നാലു മാസം മുമ്പാണ് ഉപ്പും മുളകിലൂടെ ശ്രദ്ധേയനായ ഋഷി എസ് കുമാറും സീരിയല്‍ നടിയും ഡോക്ടറുമായ ഐശ്വര്യാ ഉണ്ണിയും വിവാഹിതരായത്. ഏറെക്കാലം സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നാലെ പ്രണയത്തിലാവുകയും ആയിരുന്നു. ആറു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു പിന്നാലെ വിവാഹിതരായ ഇരുവരെയും തേടിയെത്തിയ ഒരു സങ്കടവാര്‍ത്തയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഐശ്വര്യയുടെ പിതാവ് ഉണ്ണിക്കൃഷ്ണന്‍ എന്‍എന്‍ മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്തയാണത്. ഐശ്വര്യ തന്നെയാണ് ആ സങ്കട വാര്‍ത്ത അറിയിച്ചത്. വലിയ സങ്കടത്തോടെ ഞങ്ങളുടെ അച്ഛന്‍ ഉണ്ണിക്കൃഷ്ണന്‍ അന്തരിച്ചുവെന്ന വാര്‍ത്ത അറിയിക്കുന്നുവെന്നാണ് ഐശ്വര്യ പറഞ്ഞത്. മിസ് യൂ അച്ഛാ എന്നും നടി കുറിച്ചിട്ടുണ്ട്. അച്ഛന്റെ പിറന്നാള്‍ കേക്ക് മുറിക്കുവാന്‍ മക്കളായ ഐശ്വര്യയും നവ്യയും അച്ഛന്റെ രണ്ടു വശത്തും നില്‍ക്കുന്ന സന്തോഷകരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആ വേര്‍പാട് വാര്‍ത്ത ഐശ്വര്യ അറിയിച്ചത്.
ഐശ്വര്യയുടെ പിതാവ് ഉണ്ണിക്കൃഷ്ണന്‍ പ്രിയപ്പെട്ടവര്‍ക്കെല്ലാം അദ്ദേഹം ഉണ്ണിയായിരുന്നു. സത്യസായി ബാബയുടെ വലിയ അനുയായി ആയിരുന്നു ഉണ്ണി. അതാണ് ഋഷിയെ അച്ഛന്‍ ഇഷ്ടപ്പെടാനുണ്ടായ ആദ്യത്തെ കാരണവും. ഇടയ്ക്ക് അച്ഛന് പക്ഷാഘാതം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് അച്ഛന്റെ ആഗ്രഹപ്രകാരം ഐശ്വര്യയുടെയും ഋഷിയുടേയും വിവാഹം നടത്തിയത്. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിനിയാണ് ഐശ്വര്യ. ഫോറസ്റ്റ് ഓഫീസറായിരുന്നു ഉണ്ണിക്കൃഷ്ണന്‍. ഉഷയാണ് അമ്മ. ഹൈക്കോടതിയില്‍ അഡ്വക്കേറ്റായിരുന്ന ഐശ്വര്യയുടെ സഹോദരി നവ്യ ഇപ്പോള്‍ എല്‍എല്‍എമ്മിന് പഠിക്കുകയാണ്. കുടുംബവിളക്കിലെ പൂജയായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായ ഐശ്വര്യ ഡി ഫാം പഠിച്ച് അഭിനയ രംഗത്തു തന്നെ തുടരുകയായിരുന്നു.
അച്ഛന്‍ ഏറെക്കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. എങ്കിലും അസുഖങ്ങളെല്ലാം ഭേദമായി ഇനിയും അച്ഛന്‍ തങ്ങള്‍ക്കൊപ്പം ഏറെക്കാലം ജീവിക്കും എന്ന പ്രതീക്ഷയിലിരിക്കെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വേര്‍പാട് സംഭവിച്ചത്. അച്ഛന്റെ ആകസ്മിക വിയോഗത്തില്‍ തളര്‍ന്നിരിക്കുകയാണ് ഐശ്വര്യയും ഋഷിയുമെല്ലാം. അച്ഛന്‍ ഉണ്ണിയുമായി നല്ല അടുപ്പമായിരുന്നു ഋഷിയ്ക്കുണ്ടായിരുന്നത്. മരുമകന്‍ എന്ന സ്ഥാനത്തിനപ്പുറം ഒരു മകനായിട്ടായിരുന്നു അദ്ദേഹം ഋഷിയെ കണ്ടിരുന്നത്. പഠനത്തിനിടെ അഭിനയ ലോകത്തേക്ക് ഇറങ്ങിയ ഐശ്വര്യയ്ക്ക് ഒപ്പം പിന്തുണയേകി നിന്നത് അച്ഛന്‍ ഉണ്ണിയായിരുന്നു. അച്ഛന്‍ പകര്‍ത്തിയ നിരവധി ചിത്രങ്ങളാണ് അച്ഛന്‍സ് ഫോട്ടോഗ്രാഫി എന്ന പേരില്‍ ഐശ്വര്യ തന്റെ സോഷ്യല്‍ മീഡിയാ പേജുകളിലും പങ്കുവെച്ചിട്ടുള്ളത്.
ആറ് വര്‍ഷം മുമ്പ് ഒരു ഓഡിഷനില്‍ വച്ചാണ് ഋഷിയും ഐശ്വര്യയും കണ്ടുമുട്ടിയത്. ഋഷി ഒരു ആല്‍ബം സോങ് ചെയ്തിരുന്നു. ഋഷി തന്നെയായിരുന്നു പാട്ട് എഴുതിയിരുന്നതും. ബോധം പോയ് എന്ന പാട്ടായിരുന്നു അത്. അതില്‍ അഭിനയിക്കാനായി താരങ്ങളെ കണ്ടെത്താന്‍ നടത്തിയ ഓഡിഷനില്‍ വച്ചാണ് ഋഷി ഐശ്വര്യയെ കാണുന്നത്. ഐശ്വര്യയെ കണ്ടമാത്രയില്‍ ഋഷിയ്ക്ക് ഇഷ്ടപ്പെട്ടു. ഐശ്വര്യയെ തന്നെയാണ് ഋഷി അഭിനയിക്കാനായി തിരഞ്ഞെടുത്തതും. ശേഷം സൗഹൃദവും പിന്നീട് പ്രണയവും മൊട്ടിട്ട ഇരുവരുടെയും പ്രണയത്തിന് പച്ചക്കൊടി കാണിച്ച ആള്‍ കൂടിയായിരുന്നു അച്ഛന്‍. മക്കളുടെ മനസു മനസിലാക്കി ഒപ്പം നിന്ന അച്ഛനെയാണ് ഋഷിയ്ക്കും ഐശ്വര്യയ്ക്കും നവ്യയ്ക്കും നഷ്ടമായത് എന്ന സങ്കടം കൂടിയാണ് ഈ മരണ വാര്‍ത്ത നല്‍കുന്നത്.