി മാറിയ മൂത്ത മകനെ 2017ല്‍ സബീറ്റയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ഒരിടയ്ക്ക് പരമ്പരയില്‍ നിന്ന് താരങ്ങള്‍ എല്ലാം പിന്മാറുകയും ചക്കപ്പഴം പരമ്പര അവസാനിപ്പിക്കേണ്ടതായും വന്നിരുന്നു. പലരും പിന്മാറിയ സാഹചര്യത്തില്‍ പകരക്കാരായി ചിലര്‍ എത്തി പരമ്പര വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞിരുന്നു. പരമ്പരയില്‍ ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി, സബീറ്റ ജോര്‍ജ് തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചത്.

actress sabitta george celebrated her 52nd birthday with reel mother in law indira devi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES