Latest News

റിയിലും റീലിലും പേരുമാറ്റം; രവി മോഹന്‍ ചിത്രം കരാത്തെ ബാബുവിലെ ടീസര്‍ ബ്രില്യന്‍സ് വൈറല്‍; ടീസര്‍ പുറത്ത്; ആകംക്ഷയോടെ ആരധകര്‍

Malayalilife
 റിയിലും റീലിലും പേരുമാറ്റം; രവി മോഹന്‍ ചിത്രം കരാത്തെ ബാബുവിലെ ടീസര്‍ ബ്രില്യന്‍സ് വൈറല്‍; ടീസര്‍ പുറത്ത്; ആകംക്ഷയോടെ ആരധകര്‍

വി മോഹന്‍ നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഡാഡാ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗണേഷ് കെ ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കരാത്തെ ബാബു' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമ ഴോണറില്‍ ആണ് ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

നടന്‍ ജയം രവി അടുത്തിടെ തന്റെ പേര് രവി മോഹന്‍ എന്നാക്കി മാറ്റിയിരുന്നു. ഈ പേരുമാറ്റത്തെ വളരെ മികച്ചതായി ടീസറിലൂടെ അവതരിപ്പിക്കുന്നുണ്ട്. തമിഴ്‌നാട് നിയമസഭയ്ക്ക് സമാനമായ രീതിയിലാണ് ടീസര്‍ സെറ്റ് ചെയ്തിരിക്കുന്നത്. കെ എസ് രവികുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം നാസറിന്റെ മുഖ്യമന്ത്രി കഥാപാത്രത്തോട് തങ്ങളുടെ പാര്‍ട്ടിയിലെ ഒരു മന്ത്രിയുടെ പേര് അറിയാന്‍ എന്തിനാണ് ഇത്ര താല്പര്യം എന്ന് ചോദിക്കുന്നിടത്താണ് ടീസര്‍ ആരംഭിക്കുന്നത്.


തുടര്‍ന്ന് ഒരു പേരിന് ഒരുപാട് അര്‍ത്ഥമുണ്ടെന്നും അത് അറിയേണ്ടത് അത്യന്താപേക്ഷിതമാണെന്നും നാസര്‍ മറുപടി നല്‍കുന്നുണ്ട്. ഉടന്‍ രവി മോഹന്റെ കഥാപാത്രം തന്റെ ഇപ്പോഴത്തെ പേര് ഷണ്മുഖ ബാബു എന്നാണെന്നും എന്നാല്‍ തനിക്ക് പഴയ ഒരു പേരുണ്ടെന്നും പറയുന്നു. സിനിമയിലെ ഈ പേര്മാറ്റത്തെ ജയം രവിയില്‍ നിന്നും രവി മോഹനിലേക്ക് മാറിയ നടന്റെ നിലപാടുമായി ബന്ധിപ്പിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നത്.

ശക്തി വാസുദേവന്‍, വിടിവി ഗണേഷ്, സുബ്രഹ്‌മണ്യം ശിവ, കവിതാലയ കൃഷ്ണന്‍, പ്രദീപ് ആന്റണി, രാജ റാണി പാണ്ഡ്യന്‍, സന്ദീപ് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പുതുമുഖം ദൗദീ ജിവാള്‍ ആണ് സിനിമയില്‍ നായികയായി എത്തുന്നത്. അഗിലന്‍, ബ്രദര്‍ എന്നീ സിനിമകള്‍ക്ക് ശേഷം സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന മൂന്നാമത്തെ രവി മോഹന്‍ ചിത്രമാണിത്. ഗണേഷ് കെ ബാബുവിനൊപ്പം രത്‌നകുമാറും ബാക്കിയം ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സാം സി എസ് ആണ് സംഗീതം ഒരുക്കുന്നത്. നേരത്തെ ഹാരിസ് ജയരാജിനെ ആയിരുന്നു സംഗീത സംവിധായകനായി ആണ് പ്രഖ്യാപിച്ചിരുന്നത്

Karathey Babu Title Reveal Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES